ബധിര വിമുക്ത കർണാടക: കോക്ലിയർ ഇംപ്ലാന്റ് പദ്ധതി ഇന്ന് ആരംഭിക്കും

ബെംഗളൂരു: ജന്മനാ ബധിരരായ കുട്ടികൾക്കായി 2022-23 ബജറ്റിൽ പദ്ധതിയിട്ടിരിക്കുന്ന കോക്ലിയർ ഇംപ്ലാന്റ് പദ്ധതി ഇന്ന് ആരംഭിക്കും. നിലവിൽ ഇതിനായി സംസ്ഥാനത്ത്‌ മൂന്ന് ആശുപത്രികളാണ് എംപാനൽ ചെയ്തിട്ടുള്ളത്, തുടർന്നും കൂടുതൽ ആശുപത്രികൾ ഉടൻ കണ്ടെത്തുമെന്നും സർക്കാർ വ്യക്തമാക്കി.

കണക്കുകൾ പ്രകാരം 0-6 വയസ്സിനിടയിലുള്ള 1,939 കുട്ടികളാണ് ശ്രവണ വൈകല്യം ബാധിച്ചിരിക്കുന്നത്. ഇവരിൽ, 652 കുട്ടികളെ ജന്മനാ ശ്രവണ വൈകല്യമുള്ളവരാണെന്നാണ് കണ്ടെത്തൽ. ബധിര രഹിത കർണാടക എന്ന കാഴ്ചപ്പാടോടെ 32 കോടി രൂപ അനുവദിച്ച ഈ പദ്ധതിയിൽ ജന്മനാ ബധിരരായ 500 കുട്ടികൾക്കായി കോക്ലിയർ ഇംപ്ലാന്റ് സ്ഥാപിക്കും.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ശസ്ത്ക്യ്ക്കയി മുമ്പുള്ള വിലയിരുത്തൽ, ഇംപ്ലാന്റ് സർജറി, പോസ്റ്റ്-ഓപ്പറേറ്റീവ് ഓഡിയോ വെർബൽ തെറാപ്പി, ഇവയെല്ലാം ഒരു വർഷത്തേക്ക് ഈ സ്കീമിന് കീഴിൽ സൗജന്യമായി പരിരക്ഷ ലഭിക്കും. ഒരു കുട്ടിക്ക് 6.21 ലക്ഷം രൂപയാണ് പാക്കേജിന്റെ ആകെ ചെലവ്.

213 കുട്ടികൾ തുടർചികിത്സയുടെ വിവിധ ഘട്ടങ്ങളിലാണ്, അതിൽ ഏഴ് പേർ സർജറിക്ക് തയ്യാറായിക്കഴിഞ്ഞു, 48 പേർ ശസ്ത്രക്രിയയ്ക്കുള്ള യോഗ്യതയ്ക്കായി ജില്ലാ കോക്ലിയർ കമ്മിറ്റിയുടെ വിലയിരുത്തലിലാണ്, 158 പേർ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള വിലയിരുത്തലിലാണ് ( ശ്രവണസഹായി ട്രയലും മറ്റ് അന്വേഷണങ്ങളും ബാക്കിയുള്ളവ ശ്രവണസഹായി ട്രയലിനായി മൂല്യനിർണ്ണയത്തിലുമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts