കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഇളയ മകന്‍ എസ് ശശി(67) മുംബൈയില്‍ അന്തരിച്ചു. മുംബൈയില്‍ മകൾ അപർണയുടെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തും മുന്‍പേ മരണം സംഭവിച്ചു. ഇ.എം.എസിനൊപ്പം ഏറെക്കാലം ഡൽഹിയിലായിരുന്നു താമസം. ദേശാഭിമാനി ചീഫ് അകൗണ്ട്‌സ് മാനേജരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ദേശാഭിമാനി യൂനിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. 2000-ല്‍ തൃശൂരില്‍ ദേശാഭിമാനി യൂനിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി. കൂടാതെ സി.പി.എം ദേശാഭിമാനി മാനേജ്‌മെന്‍റ് ബ്രാഞ്ച് അംഗമായിരുന്നു. എസ് ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഗാധമായ…
Read MoreMonth: January 2022
കേരളത്തിൽ ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍.
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതിന് പിന്നാലെ കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. സംസ്ഥാനത്തെ 8 ജില്ലകളിലാണ് ഇന്നുമുതല്‍ നിയന്ത്രണം കടുപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. പരിശോധിച്ച രണ്ടിലൊരാള്‍ പോസീറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ നിലവിലെ സാഹചര്യം. ഇവിടെ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കാവൂ. ഇന്നുമുതല്‍ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും. ഇവിടെ ഇനി സിന്‍ഡ്രോമിക് മാനേജ്മന്റ് രീതിയാണ് ഉണ്ടാവുക. പരിശോധനകളുടെയും…
Read Moreമൊബൈൽ വർക്ക്ഷോപ്പിലെ വാഹനങ്ങൾ കത്തിനശിച്ച നിലയിൽ.
ബെംഗളൂരു : മൊബൈൽ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളും ബസ്സും ട്രാൻസ്ഫോമാറും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം ഉദ്യോഗസ്ഥർ തീയണക്കുകയായിരുന്നു. ശിവമെഗ്ഗയിലാണ് സംഭവം തീപിടുത്തത്തിൽ ആളപായമില്ല.പ്രാഥമിക പരിശോധനയിൽ ജീവനക്കാരിൽ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ പടർന്നതാണെന്നാണ് പോലീസ് നിഗമനം കഴിഞ്ഞദിവസം രാത്രിയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വിനോബ്‌നഗർ പോലീസ് കേസെടുത്തട്ടുണ്ട്.
Read Moreഎട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ അനിൽകുമാർ(36) അറസ്റ്റിൽ. നന്ദിനി ലേ ഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള വീട്ടിൽ വെച് ശനിയാഴ്ചയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. കുട്ടി ഒറ്റയ്ക്കായിരിക്കെ വീട്ടിൽ കടന്ന പ്രതി കുറ്റകൃത്യം നടത്തിയശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അമ്മ ജോലികഴിഞ്ഞെത്തിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read More22 കാരിയായ എയ്‌റോസ്‌പേസ് എഞ്ചിനീയറെ തട്ടിക്കൊണ്ടുപോയി; ടെക്കിയും ഭാര്യയും അടങ്ങുന്ന സംഘം അറസ്റ്റിൽ.
ബെംഗളൂരു; 22 കാരിയായ എയ്‌റോസ്‌പേസ് എഞ്ചിനീയറെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയതിന് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഹുളിമാവ് ദൊഡ്ഡകമ്മനഹള്ളി സ്വദേശിയായ സോഫ്റ്റ്‌വേർ എൻജിനിയർ എ. പ്രതിബൻ (34), ഭാര്യ വസന്ത എ. പ്രതിബൻ (30), രവിചന്ദ്ര (28), മുഹമ്മദ് സുലൈമാൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇലക്ട്രോണിക്‌സിറ്റിയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന ഹരിയാണ സ്വദേശിയായ 22-കാരിയെ ആണ് പ്രതികൾ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ജനുവരി 6 ന് പ്രതികൾ തട്ടികൊണ്ടുപോയ യുവതിയെ എട്ട് ദിവസം ക്കുകയായിരുന്നു, തുടർന്ന് ജനുവരി 13…
Read Moreവണ്ടി വാങ്ങാനെത്തിയപ്പോൾ ഷോറൂമിൽ അപമാനം; പത്തുലക്ഷമെത്തിച്ച് കർഷകൻ ഞെട്ടിച്ചു.
