കനത്ത മഴ; പൈപ്പ് ലൈൻ സൈറ്റിൽ തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : കനത്ത മഴയിൽ നഗരത്തിലുടനീളം വ്യാപകമായ വെള്ളക്കെട്ടിനും വൈദ്യുതി തടസ്സത്തിനും കാരണമായതിനാൽ ബുധനാഴ്ച ബെംഗളൂരുവിൽ മഴയുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പശ്ചിമ ബംഗളൂരുവിലെ ഉള്ളാലിൽ പൈപ്പ് ലൈൻ വർക്ക് സൈറ്റിൽ ബുധനാഴ്ച രാവിലെ രണ്ട് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി.

Read More

ബിജെപി നേതാവിന്റെ മരണം ഹണിട്രാപ്പിൽ കുടുങ്ങിയതിനെ തുടർന്ന്

ബെംഗളൂരു: കര്‍ണാടക ബെംഗളൂരുവിലെ ബിജെപി നേതാവ് അനന്തരാജു ആത്മഹത്യ ചെയ്തത് ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണെന്ന് പോലീസ് റിപ്പോർട്ട്‌. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്നാണ് കെണിയൊരുക്കിയതെന്ന് അനന്തരാജുവിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. മെയ് 12ന് ബൈദരഹള്ളിയിലെ സ്വവസതിയിലാണ് അനന്തരാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തി. സംഭവത്തില്‍ ആരോപണ വിധേയരായവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കെആര്‍ പുരം സ്വദേശികളായ രേഖ, ഭര്‍ത്താവ് വിന്‍ഡോ, ഇവരുടെ സുഹൃത്ത്…

Read More

സർക്കാരിന് കീഴിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോം കേരളത്തിൽ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെഎസ്‌എഫ്ഡിസി തയ്യാറാക്കിയ ഒടിടി പ്ലാറ്റ്‌ഫോമിന് തുടക്കം. ഔദ്യോഗിക പ്രഖ്യാപനവും നാമകരണവും മന്ത്രി സജി ചെറിയാന്‍ ഇന്ന് നിർവഹിച്ചു. രാവിലെ പത്തിന് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലാണ് പരിപാടി നടന്നത്. സര്‍ക്കാരിന് കീഴില്‍ ഒടിടി സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സുതാര്യത ഉറപ്പാക്കുന്നതും ചലച്ചിത്ര നിര്‍മാതാവിന് പ്രേക്ഷകരുടെ എണ്ണമനുസരിച്ചു വരുമാനം ലഭിക്കുകയും ചെയ്യുന്ന ഏറ്റവും ആധുനിക രീതിയിലുള്ള സ്ട്രീമിംഗ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകന്റെ താല്പര്യപ്രകാരം തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രം തുക നല്‍കുന്ന പേ പെര്‍ വ്യൂ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോം…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം

ദില്ലി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. 31 വർഷത്തിന് ശേഷമാണ് പേരറിവാളന്‍റെ മോചനം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ്‌നാട് സര്‍ക്കാറിന്‍റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു. പേരറിവാളന്‍റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് എല്‍ നാഗേഷ്വര്‍ റാവു അധ്യക്ഷനാനയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട് വിധി പറയുകയായിരുന്നു. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ…

Read More

ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾക്ക് സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകും

ബെംഗളൂരു: ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം നൽകുന്നവർക്ക് വരുമാന വിഹിതം നൽകാനുള്ള പദ്ധതിയുമായി സർക്കാർ. ഓരോ കിലോവാട്ടും ചാർജ് ചെയ്യുന്ന മുറയ്ക്ക് സ്ഥലമുടമയ്ക്ക് ഒരു രൂപ വീതം വിഹിതം ലഭിക്കും. ഇലക്ട്രിക് വാഹന നയത്തിന്റെ ഭാഗമായി വരുമാനം പങ്കിടാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് ഈ തീരുമാനം. 343 കോടി രൂപ ചെലവിട്ട് സംസ്ഥാനത്തുടനീളം 1190 ഇ–ചാർജിങ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനുള്ള കർമപദ്ധതിയും സർക്കാർ പുറത്തിറക്കി. ഇതിൽ 150 എണ്ണം ബിബിഎംപി പരിധിയിലാണ്. പൊതു, സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് 1190…

Read More

കണ്ണൂർ എക്സ്പ്രസ് മൈസൂരു വഴി ഓടിക്കണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു–കണ്ണൂർ പ്രതിദിന എക്സ്പ്രസ് (16511/16512) ആഴ്ചയിൽ 3 ദിവസമെങ്കിലും മൈസൂരു വഴി ഓടിക്കണമെന്ന ആവശ്യം ശക്തം. ബസ് യാത്ര ബുദ്ധിമുട്ടായ പ്രായം കൂടിയവരാണ് ഈ ട്രെയിനിനെ ആശ്രയിച്ചിരുന്നത്. കോവിഡിന് മുൻപുണ്ടായിരുന്ന സർവീസ് റൂട്ട് മാറ്റത്തിലൂടെ മൈസൂരുവിൽ നിന്ന് ഉത്തര മലബാറിലേക്ക് ഉണ്ടായിരുന്ന ഏക ട്രെയിനാണ് നഷ്ടമായത്. യാത്രാസമയം കൂടുതലാണെങ്കിലും കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള ആശ്രയമായിരുന്നു കണ്ണൂർ എക്സ്പ്രസ്.    നിലവിൽ രാത്രി 9.30നു കെഎസ്ആറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ യശ്വന്ത്പുര, കുണിഗൽ, ശ്രാവണബെലഗോള, ഹാസൻ, സകലേശ്പുര, മംഗളൂരു ജംക്‌ഷൻ, കാസർകോട്, കാഞ്ഞങ്ങാട്,…

