ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ വ്യവസായിയെ രക്ഷപ്പെടുത്തി; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു റൂറലിൽ നിന്നുള്ള ആവലഹള്ളി പോലീസ് അടുത്തിടെ 55 കാരനായ അലക്‌സാണ്ടർ വ്യവസായിയെ രക്ഷപ്പെടുത്തുകയും മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ കുറ്റത്തിന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഹൊസ്‌കോട്ടിനടുത്തുള്ള കുരുഡു സൊന്നേനഹള്ളിയിലെ താമസക്കാരനായ ഡി അലക്‌സാണ്ടർ. ഏകദേശം രണ്ട് വർഷം മുമ്പ്, പ്രാദേശിക ഫിനാൻസിയറായ നിശ്ചൽ എൻ (30) ൽ നിന്ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു എന്നാൽ, അത് തിരിച്ചടയ്ക്കാൻ അലക്സാണ്ടർനു സാധിച്ചില്ല.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

പൈസ തിരികെ ലഭിക്കുന്നതിനായി നിശ്ചൽ അലക്സാണ്ടറിനെ തട്ടികൊണ്ട് പോകുകയായിരുന്നു. തട്ടിക്കൊണ്ടുപോയവർ അലക്സാണ്ടറിനെ ഹൊസ്‌കോട്ടിനടുത്തുള്ള ഒരു മുറിയിൽ ദിവസങ്ങളോളം പൂട്ടിയിടുകയും, അലക്‌സാണ്ടർ ഭാര്യയെ വിളിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കടം വാങ്ങി രണ്ട് ലക്ഷത്തോളം രൂപ
നിശ്ചലിന് നൽകി.

എന്നാൽ വീണ്ടും പൈസ ആവിശ്യപെട്ടതോടെ ഫെബ്രുവരി 15ന് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് അലക്സാണ്ടറിന്റെ ഭാര്യ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിശ്ചൽ ഉൾപ്പടെ കുരുഡു സൊന്നേനഹള്ളി സ്വദേശികളായ സന്തോഷ് കുമാർ, പ്രദീപ് ജി, നവീൻ കുമാർ എന്നി മറ്റ് പ്രതികളും അറസ്റ്റിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts