സൈബർ കുറ്റകൃത്യങ്ങൾ; മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 221 കോടി രൂപയുടെ നഷ്ടമെന്ന് ആഭ്യന്തര മന്ത്രി.

CYBER ONLINE CRIME

ബെംഗളുരു: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളിൽ കർണാടകയ്ക്ക് 221.17 കോടി രൂപ നഷ്ടമായെന്നും 21 ശതമാനം (47.04 കോടി രൂപ) പണം മാത്രമാണ് തിരിച്ചുപിടിച്ചതെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. എന്നാൽ സൈബർ കുറ്റകൃത്യങ്ങളിൽ ബെംഗളുരുവിന് മാത്രം ഇക്കാലയളവിൽ 129 കോടിയുടെ നഷ്ടമാണുണ്ടായതെന്നതാണ് ശ്രദ്ധേയമായത്. എം.എൽ.സി സുനിൽ വല്ല്യാപുരെ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി സഭയിൽ അരഗ ജ്ഞാനേന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

2019-2022 (ഫെബ്രുവരി വരെ) കർണാടകയിൽ കുറഞ്ഞത് 32,286 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അത്തരം കേസുകളിൽ 7,835 മാത്രമേ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടുള്ളൂ, അതിന്റെ ഫലമായി 1,243 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതേ കാലയളവിൽ സൈബർ കുറ്റകൃത്യങ്ങളിൽ 75 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ശ്രദ്ധേയമായി, ഈ കേസുകൾ ഓൺലൈൻ ഫിഷിംഗ്, ഒറ്റത്തവണ പാസ്‌വേഡ് (OTP), സോഷ്യൽ മീഡിയ തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.

2019ൽ കർണാടകത്തിന് 23.36 കോടി രൂപ നഷ്ടമായെന്നും എന്നാൽ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം എണ്ണം പലമടങ്ങ് വർധിച്ചെന്നും 2020ൽ 72.82 കോടി എന്ന കണക്കിൽ നിന്നും 2021 ആയതോടെ 100.63 കോടി എന്ന നിലയ്ക്കാണ് സൈബർ കുറ്റകൃത്യങ്ങളുടെ കണക്കുകൾ ഉയർന്നിരിക്കുന്നതെന്നും ജ്ഞാനേന്ദ്ര കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts