മെഡിക്കൽ വിദ്യാർത്ഥി പതിനൊന്നാം നിലയിൽ നിന്നും ചാടി മരിച്ചു 

death suicide murder accident

ബെംഗളൂരു: ഹെബ്ബാളിലെ അമൃതഹള്ളിയിൽ ഫ്ലാറ്റിന്റെ 11 ആം നിലയിൽ നിന്നും ചാടി ഡോക്ടർ ജീവനൊടുക്കി. ബെംഗളൂരു മെഡിക്കൽ കോളേജിലെ അവസാന വർഷ ഡിഎം വിദ്യാർത്ഥി പ്രിത്വികാന്ത് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും ചാടുകയിരുന്നു. ഇയാളുടെ ഫോണിൽ നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Read More

മുൻ ജയിൽ ഡിജിപി എച്ച് എൻ സത്യനാരായണ റാവു നൽകിയ മാനനഷ്ട കേസ് ഹൈക്കോടതി തള്ളി

ബെംഗളൂരു: അണ്ണാ ഡി എം കെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയിൽ നിന്നും കൈക്കൂലി വാങ്ങി ജയിലിൽ വിഐപി പരിഗണന ഒരുക്കിയെന്ന് കണ്ടെത്തിയ മുൻ ജയിൽ ഡിഐജി ഡി. രൂപയ്ക്ക് എതിരെയുള്ള അപകീർത്തി കേസ് ഹൈക്കോടതി തള്ളി. മുൻ ജയിൽ ഡിജിപി എച്ച് എൻ സത്യനാരായണ റാവു നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളി. ഔദ്യോഗിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് മാനനഷ്ടത്തിന്റെ പരിധിയിൽ വരില്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി. സത്യനാരായണ റാവു, ജയിൽ സൂപ്രണ്ടുമാരായ കൃഷ്ണ കുമാർ, ആർ അനിത തുടങ്ങിയവർ ശശികല…

Read More

രാജ്ഭവൻ മാർച്ചിനിടെ കോൺഗ്രസ്‌ നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

ബെംഗളൂരു: രാഹുൽ ഗാന്ധിയെ ഇഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ നേതാക്കൾ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. മാർച്ച്‌ തടയാൻ എത്തിയ പോലീസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് നീക്കി. മാർച്ചിന് നേതൃത്വം കൊടുത്ത പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കിയത്. കോൺഗ്രസ്‌ നേതാക്കളെ മാത്രം തിരഞ്ഞു പിടിച്ച് ചോദ്യം ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും നീതിയ്ക്ക് വേണ്ടി തുടർന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു.

Read More

മഴവെള്ളം ഒഴുക്കിവിടാൻ 1500 കോടി മാറ്റിവച്ച് സർക്കാർ

ബെംഗളൂരു: മഴവെള്ളത്താൽ മുങ്ങുന്ന നഗരത്തിനു ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ബിബിഎംപി. 1500 കോടി രൂപയാണ് ഓട നിർമ്മാണത്തിനായി മാറ്റി വച്ചിരിക്കുന്നത്. 2 ദിവസം തുടർച്ചയായി മഴ പെയ്താൽ നഗരത്തിലെ 72 താഴ്ന്ന പ്രദേശങ്ങളാണ് സ്ഥിരം മുങ്ങുന്നതെന്ന് കണ്ടെത്തി ബിബിഎംപി സമർപ്പിച്ച പദ്ധതിയ്ക്കാണ് നഗരസഭ വികസന വകുപ്പ് അനുമതി നൽകിയത്. 171 കിലോ മീറ്റർ പടർന്നു കിടക്കുന്ന നഗരത്തിലെ മഴവെള്ള ഓട സംവിധാനത്തിൽ 359 ഇടങ്ങളിൽ നവീകരണം നടത്താനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ എച്ച്ആർബിആർ ലേഔട്ട്‌, വീരണ്ണപാളയ, നായാന്ദഹള്ളി, യെലഹങ്കയിലെ എൽപിഎസ് നഗർ, അരീക്കെരെ, അനുഗ്രഹ…

Read More

മാധ്യമ പ്രവർത്തകയുടെ മരണം ; പ്രതിക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്ത് വിട്ട് പോലീസ്

ബെംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് അനീഷിനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. കഴിഞ്ഞ രണ്ടര മാസമായി അനീഷ് ഒളിവിലാണ്. മാര്‍ച്ച്‌ ഇരുപതിനാണ് റോയിട്ടേഴ്‌സ് സീനിയര്‍ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ കുടുംബം രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവം നടന്ന് രണ്ടര മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുകയാണ്. ഒളിവില്‍പോയ അനീഷിനായി ബെംഗളൂരു പോലീസ് കേരളത്തിലുള്‍പ്പടെ എത്തി തെരച്ചില്‍…

