സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സത്യസന്ധമായ ശ്രമം നടത്തും: മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് അവസരം ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കാര്യക്ഷമമായി ഭരണം നടത്താൻ താൻ സത്യസന്ധമായ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഉഡുപ്പി കുഞ്ഞിബെട്ട സാഗ്രി ശ്രീ വാസുകി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന മതപ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർപ്പ ദൈവത്തോട് ആളുകൾക്ക് വലിയ ബഹുമാനമാണുള്ളതെന്നും നമ്മിലെ തിന്മകളെ നശിപ്പിക്കാനും നന്മകൾക്കായി പ്രാർത്ഥിക്കാനുമാണ് നാഗ മണ്ഡല ഉത്സവം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സൗജന്യ കൊന്നപ്പൂവ് വിതരണം നാളെ

ബെംഗളൂരു: സൗജന്യ കൊന്നപ്പൂ വിതരണം നാളെ. മൈസുരു കേരളസമാജത്തിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് 3 മുതൽ സമാജം കൾച്ചറൽ സെന്ററിൽ വെച്ച് സൗജന്യ കൊന്നപ്പൂ വിതരണം ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു

Read More

ടിക്കറ്റെടുക്കാത്ത യാത്രക്കാർ സൂക്ഷിക്കുക; ഭീമമായ പിഴ ഈടാക്കി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി  ബിഎംടിസി. മാർച്ചിൽ 3,785 യാത്രക്കാരിൽ നിന്ന് 6.12 ലക്ഷം രൂപയാണ് ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് പിഴയായി ഈടാക്കിയത്. കൂടാതെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,963 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. 236 ഓളം പുരുഷ യാത്രക്കാർക്കാൻ പിഴ ചുമത്തിപെട്ടത് കൂടാതെ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ യാത്ര ചെയ്തതിന് പുരുഷന്മാരിൽ നിന്നും 23,600 രൂപ പിഴയീടാക്കിയതായും കോർപ്പറേഷൻ അറിയിച്ചു.

Read More

അമൃത് സരോവർ പദ്ധതി വിലയിരുത്തി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ 

ബെംഗളൂരു: നഗരത്തിലെ തടാകങ്ങളെ പുനര്‍ജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ നടപ്പിലാക്കുന്ന ‘അമൃത് സരോവര്‍’ പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്ര ഇലക്‌ട്രോണിക്സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ബെംഗളൂരുവിലെ കെമ്പാബുധി, ഗുബ്ബലാല, മേസ്ത്രിപാല്യ തടാകങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ തടാകങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എംഎല്‍എമാരായ എം കൃഷ്ണപ്പ, രവി സുബ്രഹ്മണ്യ എല്‍, ഉദയ് ബി ഗരുഡാച്ചാര്‍, സാങ്കേതിക വിദഗ്ധരും അടക്കം മന്ത്രിയെ അനുഗമിച്ചു. സന്ദര്‍ശനത്തിന് ശേഷം പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രമന്ത്രി വിശദമായി ചര്‍ച്ച ചെയ്തു. തടാകത്തിലേക്ക്…

Read More

കേരള ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി കലാ ബെംഗളൂരു.

ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കല ബെംഗളൂരു ഭാരവാഹികളുമായി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു കുമാര കൃപ ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തി. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പുതിയ ബസ് സർവീസിനെ പറ്റിയും നിർത്തി വെച്ചിരിക്കുന്ന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനെ പറ്റിയും ഇപ്പോൾ മൈസൂരു റോഡ് സാറ്റ്ലൈറ്റ് വരെ വരുന്ന ബസ്സുകൾ പീനിയ ബസവേശ്വര ബസ് സ്റ്റാൻഡിലേക്ക് നീട്ടുന്നതിനെ പറ്റിയും ചർച്ചചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കല ബെംഗളൂരുവിന് ഉറപ്പു നൽകുകയും ചെയ്തു. വിദ്യാർഥികൾ മുതൽ വ്യവസായികൾ…

Read More

വിഷു- ഈസ്റ്റർ അവധി; കേരളത്തിലേക്ക് ഉൾപ്പടെ വിവിധ സ്ഥലങ്ങളിലേക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസുകൾ

ബെംഗളൂരു : അവധിക്കാലമായതിനാൽ ഡിമാൻഡ് വർധിച്ചതിനാൽ ഏപ്രിൽ 14 മുതൽ 17 വരെ 200 അധിക ബസുകൾ സർവീസ് നടത്താൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) തീരുമാനിച്ചു. ഡോ ബി.ആർ.അംബേദ്കർ ജയന്തി, മഹാവീര ജയന്തി, സൗരമന ഉഗാദി, വിഷു, ദുഃഖവെള്ളി, വിശുദ്ധ ശനി അവധി ദിവസങ്ങൾ പ്രമാണിച്ച് 14.04.2022 മുതൽ 17.04.2022 വരെ നീണ്ട വാരാന്ത്യത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് 200-ലധികം സ്പെഷ്യൽ സർവീസുകൾ നടത്തും. എറണാകുളം, കണ്ണൂർ, കോട്ടയം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് കൂടാതെ കോയമ്പത്തൂർ, കൊടൈക്കനാൽ, തഞ്ചാവൂർ,…

