എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; ഓട്ടോഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറായ അനിൽകുമാർ(36) അറസ്റ്റിൽ. നന്ദിനി ലേ ഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള വീട്ടിൽ വെച് ശനിയാഴ്ചയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. കുട്ടി ഒറ്റയ്ക്കായിരിക്കെ വീട്ടിൽ കടന്ന പ്രതി കുറ്റകൃത്യം നടത്തിയശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അമ്മ ജോലികഴിഞ്ഞെത്തിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ടിരിക്കുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രീതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Read More