ബെംഗളൂരു: സിനിമയിലെ ഒരു സീൻ പോലെ തോന്നിപ്പിക്കുന്ന രംഗമായിരുന്നു ഇന്നലെ തുംകുരുവിലുള്ള മഹീന്ദ്ര കാർ ഷോറൂമിൽ അരങ്ങേറിയത്. ഒരു കൂട്ടം കർഷകർ കർണാടകയിലെ തുംകുരുവിലുള്ള മഹീന്ദ്ര കാർ ഷോറൂമിൽ ഒരു പുതിയ പിക്ക്-അപ്പ് ട്രക്ക് വാങ്ങാൻ പോയപ്പോൾ, അവരുടെ വസ്ത്രങ്ങളുടെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ പത്തുരൂപപോലും എടുക്കാനില്ലാത്ത നിങ്ങൾ വാഹനം വാങ്ങുമോയെന്ന് ചോദിച്ച് ഒരു ഷോറൂം സെയിൽസ്മാൻ അവരെ പരിഹസിച്ചു. Mahindra Car showroom salesman taunted a farmer aftr seeing his attire when he visited showroom to buy Bolero…
Read Moreഅപൂർവ ജനിതക തകരാർ; ലോകത്തിലെ 14 പേരിൽ ബെംഗളൂരുവിൽ നിന്നുള്ള 7 മാസം പ്രായമുള്ള കുഞ്ഞും
ബെംഗളൂരുവിൽ നിന്നുള്ള ഏഴ് മാസം പ്രായമായ കുഞ്ഞിന് ‘ബെന്റ’ രോഗം കണ്ടെത്തി, വളരെ അപൂർവമായ പ്രൈമറി ഇമ്മ്യൂണോ ഡെഫിഷ്യൻസി ഡിസോർഡർ ആണ് ഈ രോഗത്തിന് കാരണം. ജനിതകമാറ്റത്തിന്റെ പ്രശ്നം മൂലമുണ്ടാകുന്ന ഈ കേസ് വിജയേന്ദ്ര എന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ ലോകത്തുവെച്ചുതന്നെ 14 പേരെ മാത്രമേ ബാധിച്ചിട്ടുള്ളൂ. അതിജീവനത്തിനുള്ള അവരുടെ ഏക പ്രതീക്ഷ രക്ത മൂലകോശ മാറ്റിവയ്ക്കൽ മാത്രമാണ്. ബെംഗളൂരു ആസ്ഥാനമായുള്ള രക്ത മൂലകോശ രജിസ്ട്രിയായ ഡികെഎംഎസ് ബിഎംഎസ്ടി ഫൗണ്ടേഷൻ ഇന്ത്യ പറയുന്നതനുസരിച്ച്, കുഞ്ഞിന് വേണ്ടി എത്രയും വേഗം പൊരുത്തപ്പെടുന്ന ദാതാവിനായുള്ള തിരച്ചിൽ ആരംഭിക്കണമെന്നാണ്.…
Read Moreപ്രധാനമന്ത്രിയുടെ ബാല പുരസ്‌കാരം ഏറ്റുവാങ്ങി കർണാടകയിലെ രണ്ട് പ്രതിഭകൾ.
ബെംഗളൂരു: നഗരത്തിലെ പാശ്ചാത്യ സംഗീത പ്രതിഭ സയ്യിദ് ഫതീൻ അഹമ്മദ്, ഭരതനാട്യം നർത്തകി റെമോണ ഇവറ്റ് പെരേര എന്നിവരുൾപ്പെടെ 29 കുട്ടികളാണ് പ്രധാന മന്ത്രിയിൽ നിന്നും രാഷ്ട്രീയ ബാല പുരസ്‌കാരം ഏറ്റുവാങ്ങിയത്. ബെംഗളൂരുവില നിന്നുള്ള സയ്യിദ് ഫതീൻ അഹമ്മദാണ് ബാലസംഗീത പ്രതിഭ, കൂടാതെ മംഗളൂരു സ്വദേശിയായ റെമോണ ഇവറ്റ് പെരേരയാണ് നൃത്തത്തിൽ കഴിവ് തെളിയിച്ചത്. മൂന്നാം വയസ്സിൽ സംഗീതം പഠിക്കാൻ തുടങ്ങിയ പതിന്നാലുകാരനായ ഫതീൻ ഇപ്പോൾ ഒരു പാശ്ചാത്യ ക്ലാസിക്കൽ പിയാനിസ്റ്റും ഗിറ്റാറിസ്റ്റും വോക്കലിസ്റ്റും അന്താരാഷ്ട്ര അധ്യാപകരിൽ നിന്ന് പരിശീലനം നേടിയ ആളുമാണ്. ബെലാറഷ്യൻ…
Read Moreവി എസ് ആശുപത്രി വിട്ടു
തിരുവനന്തപുരം : കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു. കഴിഞ്ഞ 21നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വി എസ് രോഗം ഭേദമായതിനെ തുടർന്ന് ഇന്ന് വൈകിട്ടോടെ ആണ് വിഎസിനെ ഡിസ്ചാർജ് ചെയ്തത്.
Read Moreഐഎഎസ് ചട്ടങ്ങളിലെ മാറ്റത്തിനെതിരെ എംകെ സ്റ്റാലിനും പിണറായി വിജയനും പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു
തിരുവനന്തപുരം : ഐഎഎസ് (കേഡർ) ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ഏറ്റവും പുതിയ മുഖ്യമന്ത്രിമാരാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും. ഈ നിർദ്ദേശം “നമ്മുടെ ഫെഡറൽ രാഷ്ട്രീയത്തിന്റെയും സംസ്ഥാന സ്വയംഭരണത്തിന്റെയും അടിത്തട്ടിൽ തന്നെ അടിക്കുന്നുവെന്നും” ഇത് സഹകരണ ഫെഡറലിസത്തിന്റെ ആത്മാവിന് പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുമെന്നും അധികാരങ്ങൾ കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കപ്പെടുമെന്നും എംകെ സ്റ്റാലിൻ തന്റെ കത്തിൽ പറഞ്ഞു. ഈ നിർദ്ദേശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന് പറഞ്ഞ ഐഎഎസിന്റെ തനിമ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “… അഖിലേന്ത്യാ…
Read More