ബെംഗളൂരു: കര്‍ണ്ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് 22000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതെ വിട്ടു നിന്നതായി റിപ്പോർട്ട്. 22063 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതാതെ വിട്ടു നിന്നത്. കല്‍ബുര്‍ഗി ജില്ലയില്‍ നിന്നുള്ളവരാണ് കൂടുതൽ പേരും. പരീക്ഷ ബഹിഷ്കരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളില്‍ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്കരിക്കുന്നവര്ക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ച അദ്ധ്യാപകരേയും സസ്പെന്‍ഡ്…
Read MoreDay: 3 April 2022
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-04-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 51 റിപ്പോർട്ട് ചെയ്തു. 50 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .46% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 51 ആകെ ഡിസ്ചാര്‍ജ് : 3904049 ഇന്നത്തെ കേസുകള്‍ : 50 ആകെ ആക്റ്റീവ് കേസുകള്‍ : 1515 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40054 ആകെ പോസിറ്റീവ് കേസുകള്‍ :…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ(03-04-2022)
കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍ഗോഡ് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത്…
Read Moreഎല്ലാ ജില്ലകളിലും സമഗ്രമായ ഖരമാലിന്യ സംസ്കരണ യൂണിറ്റുകൾ ഉടൻ: ഈശ്വരപ്പ
ബെംഗളൂരു : കർണാടകയിലെ ഓരോ ജില്ലകളിലും സമഗ്രമായ ഖരമാലിന്യ സംസ്കരണ (എസ്ഡബ്ല്യുഎം) യൂണിറ്റുകൾ ഉറപ്പുനൽകിക്കൊണ്ട് ദക്ഷിണ കന്നഡയിലെ ഗ്രാമപഞ്ചായത്തുകൾക്ക് മാലിന്യ ശേഖരണത്തിനുള്ള 53 വാഹനങ്ങളുടെ താക്കോൽ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ കൈമാറി. എല്ലാ ജില്ലകളിലും സമഗ്രമായ എസ്ഡബ്ല്യുഎം സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ പഞ്ചായത്തുകളിലെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്കും മംഗളൂരുവിലെ സമഗ്രമായ എസ്ഡബ്ല്യുഎമ്മുകളിൽ ഉടൻ പരിശീലനം നൽകും. നിട്ടയിലെ എംആർഎഫിലും മംഗളൂരുവിലെ സഹ്യാദ്രി കോളേജിലും ഉദ്യോഗസ്ഥർക്ക് തത്സമയ പ്രദർശനം നൽകും, ”അദ്ദേഹം…
Read Moreഹർഷയുടെ കൊലപാതകം വർഗീയതയുടെ ഭാഗം; എൻഐഎ
ബെംഗളൂരു; ഷിമോഗയില്‍ ബജ്റംഗ്ദള്‍ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ഹിജാബ് നിരോധനത്തെ തുടര്‍ന്നുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന്റെ ഭാഗമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ലോക്കല്‍ പോലിസിന്റെ പക്കലുള്ള തെളിവുകളും രേഖകളും കൈപ്പറ്റിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥര്‍. വര്‍ഗീയ സംഘകര്‍ഷം ഉണ്ടാക്കിയെടുക്കാനാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്ന നിഗമനം എന്‍ഐഎ അവരുടെ എഫ്ഐആറിലും രേഖപ്പെടുത്തി. കൊലയ്ക്കുപിന്നില്‍ ഇതുപോലൊരു കാരണമുണ്ടെന്ന് ആഭ്യന്തര മന്ത്രിയും അവകാശപ്പെട്ടു. വ്യക്തിപരമായ കാരണമല്ല കൊലയ്ക്കുപിന്നിലെന്ന് ബിജെപി എംഎല്‍എ സി ടി രവിയും അറിയിച്ചിരുന്നു. ഫെബ്രുവരി 20നാണ് ബജ്റംഗ്ദള്‍ നേതാവായ ഹര്‍ഷ കൊല്ലപ്പെട്ടത്. അതേസമയം ഹിജാബ് നിരോധനത്തിനെതിരേ…
Read Moreബെംഗളൂരു മുൻ പോലീസ് കമ്മീഷണർ ഭാസ്കർ റാവു എഎപിയിൽ ചേരും
