ബെംഗളൂരു; 22 കാരിയായ എയ്‌റോസ്‌പേസ് എഞ്ചിനീയറെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയതിന് സോഫ്‌റ്റ്‌വെയർ എഞ്ചിനീയറെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഹുളിമാവ് ദൊഡ്ഡകമ്മനഹള്ളി സ്വദേശിയായ സോഫ്റ്റ്‌വേർ എൻജിനിയർ എ. പ്രതിബൻ (34), ഭാര്യ വസന്ത എ. പ്രതിബൻ (30), രവിചന്ദ്ര (28), മുഹമ്മദ് സുലൈമാൻ (25) എന്നിവരാണ് അറസ്റ്റിലായത്.
ഇലക്ട്രോണിക്‌സിറ്റിയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന ഹരിയാണ സ്വദേശിയായ 22-കാരിയെ ആണ് പ്രതികൾ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ജനുവരി 6 ന് പ്രതികൾ തട്ടികൊണ്ടുപോയ യുവതിയെ എട്ട് ദിവസം ക്കുകയായിരുന്നു, തുടർന്ന് ജനുവരി 13 ന് പാർഥിബന്റെ വസതിയിൽ നിന്നാണ് പോലീസ് യുവതിയെ കണ്ടെത്തിയത്. 2015-ൽ ഹരിയാണയിൽനിന്ന് കുടുംബത്തോടൊപ്പം ബെംഗളൂരുവിലെയ്ക്ക് താമസമാക്കിയതാണ് യുവതിയുടെ പിതാവ് വികാസ്.
സംഭവദിവസം ജനുവരി 6ന് സ്കൂട്ടറിൽ രാവിലെ 8.40-ന് ഓഫീസിലേക്കുപോയപ്പോൾ ജിഗനിയിൽവെച്ച് യുവതിയുടെ സ്കൂട്ടർ ഒരാളെ ഇടിച്ചെന്നാരോപിച്ചാണ് പ്രതിബനും സംഘവും യുവതിയെ തടഞ്ഞുനിർത്തി. ഈ സമയം യുവതി പിതാവിനെ വിളിച്ച് വിവരം അറിയിക്കുകയും ലൊക്കേഷൻ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, പിതാവ് സ്ഥലത്തെത്തുന്നതിനുമുമ്പ് പ്രതികൾ യുവതിയെ കാറിൽക്കയറ്റി പ്രതിബന്റെ വീട്ടിൽ കൊണ്ടുപോയി.
സംഭവസ്ഥലത് എത്തിയ പിതാവ് യുവതിയെ വിളിച്ചപ്പോൾ മറ്റൊരാൾ ഫോണെടുത്ത് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടർന്ന് സംഭവത്തെക്കുറിച്ച് വികാസ് പോലീസിനെ അറിയിക്കുകയും ബെംഗളൂരു റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് കെ വംശി കൃഷ്ണ പ്രതികളെ കണ്ടെത്താൻ അഞ്ച് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകുകയും ചെയ്തു. ഇൻസ്പെക്ടർമാരായ എസ്.ആർ. ജഗദീഷ്, സുദർശൻ, കെ. വിശ്വനാഥ്, മഞ്ജുനാഥ്, ഹരിഷ് എന്നിവരാണ് സംഘത്തെ നയിച്ചത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായതായി പോലീസ് അറിയിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.