Read More

അഞ്ചാം നിലയിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു 

ബെംഗളൂരു: മംഗളൂരുവിലെ കങ്കനാടിയില്‍ അഞ്ചാം നിലയില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കങ്കനാടി സ്വദേശി മുഹമ്മദ് ഇംതിയാസിന്റെ മകള്‍ സെഹര്‍ ഇംതിയാസ് (15) ആണ് മരിച്ചത്. വിശ്വാസ് ക്രൗണ്‍ അപാര്‍ട്‌മെന്റിലാണ് മുഹമ്മദ് ഇംതിയാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത് കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ഹാളില്‍ ഒരു കസേരയില്‍ നിന്നുകൊണ്ട് കര്‍ട്ടനുകള്‍ ശരിയാക്കുന്നതിനിടയില്‍ സെഹര്‍ അബദ്ധത്തില്‍ കെട്ടിടത്തിന്റെ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 50 അടി മുതല്‍ 60 അടി വരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ ഇടത് കാല്‍ ഒടിഞ്ഞതായും തലയ്ക്ക്…

Read More

800 നു മുകളിൽ ഉയർന്ന് കർണാടകയിലെ കോവിഡ് കണക്കുകൾ (16-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  833 റിപ്പോർട്ട് ചെയ്തു.   458 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.63% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 458 ആകെ ഡിസ്ചാര്‍ജ് : 3914343 ഇന്നത്തെ കേസുകള്‍ : 833 ആകെ ആക്റ്റീവ് കേസുകള്‍ : 4371 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40064 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

കലാ കൈരളിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : സഞ്ജയ്‌നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാസാംസ്‌കാരിക സംഘടന ആയ കലാകൈരളിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷൈജു കെ ജോർജ് ( പ്രസിഡന്റ്‌), വി ഹരിദാസൻ ( സെക്രട്ടറി ), പിവി ഷിബു (ട്രഷറര്‍).ടി അബ്ദുൽ റഹിം ( വൈസ് പ്രസിഡന്റ്‌ )ഗീത നായർ (ജോയിന്റ് സെക്രട്ടറി) മറ്റുകമ്മിറ്റി അംഗങ്ങൾ Dr. പ്രസന്ന കുമാർ നാരായണ പ്രസാദ് സന്ദീപ് എം സഞ്ജയ്‌ ഗോപാലകൃഷ്ണൻ ഉണ്ണികൃഷ്ണൻ പ്രസന്ന ആർ നായർ കലാകൈരളിയുടെ സിൽവർ ജൂബിലി വർഷമായ…

Read More

ഇന്ത്യ- സൗത്ത് ആഫ്രിക്ക ടി20; ജൂൺ 19 ന് പുലർച്ചെ 1 മണി വരെ ബെംഗളൂരു മെട്രോ പ്രവർത്തിക്കും- വിശദമായി വായിക്കാം

ബെംഗളൂരു : ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 അന്താരാഷ്ട്ര മത്സരം ജൂൺ 19 ഞായറാഴ്ച കണ്ഠീരവ സ്റ്റേഡിയത്തിൽ നടത്താൻ ഒരുങ്ങുകയാണ് ബെംഗളൂരു. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണിത്, മത്സരം വീക്ഷിക്കാൻ ആയിരങ്ങൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ, മത്സരം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ കാണികൾക്ക് യാത്രാസൗകര്യം ലഘൂകരിക്കുന്നതിനായി, ജൂൺ 19 നും ജൂൺ 20 നും ഇടയിലുള്ള രാത്രികളിൽ ബെംഗളൂരു മെട്രോ കുറച്ച് മണിക്കൂറുകൾ അധികമായി പ്രവർത്തിക്കും. ജൂൺ 16 വ്യാഴാഴ്ച ഒരു പ്രസ്താവനയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ)…

Read More

ഇഡി അന്വേഷണത്തിനെതിരെയുള്ള പ്രതിഷേധം കോൺഗ്രസിനെ തകർച്ചയിലേക്ക് നയിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിൽ പ്രതിഷേധിക്കുന്നത് കോൺഗ്രസിന് വിനാശകരമാകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇഡി അന്വേഷണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കർണാടക ഘടകം നടത്തിയ രാജ്ഭവൻ ചലോ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബൊമ്മൈയുടെ പരാമർശം. “നിയമവിരുദ്ധതയും നിയമലംഘനവും സംബന്ധിച്ച കേസിന്റെ പേരിൽ കോൺഗ്രസ് പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇത് കോൺഗ്രസിന്റെ തകർച്ചയായിരിക്കും. അവർ ഈ രീതിയിൽ തുടർന്നാൽ ജനങ്ങൾക്ക് അവരുടെ നേതാക്കളുടെ വീടുകളിൽ പ്രതിഷേധം നടത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More
Click Here to Follow Us