ദമ്പതികളെ മതപരിവർത്തനത്തിന് ഇരയാക്കിയ പാസ്റ്റർ അറസ്റ്റിൽ

ബെംഗളൂരു: രോഗശാന്തിയുടെ പേരില്‍ ഹിന്ദു കുടുംബത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍.

ഛണ്ഡീഗഡ് സ്വദേശി മധുവാണ് അറസ്റ്റിലായത്. പരിസരവാസികളായ ഹിന്ദുക്കളുടെ പരാതിയിലാണ് നടപടി.

ദമ്പതികളുടെ മൂന്ന് വയസ്സുള്ള കുട്ടി വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. കുട്ടിയെ നിരവധി ആശുപത്രികളില്‍ മാറി മാറി ചികിത്സിച്ചെങ്കിലും രോഗം മാറിയില്ല. പ്രദേശവാസികളില്‍ ചിലര്‍ പറഞ്ഞ് ഇക്കാര്യം മധു അറിഞ്ഞു. തുടര്‍ന്നാണ് ഹിന്ദു കുടുംബത്തെ മതപരിവര്‍ത്തനത്തിനിരയാക്കാനുളള തന്ത്രം ഇയാള്‍ തുടങ്ങുന്നത്.

  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ

കടുത്ത വിഷമത്തില്‍ കഴിയുകയായിരുന്ന കുടുംബത്തെ ഒരിക്കല്‍ മധു വീട്ടില്‍ ചെന്ന് കണ്ടു. ക്രിസ്തുദേവന് നിങ്ങളെ രക്ഷിക്കാന്‍ കഴിയുമെന്നും, മതം മാറണമെന്നും ഇയാൾ നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം കുടുംബം ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഹിന്ദു ദൈവങ്ങളെ വീട്ടില്‍ നിന്നും എടുത്ത് മാറ്റി ക്രിസ്തുവിന്റെ വിഗ്രഹം സ്ഥാപിച്ച്‌ ദമ്പതികള്‍ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ഇത് കണ്ടതോടെയാണ് പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
[masterslider id="10"]

Related posts

Click Here to Follow Us