ബെംഗളൂരു : മുതിർന്ന ഐപിഎസ് (റിട്ട) ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ഡയറക്ടർ ജനറലും (റെയിൽവേ) ബി ഭാസ്കർ റാവു തിങ്കളാഴ്ച ന്യൂഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേരും. എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിദ് കെജ്രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് റാവു എഎപിയിൽ ചേരും. വെള്ളിയാഴ്ചയാണ് കർണാടക സർക്കാർ റാവുവിന്റെ രാജി സ്വീകരിച്ചത്. 2021 സെപ്റ്റംബറിൽ അദ്ദേഹം സർവീസിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. ബെംഗളൂരു സ്വദേശിയായ റാവു നേരത്തെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായും ബെംഗളൂരു റൂറൽ എസ്പിയായും…
Read Moreബെംഗളൂരുവിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ ; ഒരാൾ പിടിയിൽ
നാഗര്‍കോവില്‍: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയില്‍. നാഗര്‍കോവില്‍ സ്വദേശി കൃഷ്ണകുമാര്‍ ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കൊറിയറിലാണ് നിരോധിത പുകയില നാഗര്‍കോവിലിലേക്ക് ഇയാൾ എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്. ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. വടശ്ശേരിയില്‍ പുകയില ഉത്പന്നങ്ങള്‍ വില്ക്കാന് കൊണ്ടുപോകുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാഗര്‍കോവിലില്‍ നടത്തിയ വാഹന പരിശോധനയിലാണ് കൃഷ്ണ കുമാര്‍ പിടിയിലായത്.
Read Moreസമാധാനപരമായി പെരുന്നാൾ ആഘോഷിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; മുഖ്യമന്ത്രി
ബെംഗളൂരു : കർണാടകയിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കും ‘ഹോസതൊടകു’ (ഞായറാഴ്ച വരുന്ന ഉഗാദിയുടെ പിറ്റേന്ന്) സമാധാനപരമായി ആഘോഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും പോലുള്ള ഹിന്ദുത്വ ഗ്രൂപ്പുകൾ ഹലാൽ മാംസം ഒഴിവാക്കണമെന്ന് ഹിന്ദുക്കളെ പ്രേരിപ്പിക്കുന്ന പ്രചാരണത്തിനിടയിലാണ് ഈ നിർദ്ദേശം. അതേസമയം സംസ്ഥാനത്ത് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും നടത്തുന്ന ‘ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക’ എന്ന പ്രചാരണം ശക്തമാകുന്നതിനിടെ, കർണാടകയിലെ ശിവമോഗ ജില്ലയിൽ ഹലാൽ മാംസം വിറ്റതിന് മുസ്ലീം വ്യാപാരിയെ ആക്രമിച്ചതിന്…
Read Moreകുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച പാടില്ല ; ബസവരാജ് ബൊമ്മെ
ബെംഗളൂരു: കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ പോലീസ് പ്രവർത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രി. പോലീസ് പതാക ദിനചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളോടും ക്രിമിനലുകളോടും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പ്രവർത്തിച്ചാൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ ക്രമസമാദാനം നിലനിർത്തേണ്ടത് പോലീസിന്റെ കടമയാണെന്നും സംസ്ഥാന പോലീസ് മികച്ച സ്ഥാനത്തേക്ക് ഉയരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Read Moreസിനിമയിലെ ബാലതാരമായിരുന്ന ശശി തരൂർ
ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച് ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. ജയ്ലര്‍ എന്ന ഹിന്ദി സിനിമയില്‍ നടി ഗീതാ ബാലിയുമൊത്തുള്ള തരൂരിന്റെ ചിത്രമാണ് വൈഭവ് പങ്കുവെച്ചത്. വൈഭവിന്റെ ട്വീറ്റ് തരൂര്‍ റിട്വീറ്റ് ചെയ്തു. വർഷങ്ങളായി രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ബാലതാരമെന്ന നിലയില്‍ ഒമ്പത് ഹിന്ദി സിനിമകളിലും മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് ചിത്രം പങ്കുവെച്ച് വൈഭവ് കുറിച്ചു. മാസ്റ്റര്‍ ഗ്യാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതിരിപ്പിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.
Read More