പണമിടപാട്; വീട്ടമ്മയെ ബിജെപി കൗൺസിലർ വെടിവച്ച് കൊലപ്പെടുത്തി.

ബെംഗളൂരു: കുറച്ച് വർഷങ്ങൾക്ക് മുമ്പ് കടം നൽകിയ പണം തിരികെ ചോദിച്ചതിന് വീട്ടമ്മയെ കർണാടക ബിജെപി കൗൺസിലർ വെടിവെച്ചു കൊന്നു. കൊലപാതകത്തെ തുടർന്ന് കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു. സങ്കേശ്വറിൽ ഷൈല നിരഞ്ജൻ സുബേദാറിനെ (56) ആണ് കൊലപ്പെടുത്തിയത്. തലയിലും ഉദരഭാഗത്തുമായി 3 വെടിയുണ്ടകൾ തറച്ചുകയറിയ നിലയിലാണു ഷൈലയുടെ മൃതദേഹം കണ്ടെത്തിയത്.

ബെലഗാവി ജില്ലയിലെ സങ്കേശ്വർ മുനിസിപ്പാലിറ്റിയിലെ വാർഡ് 14 പ്രതിനിധീകരിക്കുന്ന ഉമേഷ് കാംബ്ലെ ജനുവരി 16 ന് രാവിലെ 6 മണിക്ക് ഷൈല നിരഞ്ജൻ സുഭേദാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പണമിടപാടുകാരിയെ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ഷൈലയിൽ നിന്ന് 25 ലക്ഷം രൂപം വായ്പയ്ക്കെടുത്ത റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ കൂടിയായ ഉമേഷ് ഇതു തിരികെ നൽകാൻ തയാറായില്ല. തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.  മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് വാങ്ങിയ നാടൻ പിസ്റ്റൾ ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്നു കണ്ടെത്തിയട്ടുണ്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരെ കൂടി പിടികൂടാൻ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts