ഇഡി അന്വേഷണത്തിനെതിരെയുള്ള പ്രതിഷേധം കോൺഗ്രസിനെ തകർച്ചയിലേക്ക് നയിക്കും; മുഖ്യമന്ത്രി

ബെംഗളൂരു : രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിൽ പ്രതിഷേധിക്കുന്നത് കോൺഗ്രസിന് വിനാശകരമാകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇഡി അന്വേഷണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കർണാടക ഘടകം നടത്തിയ രാജ്ഭവൻ ചലോ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബൊമ്മൈയുടെ പരാമർശം.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

“നിയമവിരുദ്ധതയും നിയമലംഘനവും സംബന്ധിച്ച കേസിന്റെ പേരിൽ കോൺഗ്രസ് പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. ഇത് കോൺഗ്രസിന്റെ തകർച്ചയായിരിക്കും. അവർ ഈ രീതിയിൽ തുടർന്നാൽ ജനങ്ങൾക്ക് അവരുടെ നേതാക്കളുടെ വീടുകളിൽ പ്രതിഷേധം നടത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts