വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ബെംഗളൂരു മലയാളി പിടിയിൽ

കൊച്ചി: വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ബെംഗളൂരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോർത്ത് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്ന യുവതിയെ വൈവാഹിക പോർട്ടൽ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ അടുക്കുകയും തുടർന്ന് തന്റെ പിറന്നാൾ ആഘോഷത്തിനായി ദിലീപ്…

Read More

മൃഗപീഡനത്തിനെതിരായ പരാതികൾ പരിഹരിക്കാൻ പുതിയ സെൽ രൂപികരിച്ചു.

POLICE

ബെംഗളൂരു: മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ച് രജിസ്റ്റർ ചെയ്ത പരാതികൾ പരിഹരിക്കുന്നതിനായി കർണാടക സ്റ്റേറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് നോഡൽ ഓഫീസർമാരായി എട്ട് എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ആദ്യത്തെ തരത്തിലുള്ളതും മാനുഷികവുമായ സംരംഭമായി നിയമിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമനം. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന് പോലീസ് വകുപ്പിന്റെ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി, ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് (കമാൻഡ് സെന്റർ) അടുത്തിടെ സബ് ഡിവിഷൻ തലത്തിൽ ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മൃഗപീഡന പ്രവൃത്തികൾ തടയുന്നതിൽ ഈ ഉദ്യോഗസ്ഥർ നിർണായക…

Read More

എഫ്എ കപ്പ് ലിവര്‍പൂളിന്

ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ലിവര്‍പൂളിന്. വെംബ്ലിയിൽ നടന്ന കരുത്തരുടെ പോരിൽ ചെൽസിയെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് യുർഗൻ ക്ലോപ്പിന്റെ സംഘം കിരീടം സ്വന്തമാക്കിയത്.  ഇത് എട്ടാം തവണയാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കുന്നത്. വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ചെല്‍സിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്വെറ്റയുടെ കിക്ക് ഗോള്‍ വലയില്‍ എത്താതെ പോയത് ചെല്‍സിക്ക് ആദ്യ തിരിച്ചടിയായി. ആദ്യ നാല് കിക്കുകളും ഗോള്‍ വലയില്‍ എത്തിച്ച…

Read More

ഇന്ന് ബ്ലഡ് മൂൺ കാണാം; നടക്കാൻ ഇരികുന്നത് ആകാശത്ത് വിസ്മയക്കാഴ്ച

ഈ വർഷത്തെ ആദ്യ പൂർണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം. പൂർണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുൻപായി ചന്ദ്രൻ ചുവന്ന് തുടുക്കും. അതാണ് ബ്ലഡ് മൂൺ. പൂർണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂൺ തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന് ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്. നാസ വെബ്‌സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളിൽ നിന്നും സൗത്ത് അമേരിക്കയിൽ നിന്നും ബ്ലഡ് മൂൺ കാണാൻ സാധിക്കും. ഇതിന് പുറമെ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിൽ…

Read More

ബിബിഎംപി മാലിന്യ ട്രക്ക് ഇടിച്ച് ഡെലിവറി ബോയി മരിച്ചു

ബെംഗലൂരു: ബിബിഎംപി ട്രക്കുകൾ ഉൾപ്പെട്ട മുൻ അപകടങ്ങളുടെ ആവർത്തനമെന്ന നിലയിൽ, ശനിയാഴ്ച വൈകുന്നേരം തനിസാന്ദ്രയിലെ റെയിൽവേ പാലത്തിനടിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ബോയിയുടെ ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ ബിബിഎംപി മാലിന്യ ട്രക്ക് ഇടിക്കുകയായിരുന്നു. യാദ്ഗിർ ജില്ലയിലെ സുരപുര താലൂക്ക് സ്വദേശിയും കോതനൂർ സ്വദേശിയുമായ ദേവണ്ണയാണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ദേവണ്ണ ഒരു ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ നാഗവാരയിൽ നിന്ന് ഹെഗ്‌ഡെ നഗറിലേക്ക് ബൈക്കിൽ (ഹീറോ സ്‌പ്ലെൻഡർ) സഞ്ചരിക്കുകയായിരുന്നു ദേവണ്ണ. സംഭവ ദിവസം…

Read More

കേരളത്തിൽ മഴ കനക്കുന്നു; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ജില്ലാ താലൂക്ക് അടിസ്ഥാനത്തിൽ മുഴുവൻ സമയവും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും…

Read More

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു.

സിഡ്നി: പ്രശസ്ത ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു  അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു. സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ…

Read More

മതപരിവർത്തന വിരുദ്ധ ബില്ലിന് ഓർഡിനൻസായി അംഗീകാരം നൽകി കർണാടക മന്ത്രിസഭ

ബെംഗളൂരു :   കർണാടകമതപരിവർത്തന വിരുദ്ധ ബില്ലിന് ഓർഡിനൻസായി വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. നിയമസഭയും കൗൺസിലും നീട്ടിവെക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഈ വഴി സ്വീകരിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സർക്കാർ ഈ നീക്കം ഓർഡിനൻസ് വഴി നടപ്പാക്കാൻ പോകുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ ബിജെപി സർക്കാർ തീരുമാനിച്ചിരുന്നതാണ്.  മതപരിവർത്തനംവിവാഹത്തിലൂടെയോ, ജോലി തുടങ്ങിയ പ്രേരണകളിലൂടെയും സംസ്ഥാനത്ത് വിവാദങ്ങൾ സൃഷ്ടിച്ച ബിൽ നിരോധിക്കാൻ നിർദ്ദേശിക്കുന്നുണ്ട് കൂടാതെ നിർബന്ധിത…

Read More

വീണ്ടും തകരാറിലായി ഒല, അപകടത്തിൽ 65 കാരന് പരിക്ക്

ജോധ്പൂർ : ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ ഒല വീണ്ടും നിര്‍മാണ  തകരാര്‍ മൂലം അപകടത്തില്‍പ്പെട്ടു. റിവേഴ്‌സ് പോകാനുള്ള സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്ന ഒല എസ് 1 പ്രോയിലാണ് അപകടമുണ്ടായിരിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ യാതൊരു മുന്നറിയിപ്പും കൂടാതെ ഒല സ്‌കൂട്ടര്‍ പിറകോട്ട് നീങ്ങുകയായിരുന്നു. പിറകോട്ട് നീങ്ങി പിന്നിലെ ചുമരിലിടിച്ച്‌ 65കാരന് പരിക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അപകടത്തില്‍ അദ്ദേഹത്തിന്റെ കൈ ഒടിയുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യമായല്ല നോര്‍മല്‍ മോഡിലിട്ടിട്ടും ഒല പിറകിലോട്ട് ഓടുന്നത്. ഇതിന് മുമ്പും ഇത്തരത്തില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്.…

Read More

സെൽഫി എടുക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കൊച്ചി : കോഴിക്കോട് ഫറോക്ക് റെയില്‍വേ പാളത്തില്‍ നിന്ന് സുഹൃത്തുക്കളുമായി സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ട്രെയിന്‍ തട്ടിയതിനെ തുടർന്ന് വി​ദ്യാർത്ഥിനി പുഴയില്‍ വീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കരുവന്‍തുരുത്ത് സ്വദേശിനി നഫാത്ത് ഫത്താവ് (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More
Click Here to Follow Us