കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (20-02-2022)

കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,962 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,67,141 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3821 പേര്‍ ആശുപത്രികളിലും…

Read More

ഡാൻസ് ബാർ നടത്തിയതിന് മൂന്ന് പേർ ബെംഗളൂരുവിൽ പിടിയിലായി.

ബെംഗളൂരു: കോറമംഗല മേഖലയിൽ അനധികൃത ഡാൻസ് ബാർ നടത്തിയെന്നാരോപിച്ച് മൂന്ന് പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. 80 ഫീറ്റ് റോഡിലെ പബ്ബിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നടത്തിയ റെയ്ഡിലാണ് അനധികൃത ഡാൻസ് ബാർ കണ്ടെത്തിയത്. ബാർ ടെൻഡർ ജോലിക്ക് തിരഞ്ഞെടുത്തതായി പറഞ്ഞ് ഇതര സംസ്ഥാനങ്ങളിൽ നിന്നായി 28 സ്ത്രീകളെയാണ് പ്രതികൾ നഗരത്തിലെത്തിച്ചത്. ശേഷം ഡാൻസ് ബാറിൽ ഉപഭോക്താക്കൾക്കായി പ്രകടനം കാഴ്ച്ചവെക്കാനായി അവരെ നിർബന്ധിക്കുകയാണ് പ്രതികൾ ചെയ്തത്. പാർട്ടിക്ക് ശേഷം പ്രതികൾ സ്ത്രീകളെ പബ്ബിന്റെ ഒന്നും രണ്ടും നിലകളിലെ മുറികളിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായി…

Read More

സ്റ്റീം ബോയിലർ പൊട്ടിത്തെറിച്ച് അഥിതി തൊഴിലാളികൾ മരിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ സീർകാഴിക്കടുത്തുള്ള കൊഞ്ച് ഫാമിൽ സ്റ്റീം ബോയിലർ പൊട്ടിത്തെറിച്ച് ജാർഖണ്ഡിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീർകാഴിക്കടുത്ത് തൊടുവായ് ഗ്രാമത്തിലെ സ്വകാര്യ ചെമ്മീൻ ഫാമിലാണ് അപകടമുണ്ടായത്. അരുൺ ഒരാൻ (25), ബൽജീത് ഒരാൻ (21) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് തൊഴിലാളികളായ തിരുമുല്ലൈവാസൽ വില്ലേജിൽ നിന്നുള്ള രഘുപതി (50), മാരിദോസ് (45) എന്നിവരെ ഗുരുതരമായി പരിക്കേറ്റ് സീർകാഴി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഹിജാബ് വിവാദ വസ്തുതാ പരിശോധന:

ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ, വിഷയവുമായി ബന്ധപ്പെട്ട തെറ്റായ വാർത്തകൾക്ക് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത് തുടരുകയാണ്. വിഷയത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി വൈറൽ പോസ്റ്റുകളിൽ, ബുർഖ ധരിച്ച സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥർ മർദിക്കുന്ന വീഡിയോയാണ് ഒന്ന്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ പ്രതിഷേധിച്ച മുസ്ലീം സ്ത്രീകളെ കർണാടക പോലീസ് മർദിക്കുന്നതായി കാണിച്ചു കൊണ്ടാണ് വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുത്. വീഡിയോയിലെ രംഗങ്ങളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ പോലീസുകാരനെ ലാത്തി ചാർജ് ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ഒരു പ്രമുഖ ചാനൽ…

Read More

മുൻ എംഎൽഎ മാരുതിറാവു മുലെ മറാഠാ കോർപ്പറേഷൻ അധ്യക്ഷൻ

ബെംഗളൂരു : 2020 നവംബറിൽ സ്ഥാപിതമായ മറാഠാ വികസന കോർപ്പറേഷന്റെ ആദ്യ ചെയർപേഴ്‌സണായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച മുൻ നിയമസഭാംഗം മാരുതിറാവു മുലെയെ നിയമിച്ചു. കർണാടക മറാഠാ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഛത്രപതി ശിവജിയുടെ 395-ാം ജന്മവാർഷികത്തിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മാരുതിറാവു മുലെയെ കോർപ്പറേഷൻ മേധാവിയായി നിയമിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, വികസനം എന്നിവയിൽ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് കോർപ്പറേഷന് സർക്കാർ സാമ്പത്തികവും ഭരണപരവുമായ പിന്തുണ നൽകും, എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

രാജ്യം തിരഞ്ഞെടുപ്പ് ചൂടില്‍; യുപിയിൽ രാവിലെ 9 മണി വരെ 8.15 ശതമാനം പോളിങ് രേഖപ്പെടുത്തി

