ബെംഗളൂരു : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിൽ ഏർപ്പെടുത്തിയ ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി എന്നാൽ കേരളത്തിന് നിബന്ധന തുടരും. ഇനി മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മാത്രം കയ്യിൽ കരുതിയാൽ മതി. ആരോഗ്യ സെക്രട്ടറി ടി കെ അനിൽകുമാർ പുറത്തിറക്കിയ സർക്കുലറിലാണ് ഇത് സംബന്ധിച്ച ഉത്തരവ്. അതേസമയം കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Read MoreMonth: February 2022
ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സിന് സമയമാറ്റം
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ് ട്രെയിൻ (16511) മംഗളൂരുവിനും കണ്ണൂരിനും ഇടയിലെ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിന് തിങ്കളാഴ്ച്ച മുതൽ മാറ്റം വരും. പുതുക്കിയ സമയം പ്രകാരം ട്രെയിൻ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും() : മംഗളൂരു സെൻട്രൽ രാവിലെ 7 .10 (7.30 ) , കാസർകോഡ് 8.21 (8 .23) , കാഞ്ഞങ്കാട് 8 .41 (8 .43) , നീലേശ്വരം 8 .52 , പയ്യന്നൂർ 9 .11 (09 .13) , കണ്ണൂർ 10 .40
Read Moreഹിജാബ് വിവാദം: കോളേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം അടുത്തയാഴ്ചയിൽ
ബെംഗളൂരു : ധ്രുവീകരിക്കുന്ന ഹിജാബ് വിവാദത്തിന്റെ നിഴലിൽ തിങ്കളാഴ്ച മുതൽ ഹൈസ്‌കൂളുകൾ ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ ക്രമസമാധാന നില എങ്ങനെ വികസിക്കും എന്നതിനെ ആശ്രയിച്ച് സംസ്ഥാന സർക്കാർ അടുത്തയാഴ്ച പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾ വീണ്ടും തുറക്കാൻ സാധ്യതയുണ്ട്. “ഞങ്ങൾ തിങ്കളാഴ്ച ഹൈസ്കൂളുകൾ തുറക്കും. ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം, സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ (കോളേജുകളുടെ കാര്യത്തിൽ) തീരുമാനമെടുക്കും, ” മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ ഭരണാധികാരികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
Read Moreകേരള സമാജം നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാം…
ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം മത്സരവും ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ ഏതും ഹ്രസ്വ ചിത്രത്തിന് വിഷയമാക്കാവുന്നതാണ്. 5 മുതല്‍ 30 മിനുട്ട് വരെ ഉള്ള ചിത്രങ്ങള്‍ ഡോക്യുമെന്ററി, അനിമേഷന്‍, ലൈവ് ആക്ഷന്‍ , കോമഡി,ഡ്രാമ എന്നീ വിഭാഗത്തിലുള്ളവയും ആവാം. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫെബ്രവരി 27 ന് ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രവരി 15 വരെ എന്ട്രികള്‍ സ്വീകരിക്കുന്നതാണ്. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും ലഭിക്കും .…
Read More“സുഗതാഞ്ജലി-2022″ഫലപ്രഖ്യാപനം നാളെ.
ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടക്കും. സമാപന സമ്മേളനത്തിൽ, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ മാഷ് അധ്യക്ഷത വഹിക്കും. വിവർത്തന സാഹിത്യ മേഖലയിൽ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. ബാംഗ്ളൂർ കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണൻ,മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി.…
Read Moreകർണാടകയിലെ കോവിഡ് കണക്കുകളിൽ വിശദമായി ഇവിടെ വായിക്കാം (11-02-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 3976 റിപ്പോർട്ട് ചെയ്തു. 11377 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 18.80% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 11377 ആകെ ഡിസ്ചാര്‍ജ് : 3836915 ഇന്നത്തെ കേസുകള്‍ : 3976 ആകെ ആക്റ്റീവ് കേസുകള്‍ : 44571 ഇന്ന് കോവിഡ് മരണം : 41 ആകെ കോവിഡ് മരണം : 39575 ആകെ പോസിറ്റീവ് കേസുകള്‍ : 3921095…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (11-02-2022)
കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,57,327 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,50,089 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7238 പേര്‍ ആശുപത്രികളിലും…
Read Moreഹിജാബ് വിവാദം: പ്രതിഷേധിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു, പരാതി നൽകി രക്ഷിതാക്കൾ
ബെംഗളൂരു : ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൽ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന ആറ് മുസ്ലീം വിദ്യാർത്ഥിനികളുടെ കുട്ടികളുടെ സ്വകാര്യവിവരങ്ങൾ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുവെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പെൺകുട്ടികളുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് എൻ വിഷ്ണുവർദ്ധന് പരാതി നൽകിയ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Read Moreഹുബ്ബള്ളി വിമാനത്താവളത്തിൽ എൻട്രി ഫീസ് നിർത്തുക: ഓട്ടോ ഡ്രൈവർമാർ
ബെംഗളൂരു : ഹുബ്ബള്ളി വിമാനത്താവളത്തിൽ പ്രവേശന ഫീസ് ഈടാക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തരകർണാടക ഓട്ടോ ചാലക്കാര സംഘാംഗങ്ങൾ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ഓഫീസിന് മുന്നിൽ വ്യാഴാഴ്ച പ്രതിഷേധിച്ചു. നൂറുകണക്കിന് ആളുകൾ വിമാനമാർഗം നഗരത്തിലേക്ക് വരുന്നുണ്ടെന്നും വിമാനത്താവളം നഗരത്തിന്റെ പ്രാന്തപ്രദേശമായതിനാൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നു. എന്നാൽ എയർപോർട്ട് അതോറിറ്റി ഓട്ടോ ഡ്രൈവർമാരിൽ നിന്ന് എൻട്രി ഫ്രീ എന്ന പേരിൽ ഭീമമായ ഫീസ് ഈടാക്കുന്നത് അവരുടെ ദൈനംദിന വരുമാനത്തെയും ഉപജീവനത്തെയും ബാധിക്കുന്നുവെന്ന് അവർ അവകാശപ്പെട്ടു. വിമാനത്താവളത്തിൽ ഫീസ് ഈടാക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും അവർ…
Read Moreമദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരിയെ ചീഫ് ജസ്റ്റിസായി നിയമിച്ചു
ചെന്നൈ : അടുത്തിടെ മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരിയെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ ഇന്ത്യൻ രാഷ്ട്രപതി ഒപ്പുവെക്കുകയും ഇന്ന് പുറപ്പെടുവിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ ജസ്റ്റിസ് എം എൻ ഭണ്ഡാരി മദ്രാസ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെടുകയും നവംബർ 22 ന് എസിജെ ആയി ചുമതലയേൽക്കുകയും ചെയ്തു. 1960 സെപ്തംബർ 30-ന് ജനിച്ച ജസ്റ്റിസ് ഭണ്ഡാരി 1983 മെയ് മാസത്തിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 2007 ജൂലൈയിൽ ബാറിൽ നിന്ന്…
Read More