എഫ്എ കപ്പ് ലിവര്‍പൂളിന്

ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ലിവര്‍പൂളിന്. വെംബ്ലിയിൽ നടന്ന കരുത്തരുടെ പോരിൽ ചെൽസിയെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് യുർഗൻ ക്ലോപ്പിന്റെ സംഘം കിരീടം സ്വന്തമാക്കിയത്.  ഇത് എട്ടാം തവണയാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കുന്നത്. വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

ഷൂട്ടൗട്ടില്‍ ചെല്‍സിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്വെറ്റയുടെ കിക്ക് ഗോള്‍ വലയില്‍ എത്താതെ പോയത് ചെല്‍സിക്ക് ആദ്യ തിരിച്ചടിയായി. ആദ്യ നാല് കിക്കുകളും ഗോള്‍ വലയില്‍ എത്തിച്ച ലിവര്‍ പൂളിന്റെ അഞ്ചാം കിക്ക് കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി തടഞ്ഞതോടെ സഡന്‍ ഡത്തിലേക് നീങ്ങുകയായിരുന്നു.

സഡന്‍ ഡത്തില്‍ ചെല്‍സിയുടെ മേസണ്‍ മൗണ്ടെടുത്ത രണ്ടാമത്തെ കിക്കിനെ ഗോളി അലിസന്‍ ബെക്കര്‍ പ്രതിരോധിച്ചു. ലിവര്‍പൂളിന്റെ കോസ്റ്റാസ് സിമിക്കസ് അടുത്ത കിക്കില്‍ പന്ത് ഗോള്‍വലയില്‍ എത്തിച്ചതോടെ ചെമ്പട കിരീടമുയര്‍ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts