ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം; യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്ക് നോട്ടീസ്

കോഴിക്കോട്: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി പി ദുൽഖിഫിന് പൊലീസ് നോട്ടീസ് നൽകി. 13ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.

യൂത്ത് കോൺഗ്രസിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വിമാനപ്രതിഷേധ ചർച്ച നടന്നത്. വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ശബരിനാഥിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേ വാട്സാപ്പ് ചാറ്റ് മുന്‍നിര്‍ത്തിയാണ് ദുല്‍ഖിഫിലിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

പുറത്തു വന്ന ചാറ്റിൽ ‘ഈ സമരം പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കു’മെന്ന് ദുല്‍ഖിഫില്‍ പറയുന്നുണ്ട്. ഇതാണ് ചോദ്യംചെയ്യലിന് വഴിവെച്ചത്. നോട്ടീസ് കൈപ്പറ്റിയതായി ദുല്‍ഖിഫില്‍ സ്ഥിരീകരിച്ചു. എന്നാൽ, 13ന് ഹാജരാകാൻ അസൗകര്യമുണ്ടെന്നും ദിവസം നീട്ടാൻ ആവശ്യപ്പെടുമെന്നും ദുൽഖിഫിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts