കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (06-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  230 റിപ്പോർട്ട് ചെയ്തു. 203 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.92% കൂടുതൽ വിവരങ്ങള്‍ താഴെ.   കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 203 ആകെ ഡിസ്ചാര്‍ജ് : 3911040 ഇന്നത്തെ കേസുകള്‍ : 230 ആകെ ആക്റ്റീവ് കേസുകള്‍ : 2441 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40066 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

അപകടത്തിൽ അംഗഭംഗം ഉണ്ടായില്ലെങ്കിലും , ഉയർന്ന നഷ്ടപരിഹാരം ലഭിക്കും ; കർണാടക ഹൈക്കോടതി

ബെംഗളൂരു: അപകടത്തില്‍ അംഗഭംഗമൊന്നും സംഭവിക്കാത്ത പരിക്കു മാത്രമാണു പറ്റിയതെങ്കിലും അപകടം പറ്റിയവർക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഭാവിയില്‍ ഉണ്ടാവാനിടയുള്ള നഷ്ടത്തിനു കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അപകടത്തില്‍ പരിക്കേറ്റ ഹുബ്ലി സ്വദേശി അബ്ദുല്‍ മെഹബൂബ് തഹസില്‍ദാരുടെ നഷ്ടപരിഹാരം ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. നേരത്തെ 5.23 ലക്ഷമായി കണക്കാക്കിയിരുന്ന നഷ്ടപരിഹാരത്തുക ഹൈക്കോടതി 6.11 ലക്ഷമായി ഉയര്‍ത്തി. അപകടത്തില്‍ പെടുന്നയാള്‍ക്കു ഭാവിയില്‍ ഉണ്ടാവാനിടയുള്ള നഷ്ടം കൂടി നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ പരിഗണിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ വരുമാനത്തില്‍ ഉണ്ടാവാനിടയുള്ള നഷ്ടം പ്രധാനമാണെന്ന് ജസ്റ്റിസുമാരായ കൃഷ്ണ…

Read More

“സമർപ്പിതൻ” പുരോഹിതർക്കായുള്ള ആദ്യ ജൂബിലി ഗാനം

ബെംഗളൂരു: ഒരു പുരോഹിതന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം എന്തായിരിക്കും? സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിവാഹ വാർഷികമോ ജന്മദിനമോ പോലുള്ള ആഘോഷങ്ങൾ ഏറെ പ്രസക്തമാകുമ്പോൾ ഒരു പരോഹിതന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഓരോ ജൂബിലിയും… വിളവിന്റെ നാഥൻവഴി വിളഭൂമിയിലേക്ക് വിളിക്കപ്പെട്ട് ഇത്തരത്തിലുള്ള അനേകം നാഴികക്കല്ലുകൾ താണ്ടുന്നവനാണല്ലോ ഓരോ പുരോഹിതനും… സ്നേഹക്കടലിലും കദനച്ചൂടിലും സഹനത്തീയിലും യേശുവിനൊപ്പം നടക്കുന്ന ഓരോ വൈദികനും എന്തു സ്നേഹസമ്മാനമാണ് നൽകാനാവുക…? പൗരോഹിത്യജൂബിലിയുടെ മംഗളസുദിനത്തിൽ ചെയ്ത നന്മകളെയും പിന്നിട്ട നാഴികക്കല്ലുകളെയും ഓർത്തെടുക്കാനുള്ള ഒരവസരമായി ഇതാ ഒരാശംസാഗാനം. ഒരു മെഴുതിരിയായ് തെളിയാൻ എന്ന് തുടങ്ങുന്നതാണ്‌ ഈ…

Read More

വാർഡ് പാനലുകൾ ശക്തിപ്പെടുത്താൻ ബിബിഎംപിയിയോട് അഭ്യർത്ഥിച്ച് സിവിക് കൂട്ടായ്‌മ

ബെംഗളൂരു: പൗര ഗ്രൂപ്പുകളുടെയും പൗരന്മാരുടെയും പുതിയ കൂട്ടായ്മയായ വാർഡ് സമിതി ബലഗ, വാർഡ് കമ്മിറ്റികളെ ശക്തിപ്പെടുത്താൻ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിനോട് അഭ്യർത്ഥിച്ചു. വാർഡ് കമ്മിറ്റി യോഗങ്ങൾ നിരീക്ഷിക്കുന്നതിനും പൗരന്മാരുടെ പരാതികൾ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഡിവിഷൻ തലത്തിൽ പൗരസമിതി ഒരു സെൽ രൂപീകരിക്കണമെന്നും കൂട്ടായ്മ നിർദേശിച്ചു. എല്ലാ വാർഡുകളിലും ആവശ്യാനുസരണം പുതിയ നോഡൽ ഓഫീസർമാരെ നിയമിക്കുമെന്നും ഡിവിഷണൽ ഓഫീസർമാർക്ക് റോസ്റ്റർ പ്രകാരം വാർഡുകൾ അനുവദിക്കുമെന്നും (ഡിവിഷനിലെ വിവിധ വാർഡ് കമ്മിറ്റികൾ സന്ദർശിക്കാൻ), നോഡൽ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി, വാർഡ് കമ്മിറ്റി മീറ്റിംഗുകൾ നടത്തുന്നതിനും…

