രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 19,968 പുതിയ കോവിഡ് കേസുകളും 673 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 19,968 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,87,766 സാമ്പിളുകൾ പരിശോധിച്ചു. മന്ത്രാലയത്തിന്റെ പത്രപ്രസ്താവന പ്രകാരം, ഈ ദിവസത്തെ പോസിറ്റിവിറ്റി നിരക്ക് 1.68 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനവുമാണ്.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 48,847 രോഗികൾ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചു, ഇതോടെ രാജ്യത്തുടനീളം സുഖം പ്രാപിച്ചവരുടെ എണ്ണം 4,20,86,383 ആയി ഉയർത്തി. രോഗം ഭേദമായവരിടെ നിരക്ക് 98.28 ശതമാനമായി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 673 പേർക്ക് വൈറസ് ബാധിച്ച് ജീവൻ നഷ്ടമായി. രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,11,903 ആണ്. രാജ്യവ്യാപകമായ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ കോവിഡ്-19 നെതിരെ മൊത്തം 175.37 കോടി വാക്‌സിനേഷൻ ഡോസുകൾ നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts