യുക്രെയ്ന്‍ റഷ്യ ആക്രമിച്ചാൽ തിരിച്ചടിക്കും മുന്നറിയിപ്പുമായി ജോ ബൈഡൻ

ukrain

റഷ്യ യുക്രെയ്ന്‍ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സേന പിന്മാറിയെന്ന റഷ്യന്‍ വാദം ബൈഡന്‍ സ്ഥിരീകരിച്ചില്ല. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയിലെ ജനങ്ങളെ ഉന്നമിട്ടിട്ടില്ലെന്നും റഷ്യയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ പറഞ്ഞു. അമേരിക്കയ്ക്കോ നാറ്റോ രാജ്യങ്ങള്‍ക്കോ യുക്രെയ്നില്‍ മിസൈലുകളില്ല. മിസൈലുകള്‍ അയക്കാനും പദ്ധതിയില്ല. യുക്രെയ്ന്‍ റഷ്യക്ക് ഭീഷണിയല്ല. റഷ്യ യുക്രെയ്നെ ആക്രമിച്ചാല്‍ ആവശ്യമില്ലാത്ത മരണവും നാശവും റഷ്യ തെരഞ്ഞെടുത്തെന്ന് ലോകം മറക്കില്ലെന്നും ബൈഡന്‍ പറഞ്ഞു

Read More

വ്യവസായിയിൽ നിന്ന് ഒരുകോടി തട്ടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: തുണിവ്യവസായിക്ക് 100 കോടി രൂപ വായ്പ വാഗ്ദാനംചെയ്ത് ഒരുകോടി രൂപ തട്ടിയെടുത്ത കേസിൽ അഞ്ചംഗസംഘം പിടിയിൽ. മൈസൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിവ്യവസായിയാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞമാസമാണ് പലഘട്ടങ്ങളിലായി ഒരു കോടിരൂപ വ്യവസായിയുടെ പക്കൽനിന്നും സംഘം തട്ടിയെടുത്തത്. മുംബൈ സ്വദേശി സന്തോഷ് തിവാരി (45), മധ്യപ്രദേശ് സ്വദേശി സഞ്ജയ് ഭൂഷൻ ശുക്ല (47), ബെംഗളൂരു ബി.ടി.എം. ലേ ഔട്ട് സ്വദേശി മുഹമ്മദ് ഇംദാദ് (48), ബെന്നാർഘട്ട സ്വദേശികളായ ഇല്യാസ് പാഷ (42), മുഹമ്മദ് വാസിം (29) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽ സന്തോഷ്…

Read More

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിന് ദേവും വിവാഹിതരാകുന്നു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. വിവാഹ തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. ഒരു മാസത്തിന് ശേഷമാവും വിവാഹം. ഇതോടെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എ യും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്. ഇരുപത്തൊന്നാം വയസിലാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തതും വിജയിച്ചതും. ഈ കഴിഞ്ഞ ദിയമസഭാ…

Read More

മാധ്യമ വാർത്തകൾ വിലക്കണം; ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുംവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇതിനിടെ നടിയെ ആക്രമിച്ച…

Read More

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു.

പ്രശസ്ത സം​ഗീത സംവിധായകനും ​ഗായകനുമായിരുന്ന ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചാണ് മരണം. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ നിരവധി ഹിറ്റ് ​ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. അവയില്‍ പലതും ആലപിച്ചു. ഇന്ത്യന്‍ സിനിമയില്‍ ഡിസ്കോ സം​ഗീതത്തെ ജനപ്രിയമാക്കിയത് അദ്ദേഹമാണ്. 2020 ചിത്രം ഭാ​ഗിയിലാണ് അദ്ദേഹത്തിന്‍റെ അവസാന ​ഗാനം. ഒരു മാസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ആരോ​ഗ്യം വീണ്ടും മോശമാവുകയായിരുന്നു. പരിശോധനയ്ക്കായി ഒരു ഡോക്ടറെ വീട്ടിലെത്തിച്ച കുടുംബം പിന്നാലെ വീണ്ടും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പല…

Read More

അനധികൃത മാലിന്യം തള്ളൽ: ഉത്തരവ് അനുസരിക്കാത്തതിന് ബിബിഎംപി മേധാവിക്ക് ഹൈക്കോടതി സമൻസ്.

