യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് വിസ വേണ്ട.

ദുബായ്: യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് ഇനി വിസ വേണ്ട. 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വിസ സൗജന്യമായി നല്‍കാനാണ് യുഎഇ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനായി ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വിസാ ഫീസില്‍ ഇളവ് നല്‍കാനും തീരുമാനമുണ്ട്.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ യുഎഇ സന്ദര്‍ശിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.

അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ വിസാ ഫീസ് ഇളവ് നല്‍കിയിരുന്നു. യുഎഇ രാജ്യാന്തര വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ എത്തിയ യാത്രക്കാരുടെ എണ്ണം 32.8 ദശലക്ഷമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts