ഒഹിയോ: സിൻസിനാറ്റി ഓപ്പണിന്റെ ആദ്യ റൗണ്ടിൽ യുഎസ് ഓപ്പൺ ചാമ്പ്യൻ എമ്മ റാഡുക്കാനു സെറീന വില്യംസിനെ നേരിടും. സിൻസിനാറ്റി ഓപ്പണ്‍ സിംഗിള്‍സിലെ 56 കളിക്കാരിൽ ലോക ഒന്നാം നമ്പർ താരം ഇഗാ ഷ്വാന്‍ടെക് ആണ് ടോപ് സീഡ്.
ഓഗസ്റ്റ് 15നാണ് സിൻസിനാറ്റിയിൽ സെറീന വില്യംസിന്റെ ആദ്യ മത്സരം. ഇതാദ്യമായാണ് സെറീനയും 19 കാരിയായ എമ്മ റാഡുക്കാനുവും നേർക്കുനേർ വരുന്നത്. നാഷണൽ ബാങ്ക് ഓപ്പണിൽ രണ്ടാം റൗണ്ടിൽ സെറീന വീണിരുന്നു.
ഈ വർഷം മൂന്ന് മത്സരങ്ങളാണ് സെറീന കളിച്ചത്. 12 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വൈൽഡ് കാർഡായി വിംബിൾഡണിൽ തിരിച്ചെത്തിയത്. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. 2021 ഫ്രഞ്ച് ഓപ്പണിന് ശേഷം ഈ ആഴ്ച കനേഡിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നേടിയ ജയം മാത്രമാണ് സെറീനയുടെ പേരിലുള്ളത്.
Related posts
-
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ
ഹൈദരാബാദ്: കേരളം സന്തോഷ് ട്രോഫി ഫൈനലിൽ. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ... -
അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍... -
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലനത്തിൽ നിന്നും പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ് പരിശീലക സ്ഥാനത്ത് നിന്ന്...