വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ബെംഗളൂരു മലയാളി പിടിയിൽ

കൊച്ചി: വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ബെംഗളൂരു മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോർത്ത് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.

2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്ന യുവതിയെ വൈവാഹിക പോർട്ടൽ വഴിയാണ് പ്രതി പരിചയപ്പെടുന്നത്. ഇരുവരും തമ്മിൽ അടുക്കുകയും തുടർന്ന് തന്റെ പിറന്നാൾ ആഘോഷത്തിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിലൈക്ക്‌ ക്ഷണിക്കുകയും അവിടെ വെച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

എന്നാൽ യുവതി കുറച്ചു കാലത്തിനു ശേഷം തന്നോട് അകലം പാലിക്കുന്നതായി സംശയം തോന്നിയ പ്രതി തുടർന്നുണ്ടായ വൈരാഗ്യത്തിൽ ഇയാൾ പീഡന ദൃശ്യങ്ങൾ യുവതിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ചു കൊടുക്കുകയായിരുന്നു. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts