വിവാഹം എടുത്തുചാട്ടവും തെറ്റും ആയി പോയി, അപൂർവ്വ

ബെംഗളൂരു: ഭര്‍ത്താവില്‍ നിന്നും 23 കുത്തുകളേറ്റ് ആശുപത്രിയില്‍ കഴിയുന്ന അപൂര്‍വ്വ പുരാണിക് തന്റെ കുടുംബ ജീവിതത്തില്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോ പുറത്ത്. ഇജാസ് എന്ന യുവാവുമായി പ്രണയത്തിലായ അപൂര്‍വ്വ പുരാണിക്, അച്ഛനമ്മമാരെ ധിക്കരിച്ചു ഇയാളെ വിവാഹം ചെയ്തു. എന്നാല്‍, വിവാഹത്തോടെ തന്നെ മതം മാറ്റിയെന്നും ഇറച്ചിയും മറ്റും വയ്ക്കാന്‍ നിര്‍ബന്ധിച്ചുവെന്നും പറഞ്ഞ അപൂര്‍വ്വ ഇയാള്‍ വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്നും മറച്ചു വച്ചതായും പറയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ പേരില്‍ ഭര്‍ത്താവ് ഇജാസില്‍ നിന്നും ആക്രമണം നേരിട്ട അപൂര്‍വ്വ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇജാസ്…

Read More

ടോളുകളുടെ എണ്ണം കുറഞ്ഞേക്കും

ബെംഗളൂരു: 60 കിലോ മീറ്റർ പരിധിയിൽ ഒന്നിലധികം ടോൾ ബൂത്തുകൾ അനുവദിക്കില്ലെന്ന കേന്ദ്ര നിർദേശം നടപ്പാക്കാൻ ഒരുങ്ങി കർണാടക. ഇത് നടപ്പിൽ വരുന്നതോടെ ബെംഗളൂരുവിലെ യാത്രയ്ക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. ഹൊസൂർ റോഡിലെ അത്തിബെലെ, തുമകുരു റോഡിലെ നെലമംഗല ടോൾ ബൂത്തുകൾ അടച്ചു പൂട്ടാനാണ് സാധ്യത. ഇലക്ട്രോണിക് സിറ്റി മേൽ പാലത്തിലെ ടോൾ ബൂത്തും അത്തിബെലെയിലെ ടോൾ ബൂത്തും തമ്മിൽ 15 കിലോ മീറ്റർ വ്യത്യാസമേയുള്ളൂ. കഴിഞ്ഞ മാസം ലോക് സഭയിൽ നടന്ന ചോദ്യോത്തര വേളയിൽ ആണ് 60 കിലോ മീറ്റർ പരിധിയിൽ ഒന്നിലധികം…

Read More

നടി കാവ്യാമാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ തന്നെ കാവ്യയെ അറിയിച്ചിരുന്നു. എന്നാൽ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ അസൗകര്യം ഉണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. എന്നാൽ സാക്ഷി എന്ന നിലയിലാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താൻ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് കാവ്യയോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിർദേശം. എന്നാൽ അസൗകര്യമുണ്ടെന്നും…

Read More

വേനൽ കനക്കുന്നു, കർമ്മപദ്ധതിയുമായി ദുരന്തനിവാരണ സെൽ

ബെംഗളൂരു: വേനൽ കനക്കുന്നതോടെ ഉഷ്ണതരംഗം നേരിടാനുള്ള പദ്ധതി ഒരുങ്ങി. കർണാടക ദുരന്തനിവാരണ സെൽ. കഴിഞ്ഞ 19 വർഷത്തെ തപനില കണക്കെടുത്ത് വടക്കൻ കർണാടകത്തിലെ 15 ജില്ലകൾക്കാണ് പദ്ധതി ഒരുക്കിയത്. വേനൽ കാലത്ത് ഇതുവരെയും ബെംഗളൂരുവിൽ തപനില 30 ഡിഗ്രിയിൽ കൂടിയിട്ടില്ലായിരുന്നു. എന്നാൽ ഇത്തവണ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉള്ളതായി കാലാവസ്ഥ റിപ്പോർട്ട്‌. കർമ്മ പദ്ധതിയ്ക്കായി തിരഞ്ഞെടുത്ത 15 ജില്ലകളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരനാണ് സാധ്യത. സ്കൂളുകളിലും കോളേജുകളിലും സമയക്രമം പുനർക്രമീകരിക്കാനും, തൊഴിലുറപ്പ് പോലുള്ളവ താത്കാലികമായി…

Read More

സ്വിഫ്റ്റ് ബസിന്റെ കൊച്ചി – ബെംഗളൂരു സർവീസ് ഇന്നു മുതൽ, 2 ട്രിപ്പുകൾ

ബെംഗളൂരു: കെഎസ്‌ആര്‍ടിസിയുടെ പുതിയ സ്വിഫ്റ്റ് ബസിന്റെ കൊച്ചി- ബെംഗളൂരു സര്‍വീസ് ഇന്നുമുതല്‍ ആരംഭിക്കും. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് രാത്രി എട്ടിനും ഒന്‍പതിനുമായിട്ടാണ് രണ്ട് ട്രിപ്പുകള്‍. എ സി ബസില്‍ പുതപ്പും ലഘുഭക്ഷണവും ലഭ്യമാവും. 1,411 രൂപയാണ് ബസ് നിരക്ക്. ബുക്കിങ്ങിന്: https://online.keralartc.com.എന്ന സൈറ്റ് സന്ദർശിക്കുക. സ്വിഫ്റ്റ് ബസ് സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയ തിരുവനന്തപുരം- ബെംഗളൂരു സ്വിഫ്റ്റ് ബസിന് കൊച്ചിയില്‍ വൈറ്റിലയിലാണ് സ്റ്റോപ്പ് ഉള്ളത്. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് വൈറ്റിലയിലേക്ക് ഫീഡര്‍ ബസുകള്‍ ഉണ്ടാവും. തിരുവനന്തപുരത്തുനിന്ന്-…

