“സമർപ്പിതൻ” പുരോഹിതർക്കായുള്ള ആദ്യ ജൂബിലി ഗാനം

ബെംഗളൂരു: ഒരു പുരോഹിതന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം എന്തായിരിക്കും? സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിവാഹ വാർഷികമോ ജന്മദിനമോ പോലുള്ള ആഘോഷങ്ങൾ ഏറെ പ്രസക്തമാകുമ്പോൾ ഒരു പരോഹിതന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളാണ് ഓരോ ജൂബിലിയും… വിളവിന്റെ നാഥൻവഴി വിളഭൂമിയിലേക്ക് വിളിക്കപ്പെട്ട് ഇത്തരത്തിലുള്ള അനേകം നാഴികക്കല്ലുകൾ താണ്ടുന്നവനാണല്ലോ ഓരോ പുരോഹിതനും… സ്നേഹക്കടലിലും കദനച്ചൂടിലും സഹനത്തീയിലും യേശുവിനൊപ്പം നടക്കുന്ന ഓരോ വൈദികനും എന്തു സ്നേഹസമ്മാനമാണ് നൽകാനാവുക…?

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

പൗരോഹിത്യജൂബിലിയുടെ മംഗളസുദിനത്തിൽ ചെയ്ത നന്മകളെയും പിന്നിട്ട നാഴികക്കല്ലുകളെയും ഓർത്തെടുക്കാനുള്ള ഒരവസരമായി ഇതാ ഒരാശംസാഗാനം.

ഒരു മെഴുതിരിയായ് തെളിയാൻ എന്ന് തുടങ്ങുന്നതാണ്‌ ഈ ജൂബിലി ഗാനം. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പതിനായിരക്കണക്കിന് ജനഹൃദയങ്ങൾ ഈ ഗാനം അവരുടെ ഹൃദയങ്ങളിലേക്കു ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുന്നു.

ജോഷി കാരക്കുന്നേലിന്റെ അർത്ഥപൂർണ്ണമായ വരികൾക്ക്‌ ജോഷി ഉരുളിയാനിക്കൽ അതി മനോഹരമായി ഈണം നൽകിയിരിക്കുന്ന ഈ ജൂബിലി ഗാനം ഏവരുടെയും ഭാവഗായകൻ ശ്രീ വിൽ‌സൺ പിറവം ഭാവസാന്ദ്രമായി ആലപിച്ചിരിക്കുന്നു. ജൂബിലി ആഘോഷിക്കുന്ന ഓരോ പുരോഹിതനും ആശംസകളർപ്പിക്കുന്നതോടൊപ്പം ഈ ഗാനം ശ്രവിക്കുന്ന ഓരോരുത്തർക്കും ഇതനുഗ്രഹദായകമാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
[masterslider id="10"]

Related posts