Read More

വളർത്തു മകളെയും ഭാര്യ സഹോദരിയെയും ലൈംഗികമായി പീഡിപ്പിച്ചു, എസ് ഐ ക്കെതിരെ കേസെടുത്തു

ബെംഗളൂരു: പതിമൂന്നുകാരിയായ വളര്‍ത്തുമകളെയും ഭാര്യാ സഹോദരിയേയും ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്‌ഐയുടെ രണ്ടാം ഭാര്യ ബെംഗളൂരുവിലെ ജെസി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (Pocso), ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഇന്ന് അറിയിച്ചു. ഭര്‍ത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതായും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. ആദ്യ ഭര്‍ത്താവിനെതിരെ പരാതി നല്‍കാനെത്തിയപ്പോഴാണ് വനിതാ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ഇപ്പോഴത്തെ ഭര്‍ത്താവായ സബ് ഇന്‍സ്‌പെക്ടറെ…

Read More

കർണാടകയിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

ബെംഗളൂരു: കർണാടക മടിക്കേരിക്കടുത്ത് സ്വണ്ടിക്കുപ്പയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കാടാച്ചിറ സ്വദേശി മരിച്ചു. കാടാച്ചിറ കണ്ണാടിച്ചാലിലെ ഷാനില്‍ ആണ് മരണപ്പെട്ടത്.ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ബൈക്കും ബെംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . കാപ്പാട് സ്വദേശി റഫ്ഷാദിനെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാനിൽ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.

Read More

വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ച് മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെയും പിതാവ് സലിം ഖാനെയും ഭീഷണിപ്പെടുത്തുന്ന കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ മുംബൈ പോലീസ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് വാൻ വിന്യസിക്കുകയും ചെയ്തു. പ്രഭാത സവാരിക്ക് ശേഷം സലിം ഖാൻ ഇരിക്കുന്ന ബെഞ്ചിൽ കുറിപ്പ് കണ്ടെത്തിയതോടെ ഭീഷണി ഗൗരവമായെടുത്തിരിക്കുകയാണ് അധികൃതർ. നോട്ട് ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നടനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതിന് അജ്ഞാതർക്കെതിരെ ഞായറാഴ്ച പോലീസ് കേസെടുത്തു.

Read More

ഹുബ്ബള്ളി വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു

ബെംഗളൂരു : നോർത്ത്-വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് ഹുബ്ബള്ളിയിലെ സെൻട്രൽ ബസ് ടെർമിനസിൽ നിന്ന് ഹുബ്ബള്ളി വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. എൻ ഡബ്ലിയുകെആർടിസി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 37 സീറ്റുകളുള്ള ഒരു മിനിബസിന്റെ സർവീസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുനരാരംഭിച്ചു, ഇത് വിമാനത്താവളത്തിലെത്താൻ 25-30 മിനിറ്റ് എടുക്കും. സെൻട്രൽ ബസ് ടെർമിനസിൽ നിന്ന് ഹുബ്ബള്ളി വിമാനത്താവളത്തിലേക്കുള്ള ബസ് നിരക്ക് 25 രൂപയും വിമാനത്താവളത്തിലേക്കുള്ള സർവീസ് ദിവസവും രാവിലെ 6 മുതൽ രാത്രി 9.30 വരെ ആയിരിക്കും. “ഇപ്പോൾ, എയർപോർട്ടിൽ ജോലി ചെയ്യുന്ന…

Read More

കോൺഗ്രസിന് സംസ്ഥാനങ്ങൾ നഷ്ടപ്പെട്ടത് ആർഎസ്എസിനെ സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മൂലം: മുഖ്യമന്ത്രി

ബെംഗളൂരു: രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർഎസ്എസ്) സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച് കോൺഗ്രസിന് വിവിധ സംസ്ഥാനങ്ങൾ അധികാരം നഷ്ടപ്പെട്ടുവെന്നും അതേ കാരണത്താൽ കർണാടകയിൽ അധികാരത്തിൽ വരില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഞായറാഴ്ച പറഞ്ഞു. രാജ്യസ്‌നേഹവും സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലാണ് ആർഎസ്എസ് ഏർപ്പെട്ടിരിക്കുന്നതെന്നും ദുരന്തസമയത്ത് അത് ജനങ്ങൾക്കൊപ്പം നിന്നുവെന്നും ആർഎസ്എസ് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളും എപ്പോഴും ആർഎസ്എസിനെതിരെയാണ്, രാഷ്ട്രീയ കാരണങ്ങളാൽ ആർഎസ്എസിനെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ അവർ ശ്രമിക്കുന്നതെന്നും. ഇക്കാരണത്താൽ കോൺഗ്രസിന്…

Read More

പുതിയ നാണയങ്ങളുടെ രൂപകൽപ്പന അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ

ന്യൂഡൽഹി : പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ ആണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയത്. അന്ധർക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്പന. നാണയത്തിന് മേൽ എകെഎം എന്ന ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. മേളയിലെ വിജ്ഞാന ഭവനിൽ ധനകാര്യാലയം സംഘടിപ്പിച്ച ചടങ്ങിൽ നാണയത്തിന്റെ പ്രകാശനം. നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാർഷിക ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ്…

Read More
Click Here to Follow Us