Read More

പാൽ വില വർധിപ്പിക്കില്ല: മന്ത്രി എസ് ടി സോമശേഖർ

ബെംഗളൂരു: പാൽ വില വർധിപ്പിക്കില്ലെന്നും കർഷകർക്ക് കൂടുതൽ വില നൽകാൻ അതത് പാൽ യൂണിയനുകൾക്ക് കഴിയുമെന്നും സഹകരണ മന്ത്രിയും മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ എസ് ടി സോമശേഖർ വ്യക്തമാക്കി. സർക്കാർ അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാൽ വില വർധിപ്പിക്കാനുള്ള നിർദ്ദേശമില്ലെന്നും സർക്കാർ അതിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിലക്കയറ്റത്തിനെതിരായ കോൺഗ്രസിന്റെ പ്രതിഷേധത്തോട് പ്രതികരിച്ച സോമശേഖർ, വാർത്തകളിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

Read More

ഒരു സ്റ്റേഷൻ ഒരു ഉത്പന്നം, മംഗളൂരു സ്റ്റേഷനിൽ ഇനി മൈസൂർ സാൻഡൽ

ബെംഗളൂരു: ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി മൈസൂരു റെയിൽവേ സ്റ്റേഷനിൽ മൈസൂരു സാൻഡൽ ഉത്പന്നങ്ങളുടെ സ്റ്റാൾ പ്രവർത്തനം തുടങ്ങി. സോപ്, ഡിറ്റർജന്റ് ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും ഇനി സ്റ്റേഷനിൽ ലഭ്യമാവും. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കോർപറേഷൻ ആണ് റെയിൽവേ സ്റ്റേഷനിൽ സ്റ്റാൾ ആരംഭിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കെഎസ്ആർ റയിൽവേ സ്റ്റേഷനിൽ ചനപട്ടണ കളിപ്പാട്ടങ്ങളുടെ സ്റ്റാൾ പ്രവർത്തനം ആരംഭിച്ചിരുന്നു.

Read More

മാതൃമരണ നിരക്ക്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക മുന്നിൽ

ബെംഗളൂരു: അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മാതൃമരണ നിരക്കിൽ (എംഎംആർ) ഏറ്റവും മോശം റെക്കോർഡ് കർണാടകയിൽ. കഴിഞ്ഞ ദശാബ്ദത്തെ അപേക്ഷിച്ച് പ്രസവസമയത്ത് ഉണ്ടാകുന്ന മരണങ്ങൾ തടയുന്നതിൽ കർണാടക വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തിലാണിത്. 2022 മാർച്ചിൽ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം പുറത്തിറക്കിയ 2017-19 ലെ മാതൃമരണ നിരക്ക് സംബന്ധിച്ച സ്‌പെഷ്യൽ ബുള്ളറ്റിനിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഈ കാലയളവിൽ ഓരോ ലക്ഷം പ്രസവങ്ങൾക്കും 83 മാതൃമരണങ്ങൾ (എംഎം) കർണാടകയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലാണ് (30) ഏറ്റവും കുറവ്, തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഒരു ലക്ഷം പ്രസവങ്ങളിൽ 58 പേരും…

Read More

കേരള -കർണാടക അതിർത്തിയിൽ സ്പിരിറ്റ്‌ പിടികൂടി 

ബെംഗളൂരു: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മീന്‍ വാഹനത്തില്‍ സ്‌പിരിറ്റ് കടത്തുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. കര്‍ണാടകയില്‍ നിന്ന്‌ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1,050 ലിറ്റര്‍ സ്‌പിരിറ്റുമായാണ് രണ്ടംഗ സംഘം എക്‌സൈസ്‌ പിടിയിലായത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ അഞ്ചാം മൈലിലാണ് സംഭവം. മീന്‍ വാഹനത്തില്‍ 35 ലിറ്റര്‍ വീതം 30 കന്നാസുകളിലായാണ് സ്‌പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. നെടുമ്പാശേരി സ്വദേശി കെ.വിഷ്‌ണു, കൊടുങ്ങല്ലൂര്‍ സ്വദേശി പിഎം ഷബീര്‍ എന്നിവരാണ് പോലീസ് പിടിയിലായത്.

Read More

കർണാടകയിൽ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കണം; മുഖ്യമന്ത്രിയോട് യെദ്യൂരപ്പ

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ ബിജെപി സർക്കാർ എല്ലാ സമുദായങ്ങൾക്കും സമാധാനപരമായി സഹവർത്തിത്വത്തിനുള്ള അന്തരീക്ഷം ഒരുക്കണമെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ അനുവദിക്കരുതെന്നും മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ പറഞ്ഞു. ക്രമസമാധാനം തകർക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതെല്ലാം (വിഭജന രാഷ്ട്രീയം) അവസാനിപ്പിച്ച് കൈയിലുള്ള ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ സമുദായങ്ങളും സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കണം,” യെദ്യൂരപ്പ തിങ്കളാഴ്ച പറഞ്ഞു. ഹിന്ദുക്കളും മുസ്ലീങ്ങളും…

Read More
Click Here to Follow Us