ബെംഗളൂരു: നിരോധനാജ്ഞ അവഗണിച്ച് മിറ്റഗനഹള്ളിയിൽ ഖരമാലിന്യം കലർന്ന മാലിന്യം തള്ളിയത് സംബന്ധിച്ച് മറുപടി നൽകാൻ ബിബിഎംപി ചീഫ് കമ്മീഷണറോട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ ഉത്തരവ് അനുസരിക്കാത്തത് വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത ഉത്തരവുകൾ പുറപ്പെടുവിക്കാൻ മടിക്കില്ലെന്നും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) അനുമതി നൽകിയില്ലെങ്കിൽ, വടക്കുകിഴക്കൻ ബെംഗളൂരുവിലെ മിട്ടഗനഹള്ളി ക്വാറി സൈറ്റിൽ ഖരമാലിന്യം തള്ളുന്നത് നിർത്തിവയ്ക്കുമെന്ന് 2020 മാർച്ച് 6 ന്…

Read More

ബിബിഎംപി ചീഫ് എൻജിനീയർക്കെതിരെ കർണാടക ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു.

ബെംഗളൂരു: നഗരത്തിലെ കുഴികൾ നികത്തുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ഹാജരാകാതിരുന്നതിന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) എൻജിനീയർ ഇൻ ചീഫിനെതിരെ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കഴിഞ്ഞ വാദത്തിനിടെ ചൊവ്വാഴ്ച ഹാജരാകാൻ എൻജിനീയർ ഇൻ ചീഫിനോട് കോടതി നിർദേശിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. റോഡിലെ കുഴികൾ കാരണം യാത്രക്കാരുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ജയിലിലേക്ക് അയക്കുമെന്ന് കോടതി വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു. വാറണ്ട് നടപ്പിലാക്കാനും ഉദ്യോഗസ്ഥനെ കോടതിയിൽ ഹാജരാക്കാനും സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് ചീഫ് ജസ്റ്റിസ്…

Read More

മാന്യത ടെക്ക് പാർക്കിലേക്ക് ഇനി വേഗത്തിലെത്താം.

bridge

ബെംഗളൂരു:  ഔട്ടർ റിങ് റോഡിലെ എംബസി മാന്യത ബിസിനസ് പാർക്ക്, നാഗവാര, വീരണപാളയ മേൽപ്പാലം എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നുവരി മേൽപ്പാലം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു.  ഈ വഴിയിലെ ഗതാഗതക്കുരുക്ക് 70 ശതമാനം കുറയ്ക്കുന്നതിനും ടെക് പാർക്കിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ ഒരു കിലോമീറ്റർ വളരെയധികം പ്രയോജനപ്പെടുന്നതുമാണ്. കൂടാതെ വീരണ്ണപാളയയിൽ ആരംഭിക്കുന്ന മേൽപ്പാലം ഹെബ്ബാളിലേക്ക് ഗതാഗതം സുഗമമാക്കുകയും ഹെബ്ബാൾ, കെആർ പുരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനൊപ്പം, കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയും മേൽപ്പാലം സുഗമമാക്കുന്നു. എംബസി REIT 183 കോടി രൂപ…

Read More

കർഷക സമരത്തിനിടയിൽ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയ പഞ്ചാബി നടൻ ദീപ് സിദ്ധു വാഹനാപകടത്തിൽ മരിച്ചു.

ന്യൂഡൽഹി: പഞ്ചാബി നടൻ ദീപ് സിദ്ധു  വാഹാനപകടത്തിൽ മരിച്ചു. ഡൽഹിയിലെ കെ എം പി ഹൈവേയിൽ നടന്ന അപകടത്തിൽ ആണ് ദീപ് സിദ്ധു മരിച്ചത്. കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ് സിദ്ധു ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ധു. ഹരിയാനയിലെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോണിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു ദീപ്…

Read More

ആംബുലൻസിനു വഴി ഒരുക്കി കർണാടകയും കേരളവും; അഞ്ചര മണിക്കൂർ ദൗത്യം പൂർണ്ണ വിജയം.

ബെംഗളൂരു: കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നര വയസുള്ള ഫാത്തിമ ത്വയ്‌ബ എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ മരുന്ന് ബെംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ നിന്നും അഞ്ചരമണിക്കൂർ കൊണ്ട് എത്തിക്കുക എന്ന ദൗത്യം ബെംഗളൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. വൈകുന്നേരം കൃത്യം നാല് മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ടു ഒമ്പതര മണിക്ക് കോഴിക്കോടെത്തുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ സീറോ ട്രാഫിക് ഒരുക്കാൻ ഉള്ള സമയും പോലും ലഭിക്കാത്തതിനാൽ ഈ ആംബുലൻസ്വ കടന്നു പോകുന്ന വഴിയിൽ ഉള്ള കെ.എം.സി.സി പ്രവർത്തകരും നാട്ടുകാരും മറ്റു…

Read More
Click Here to Follow Us