സംസ്ഥാന അതിർത്തികളിലെ പോലീസ് ചെക്ക്പോസ്റ്റുകൾ സജീവമാക്കുന്നു

ബെംഗളൂരു: ഓട്ടോറിക്ഷയിൽ തീവ്രത കുറഞ്ഞ സ്‌ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ, പോലീസ് സ്റ്റേഷൻ തലത്തിലും എല്ലാ സെൻസിറ്റീവ്, അതിർത്തി പ്രദേശങ്ങളിലും ചെക്ക്‌പോസ്റ്റുകൾ സജീവമാക്കി പോലീസ്. മംഗളൂരു നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും ജില്ലയിലേക്കുള്ള എല്ലാ അപ്രോച്ച് റോഡുകളിലും എല്ലാ പ്രമുഖ ജംഗ്ഷനുകളിലും ചെക്ക്പോസ്റ്റുകളിലും സജീവമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. സെൻട്രൽ റെയിൽവേ സ്റ്റേഷൻ, മംഗളൂരു ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ, സിറ്റി, സർവീസ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിരീക്ഷണത്തിനും അപ്രതീക്ഷിത പരിശോധനകൾ നടത്തുന്നതിനുമായി കർണാടക സ്റ്റേറ്റ് റിസർവ് പോലീസിൽ നിന്നും…

Read More

ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി; കേരളത്തിന് തുടരും

ബെംഗളൂരു : കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തിയിൽ ഏർപ്പെടുത്തിയ ആർടിപിസിആർ നിബന്ധനയിൽ നിന്ന് മഹാരാഷ്ട്രയെ ഒഴിവാക്കി എന്നാൽ കേരളത്തിന് നിബന്ധന തുടരും. ഇനി മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് മാത്രം കയ്യിൽ കരുതിയാൽ മതി. ആരോഗ്യ സെക്രട്ടറി ടി കെ അനിൽകുമാർ പുറത്തിറക്കിയ സർക്കുലറിലാണ് ഇത് സംബന്ധിച്ച ഉത്തരവ്. അതേസമയം കേരളത്തിൽ നിന്നെത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.    

Read More
Click Here to Follow Us