ഉത്തർ പ്രദേശ്: ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ഞായറാഴ്ച രാവിലെ 9 മണി വരെ 8.15 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം, മൻപുരിയിൽ 11.03 , തുടർന്ന് കനൗജ് (10.16 ശതമാനം), ഇറ്റാഹ് (10.11 ശതമാനം) എന്നിങ്ങനെയാണ് രാവിലെ 9 വരെ ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. ഫറൂഖാബാദിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയത് (5.89 ശതമാനം). കാൺപൂർ നഗറിൽ 5.79 ശതമാനം പോളിങ് രേഖപ്പെടുത്തി. ഔറയ്യയിൽ 7.71 ശതമാനവും ഫിറോസാബാദിൽ 9.79 ശതമാനവും പോളിങ്…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 19,968 പുതിയ കോവിഡ് കേസുകളും 673 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 19,968 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,87,766 സാമ്പിളുകൾ പരിശോധിച്ചു. മന്ത്രാലയത്തിന്റെ പത്രപ്രസ്താവന പ്രകാരം, ഈ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 48,847 രോഗികൾ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്തുടനീളം സുഖം പ്രാപിച്ചവരുടെ എണ്ണം 4,20,86,383 ആയി ഉയർത്തി. രോഗം ഭേദമായവരിടെ നിരക്ക് 98.28 ശതമാനമായി ഉയർന്നു.…

Read More

ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ വ്യവസായിയെ രക്ഷപ്പെടുത്തി; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു റൂറലിൽ നിന്നുള്ള ആവലഹള്ളി പോലീസ് അടുത്തിടെ 55 കാരനായ അലക്‌സാണ്ടർ വ്യവസായിയെ രക്ഷപ്പെടുത്തുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ കുറ്റത്തിന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൊസ്‌കോട്ടിനടുത്തുള്ള കുരുഡു സൊന്നേനഹള്ളിയിലെ താമസക്കാരനായ ഡി അലക്‌സാണ്ടർ. ഏകദേശം രണ്ട് വർഷം മുമ്പ്, പ്രാദേശിക ഫിനാൻസിയറായ നിശ്ചൽ എൻ (30) ൽ നിന്ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു എന്നാൽ, അത് തിരിച്ചടയ്ക്കാൻ അലക്സാണ്ടർനു സാധിച്ചില്ല. പൈസ തിരികെ ലഭിക്കുന്നതിനായി നിശ്ചൽ അലക്സാണ്ടറിനെ തട്ടികൊണ്ട് പോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ അലക്സാണ്ടറിനെ ഹൊസ്‌കോട്ടിനടുത്തുള്ള ഒരു മുറിയിൽ ദിവസങ്ങളോളം പൂട്ടിയിടുകയും,…

Read More

ഈശ്വരപ്പയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം നാളെ കോൺഗ്രസ് പ്രതിഷേധം

ബെംഗളൂരു : ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ നിയമസഭയിലും കൗൺസിലിലും നടത്തുന്ന രാപ്പകൽ പ്രതിഷേധം ശനിയാഴ്ചയും തുടർന്നു. ഈശ്വരപ്പയെ പുറത്താക്കുകയും അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കുകയും ചെയ്യാതെ ഞങ്ങളുടെ പ്രതിഷേധം പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഒരു ദിവസം ചെങ്കോട്ടയിൽ ദേശീയ പതാകയ്ക്ക് പകരം കാവി പതാക സ്ഥാപിക്കുമെന്ന ഈശ്വരപ്പയുടെ പ്രസ്താവനയിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുതൽ കോൺഗ്രസ് പ്രതിഷേധത്തിലാണ്. ഇത്തരമൊരു പ്രസ്താവന നടത്താൻ ആർഎസ്എസാണ് ഈശ്വരപ്പയെ പ്രേരിപ്പിച്ചതെന്നും നമ്മുടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും…

Read More

ഹോസ്റ്റലായി ഉപയോഗിക്കുന്ന വാസയോഗ്യമായ കെട്ടിടത്തിന് ജിഎസ്ടി ഇളവിന് അർഹതയുണ്ട്: ഹൈകോടതി

ബെംഗളൂരു : വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കുമായി ഹോസ്റ്റലായി ഉപയോഗിക്കുന്ന വാടക സ്ഥലത്തിന് റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ഉടമയ്ക്ക് ജിഎസ്ടി ഇളവ് ക്ലെയിം ചെയ്യാം, എന്ന് ഹൈക്കോടതി. ബെംഗളൂരുവിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ സഹ ഉടമ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അലോക് ആരാധേയുടെ ഉത്തരവ്. 2020 ഓഗസ്റ്റ് 31-ന്, കർണാടകയിലെ അപ്പീൽ അതോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗ്, ഹർജിക്കാരൻ വാടകയ്‌ക്കെടുത്ത പ്രോപ്പർട്ടി, റെസിഡൻഷ്യൽ അക്കമഡേഷൻ എന്ന് പൊതുവെ മനസ്സിലാക്കുന്നതിനേക്കാൾ സൗഹാർദ്ദപരമായ താമസത്തിന് സമാനമായ ഒരു ഹോസ്റ്റലാണെന്ന് വിധിച്ചു.

Read More
Click Here to Follow Us