നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് മുതൽ എറണാകുളം സെഷൻസ് കോടതിയിൽ

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. നിലവിൽ വിചാരണ നടത്തുന്ന പ്രത്യേക സി.ബി.ഐ ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുകയും സെഷൻസ് ജഡ്ജിയാക്കുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ മാറ്റം.

കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. കേസിൽ തുടരന്വേഷണത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രത്തിന്‍റെ പകർപ്പ് ഇന്ന് പ്രതികൾക്ക് കൈമാറിയേക്കും.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

അതിജീവിതയുടെ ആവശ്യപ്രകാരം വനിതാ ജഡ്ജിയുടെ മേൽനോട്ടത്തിലായിരുന്നു കേസിന്‍റെ വിചാരണ. വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ചതിന് നടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts