ബെംഗളൂരു: കുന്നൂരിലെ ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ചികിത്സയിലുള്ള ബംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിൽ സന്ദർശനം നടത്തി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഗവർണർ താവർചന്ദ് ഗെഹ്ലോട്ടും. വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ഇരുവരും വരുൺ സിങ്ങിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് വ്യോമസേന കമാൻഡ് ആശുപത്രി അധികൃതരുമായി സംസാരിച്ചു. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതും ആരോഗ്യനിലയിലുണ്ടായ പുരോഗതിയും വലിയ ശുഭസൂചനയാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ബസവരാജ് ബൊമ്മൈ പറഞ്ഞു. വരുൺസിങ്ങിൻെറ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്, സഹോദരനും നാവികസേനാ ഉദ്യോഗസ്ഥനുമായ തനൂജുമായും…
Read MoreDay: 11 December 2021
പാർപ്പിടസമുച്ചയങ്ങളിൽ മോഷണം; അഞ്ച് സുരക്ഷാ ജീവനക്കാർ പിടിയിൽ.
ബെംഗളൂരു: നേപ്പാളി സ്വദേശികളായ സുരക്ഷാ ജീവനക്കാരെ പാർപ്പിട സമുച്ചയങ്ങളിൽ മോഷണംനടത്തിയതിന്റെ പേരിൽ ബെംഗളൂരു പോലീസ് പിടികൂടി. ഹൊരമാവിലെ പാർപ്പിടസമുച്ചയത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് ഇവരുടെ താമസസ്ഥലങ്ങളിലെത്തി പിടികൂടുയായിരുന്നു. ഇവരിൽനിന്ന് 9.3 ലക്ഷം രൂപയും 19 ലക്ഷം രൂപയുടെ ആഭരണങ്ങളും പോലീസ് കണ്ടെടുത്തട്ടുണ്ട്. നഗരത്തിലെ വിവിധ പാർപ്പിട സമുച്ചയങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലിചെയ്തുവരികയായിരുന്നു പിടിയിലായ അഞ്ചുപേരും. ഫ്ളാറ്റിൽനിന്ന് താമസക്കാർ ഒന്നോ രണ്ടോ ദിവസം മാറിനിൽക്കുമ്പോൾ സംഘം പരസ്പരം വിവരങ്ങൾ മാറുകയും തുടർന്ന് രാത്രിയിലെത്തി ഇത്തരം ഫ്ലാറ്റുകളിൽ…
Read Moreനഗരത്തിൽ ക്രിസ്മസ് വിപണി സജീവം.
ബെംഗളൂരു: ഈ കോവിഡ് കാലത്ത് കരുതലോടെ ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു നിവാസികൾ. ക്രിസ്റ്മസിനു രണ്ടാഴ്ചമാത്രം ബാക്കിനിൽക്കെ നഗരത്തിലെ വിപണികൾ സജീവമായിത്തുടങ്ങി. കോവിഡ് കാരണം ആഘോഷം വീടുകളിൽ ഒതുങ്ങുമെങ്കിലും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കുന്നതിൽ ജനങ്ങൾ മുടക്കം വരുത്താറില്ല. ക്രിസ്മസ് അലങ്കാരത്തിൽ ഒഴിച്ചുകൂടാനാവാത്ത പുൽക്കൂട്, ക്രിസ്മസ് സമ്മാനങ്ങൾ, എൽ.ഇ.ഡി. ബൾബുകൾ തുടങ്ങീ ക്രിസ്മസ് ആഘോഷത്തിനായുള്ള എല്ലാ സാധനങ്ങളും സ്റ്റോറുകളിൽ ലഭ്യമാണ്.
Read More1,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ എസ്‌കോം തയ്യാറെടുക്കുന്നു.
ബെംഗളൂരു: സംസ്ഥാനത്തുടനീളം 1,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ എസ്‌കോം തയ്യാറെടുക്കുന്നു. 2021-22 ലെ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി 1,000 ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നത്. സംസ്ഥാന ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷനാണു (എസ്‌കോം) ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്.
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (11-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 320 റിപ്പോർട്ട് ചെയ്തു. 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.30% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 317 ആകെ ഡിസ്ചാര്‍ജ് : 2954513 ഇന്നത്തെ കേസുകള്‍ : 320 ആകെ ആക്റ്റീവ് കേസുകള്‍ : 7306 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38257 ആകെ പോസിറ്റീവ് കേസുകള്‍ : 3000105…
Read Moreക്ലോറിൻ വാതകം ചോർന്ന് ഒരാൾ മരിച്ചു.