Read More

ആയുധ പരിശീലനം; ബജ്‌റംഗ്ദൾ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ മടിക്കേരി ടൗണിലെ സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികൾക്ക് ആയുധ പരിശീലനം നൽകിയ ബജ്‌റംഗ്ദൾ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക കോൺഗ്രസ് ആവശ്യപ്പെട്ടു. മടിക്കേരിയിലെ ആയുധപരിശീലനം നമ്മുടെ നാട്ടിലെ നിയമത്തെ വെല്ലുവിളിച്ചിരിക്കുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടകയിൽ ആഭ്യന്തര മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഉണ്ടോ? സർക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നുതുടങ്ങിയ ചോദ്യങ്ങളും ആരാഞ്ഞു. എം.പി. അപ്പച്ചു, കെ.ജി. ബൊപ്പയ്യ, സുജ കുശലപ്പ എന്നീ എം.എൽ.എ.മാർ ബജ്‌റംഗ്ദളിന്റെ ശൗര്യപ്രശിക്ഷണ വർഗ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവർക്ക് നമ്മുടെ ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.…

Read More

കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ; ജാ​ഗ്രതാ നിർദേശം

SCHOOL LEAVE

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർ​ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്. മധ്യരേകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേ​ഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ…

Read More

അടുത്ത അധ്യയന വർഷം; പി.യു വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കി

ബെംഗളൂരു: ഹിജാബിനെ ചൊല്ലിയുള്ള സമീപകാല തർക്കത്തെ തുടർന്ന് 2022-23 അധ്യയന വർഷത്തിൽ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥികൾക്ക് യൂണിഫോം വേണമെന്ന് നിർബന്ധിക്കി പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പ്. ആദ്യമായാണ് പ്രവേശന മാർഗരേഖയിൽ യൂണിഫോമിനെക്കുറിച്ച് വകുപ്പ് വ്യക്തമാക്കിയത്. 2022-23 അധ്യയന വർഷത്തേക്കുള്ള പ്രവേശന മാർഗരേഖ തിങ്കളാഴ്ചയാണ് പുറത്തിറക്കിയത്. പ്രവേശന മാർഗ്ഗനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ, ഒന്നും രണ്ടും വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ബന്ധപ്പെട്ട കോളേജ് വികസന സമിതികൾ (സിഡിസികൾ) നിർദ്ദേശിക്കുന്ന യൂണിഫോം മാനദണ്ഡങ്ങൾ പാലിക്കണം. നിർദ്ദേശങ്ങൾ അനുസരിച്ച്, ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ സമീപകാല ഉത്തരവ് വിദ്യാർത്ഥികൾ…

Read More

മഴ.. മഴ.. മഴ… എങ്ങും വെളളക്കെട്ടുകൾ,ഗതാഗതക്കുരുക്ക്, ഏതാനും മണിക്കൂറുകൊണ്ട് നരകതുല്യമായി നഗരജീവിതം.

ബെംഗളൂരു: ഏതാനും മണിക്കൂർ മാത്രം പെയ്ത മഴയിൽ നനഞ്ഞ് കുതർന്ന് നഗരം. വൈകുന്നേരം 6 മണിയോടെ നരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ഇടനിട്ടും തുടർന്നുമുള്ള മഴ നഗരജീവിതത്തെ അക്ഷരാർത്ഥത്തിൽ നഗരതുല്യമാക്കി മാറ്റി. മന്ത്രിമാരും മുൻ മന്ത്രിമാരും മറ്റും താമസിക്കുന്ന വി.ഐ.പി.ഏരിയയായ ഡോളേഴ്സ് കോളനിയിൽ വരെ 4 വീടുകളിൽ വെള്ളം കയറി. കോറമംഗലയിൽ 20 വീടുകളിൽ വെള്ളം കയറി. ബന്നാർ ഘട്ട റോഡ്, മാർത്തഹള്ളി, മൈസൂരു റോഡിലെ നായന്തനഹള്ളി, ഹൊസൂർ മെയിൻ റോഡിൽ ഇലക്ട്രോണിക് സിറ്റിയിലെ വീരസാന്ദ്ര എന്നിവിടങ്ങളിൽ റോഡിൽ വെള്ളം നിറഞ്ഞു, വാഹന ഗതാഗതം…

Read More
Click Here to Follow Us