ക്രിക്കറ്റ് വാതുവെപ്പ്; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വെള്ളിയാഴ്ച ഐപിഎൽ മത്സരത്തിനായി ക്രിക്കറ്റ് വാതുവെപ്പ് നടത്തിയ മൂന്ന് വാതുവെപ്പുകാരെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറിയിച്ചു. ഇവരിൽ നിന്ന് ഏഴ് ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ബസവനഗുഡിയിലെ ഡിവിജി റോഡിലെ വസ്ത്രവ്യാപാരശാലയ്ക്ക് സമീപമാണ് ആദ്യ രണ്ട് പ്രതികളെ പിടികൂടിയത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിനായി ഒരു വെബ്‌സൈറ്റിൽ പണ്ടർമാരിൽ നിന്ന് വാതുവെപ്പ് നടത്തുന്ന രണ്ട് വാതുവെപ്പുകാരെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്നാണ് ഒരു സിസിബി സംഘം അവിടെയെത്തിത്. വാതുവെപ്പുകാർ പണമായും ഓൺലൈനായും വാതുവെപ്പിൽ പണം നിക്ഷേപിച്ചിട്ടുണ്ട്.

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

സിസിബി ഇവരെ പിടികൂടി ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. തുടർന്ന് ബസവനഗുഡി പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മിനർവ സർക്കിളിൽ നിന്നാണ് മൂന്നാമത്തെ വാതുവെപ്പുകാരൻ പിടിയിലായത്. ഒരേ മത്സരത്തിനായി അദ്ദേഹം വാതുവെപ്പ് നടത്തിയെങ്കിലും മറ്റൊരു ആപ്പ് ആണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ പക്കൽനിന്ന് നാല് ലക്ഷം രൂപ സിസിബി പിടിച്ചെടുത്തു. കലാസിപാളയ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്തട്ടുണ്ട്. പിടിച്ചെടുത്ത പണം വാതുവെപ്പിൽ പരാജയപ്പെട്ട പണ്ടർമാരിൽ നിന്ന് ശേഖരിച്ചതാണെന്നും ഇത് വിജയിച്ചവർക്ക് നൽകാനാണ് ഉദ്ദേശിച്ചതെന്നും സിസിബി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ
[masterslider id="10"]

Related posts