ചെന്നൈ: ബ്ലീച്ചിംഗ് പൗഡർ നിർമാണ യൂണിറ്റിൽ ലിക്വിഡ് ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് ഒരാൾ മരിക്കുകയും 11 പേർക്ക് ശ്വാസതടസ്സം നേരിടുകയും ചെയ്തു. ശ്രീധർ കെമിക്കൽസ് എന്ന പേരിൽ ബ്ലീച്ചിങ് പൗഡർ നിർമാണ യൂണിറ്റ് നടത്തിവരികയായിരുന്ന നടുപ്പാളയം വില്ലേജിലെ ദാമോധരൻ (47) ആണ് മരിച്ചത്. ദ്രാവക ക്ലോറിൻ വാതകം ചോർന്ന് തുടങ്ങിയപ്പോൾ ദാമോധരന് ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടൻതന്നെ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നെന്നു ,” സംഭവസ്ഥലം സന്ദർശിച്ച ഈറോഡ് ജില്ലാ കളക്ടർ എച്ച്.കൃഷ്ണനുണ്ണി പറഞ്ഞു. ശ്വാസതടസ്സം നേരിട്ട 11 പേരിൽ ആറുപേരെ ഈറോഡ് ടൗണിലെ സർക്കാർ ആശുപത്രിയിൽ…
Read Moreഐ.എ.എഫ് ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തനത്തിൽ സഹായിച്ച നാട്ടുകാരെ തമിഴ്നാട് പോലീസ് അഭിനന്ദിച്ചു.
ചെന്നൈ: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 പേരും സഞ്ചരിച്ച ഹെലികോപ്റ്റർ M1-17V5 കൂനൂരിനടുത്ത് കാടേരിയിൽ തകർന്നുവീണപ്പോൾ രക്ഷാപ്രവർത്തനനത്തിനായി സ്ഥലത്തെത്തിയ ഗ്രാമവാസികളെയും എസ്റ്റേറ്റ് തൊഴിലാളികളെയും തമിഴ്‌നാട് പോലീസ് അഭിനന്ദിച്ചു. പരിക്കേറ്റവരെ വെല്ലിംഗ്ടൺ ആർമി ആശുപത്രിയിലേക്ക് കൊണ്ടുപോകാനും, മൃതദേഹങ്ങൾ വീണ്ടെടുക്കാനും സഹായിച്ച നാട്ടുകാരെയും എസ്റ്റേറ്റ് തൊഴിലാളികളെയും അനുമോദിക്കാൻ തമിഴ്‌നാട് പോലീസ് ഡിജിപി സി. ശൈലേന്ദ്രബാബു നേരിട്ടെത്തി. തുടർന്ന് കോണൂരിലെ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പുതപ്പുകൾ, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവ കൈമാറി. “തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായ പ്രദേശവാസികൾ അപകട…
Read Moreജയലളിതയുടെ പോയസ് ഗാർഡനിലെ വീടിന്റെ താക്കോൽ ദീപയ്ക്കും ദീപക്കിനും കൈമാറി.
ചെന്നൈ: മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ നിയമപരമായ അവകാശികളായ മരുമകളും മരുമകനും ചേർന്ന് അവരുടെ പോയസ് ഗാർഡനിലെ വസതിയായ വേദ നിലയത്തിന്റെ താക്കോൽ ഏറ്റുവാങ്ങി. ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കുമാണ് താക്കോൽ ഏറ്റുവാങ്ങിയത്. നവംബർ 25-ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സർക്കാരിനോട് ‘വേദനിലയം’ ദീപക്കിനും ദീപയ്ക്കും മൂന്നാഴ്ചയ്ക്കകം കൈമാറാൻ നിർദ്ദേശിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുകളും നിർദ്ദേശങ്ങളും അനുസരിച്ച് സ്വത്ത് തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് രണ്ട് അവകാശികളും ചെന്നൈ ജില്ലാ കളക്ടർക്ക് വെവ്വേറെ അപേക്ഷ നൽകിയിരുന്നു. തുടർന്ന് നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഞങ്ങൾക്ക് അനുകൂലമായ…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (11-12-2021).
കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ 139, ഇടുക്കി 132, പാലക്കാട് 110, വയനാട് 91, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreഐഐടി-എം കാമ്പസിൽ നിന്ന് 22 തെരുവ് നായ്ക്കളെ വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
ചെന്നൈ: ഐഐടി-മദ്രാസ് മാനേജ്‌മെന്റിനെതിരെ ഒരു വർഷത്തിലേറെയായി മൃഗാവകാശ പ്രവർത്തകർ നടത്തുന്ന സമരത്തിനൊടുവിൽ, 2020 ഒക്ടോബർ മുതൽ ഐഐടി-എം കാമ്പസിൽ അടച്ചിട്ടിരിക്കുന്ന 22 തെരുവ് നായ്ക്കളെ മോചിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ വർഷം വാക്‌സിനേഷന്റെയും വന്ധ്യംകരണത്തിന്റെയും പേരിൽ സർവകലാശാല പിടികൂടിയ 186 തെരുവ് നായ്ക്കളിൽ നിന്ന് രക്ഷപ്പെട്ടതായി അറിയപ്പെടുന്നത് ഈ 22 നായകൾ മാത്രമാണ്. പിടികൂടിയ നായകളിൽ 57 എണ്ണം ചത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നായ്ക്കളെ ദത്തെടുത്തതായി പറയപ്പെടുന്ന രേഖകൾ പങ്കിടാൻ ഐഐടി-എം മാനേജ്മെന്റ് വിസമ്മതിച്ചതിനാൽ 110 ഓളം നായ്ക്കൾ എവിടെയാണെന്ന് നിലവിൽ അറിവില്ല.…
Read More