Read More

കരാറുകാരന്റെ മരണം അന്വേഷിക്കും, ഈശ്വരപ്പ രാജിവെക്കുന്ന പ്രശ്‌നമില്ല; മുഖ്യമന്ത്രി

ബെംഗളൂരു : കരാറുകാരനും ബി.ജെ.പി അംഗവുമായ സന്തോഷ് പാട്ടീലിന്റെ മരണത്തിൽ കർണാടക മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കർണാടക ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രി കെഎസ് ഈശ്വരപ്പ അഴിമതി ആരോപിച്ച് കഴിഞ്ഞ മാസം സന്തോഷ് രംഗത്തെത്തിയിരുന്നു, 2019 ൽ പൂർത്തിയാക്കിയ ഒരു പ്രോജക്റ്റിന് മന്ത്രി 40% കമ്മീഷൻ ആവശ്യപ്പെട്ടതിനാൽ തനിക്ക് പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 12 ചൊവ്വാഴ്‌ച ഉഡുപ്പിയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്തോഷ് തന്റെ സുഹൃത്തിലൊരാൾക്ക് അയച്ച അവസാന സന്ദേശത്തിൽ തന്റെ…

Read More

ബീഹാർ മുഖ്യമന്ത്രിയുടെ പൊതുയോഗ സ്ഥലത്തിന് നേരെ ബോംബേറ്; ഒരാൾ കസ്റ്റഡിയിൽ

ബിഹാർ: നളന്ദയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ (പൊതുയോഗം) സ്ഥലത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ബോംബെറിഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നളന്ദയിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ‘ജനസഭ’ സൈറ്റിന് സമീപം എറിഞ്ഞ ബോംബുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ വർഷം മാർച്ച് 27 ന് ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ചതിന് ഒരാൾ അറസ്റ്റിലായിരുന്നു. പട്‌ന ജില്ലയിലെ ഭക്തിയാർപൂർ ബ്ലോക്കിൽ പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയിൽ നിതീഷ് കുമാർ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് സംഭവം.

Read More

‘ഈശ്വരപ്പ കാരണം സന്തോഷ് ഞങ്ങൾക്കൊപ്പമില്ല’: മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് കരാറുകാരന്റെ ബന്ധുക്കൾ

ബെംഗളൂരു : നേരത്തെ കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച കരാറുകാരൻ സന്തോഷിന്റെ മരണത്തിന് പിന്നാലെ കർണാടക മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഏപ്രിൽ 12 ചൊവ്വാഴ്‌ച ഉഡുപ്പിയിലെ ലോഡ്‌ജിൽ സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, ആത്മഹത്യ ചെയ്‌തതായി ആണ് പോലീസിന്റെ നിഗമനം. കർണാടക ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രിയാണ് തന്റെ മരണത്തിന് കാരണം എന്ന് സന്തോഷ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ ആരോപിച്ചിരുന്നു. “ഹിന്ദൽഗ പഞ്ചായത്തിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വ്യക്തമാണ്. അവിടെയെത്തിയ ഈശ്വരപ്പയുമായി തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ പണമടച്ചില്ല, അവർ തമ്മിലുള്ള സംഭാഷണം…

Read More

15 കോടി വിലമതിക്കുന്ന 100 കാറുകൾ ജീവനക്കാർക്ക് സമ്മാനമായി നൽകി ഐടി കമ്പനി

ബെംഗളൂരു : വളർച്ചയുടെ സന്തോഷം ജീവനക്കാർക്ക് കാർ വാങ്ങി നൽകി ആഘോഷമാക്കി ഐടി കമ്പനി. ‘ഐഡിയാസ് 2 ഐടി’ എന്ന കമ്പനിയാണ് ജീവനക്കാർക്കായി 15 കോടി രൂപ വിലമതിക്കുന്ന 100 കാറുകൾ സമ്മാനം നൽകിയത്. മാരുതി സുസുക്കിയുടെ എസ്-ക്രോസ് മുതൽ വിറ്റാര ബ്രെസ്സ, ബലേനോ വരെയുള്ള കാറുകൾ, ദീർഘകാലം കമ്പനിയിൽ പ്രവർത്തിച്ച ജീവനക്കാർക്ക് തിങ്കളാഴ്ച സമ്മാനിച്ചു. കാറുകൾ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും ചേർന്ന് കൈമാറി. തിരഞ്ഞെടുക്കപ്പെട്ട ആറ് എഞ്ചിനീയർമാരുമായി 2009-ൽ സ്ഥാപിതമായ ഒരു ഹൈ-എൻഡ്…

Read More
Click Here to Follow Us