ഐഐപിയൂ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു: ചിക്കസാന്ദ്രയിൽ രണ്ടാം പിയു വിദ്യാർത്ഥിനിയായ കെ രക്ഷിത (21) യെ മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തി. സോൾഡവേനഹള്ളിയിലെ ഒരു സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയാണ് രക്ഷിത.  മാതാപിതാക്കളായ കൃഷ്ണപ്പയും വരമഹാലക്ഷ്മിയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് രക്ഷിത ആത്മഹത്യ ചെയ്തത്. എന്നാൽ സംഭവസ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Read More

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ കേസിൽ 6 പേർ അറസ്റ്റിൽ.

ബെംഗളൂരു: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി 1.2 ലക്ഷം രൂപ കവർന്ന കേസിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റിലായവരിൽ രണ്ട് ബിസിഎ വിദ്യാർത്ഥികളും രണ്ട് ബിപിഒ സ്റ്റാഫുകളും , ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഒരു ക്യാബ് ഡ്രൈവറും ഉൾപ്പെടുന്നു. പാപ്പാറെഡ്ഡിപാളയ സ്വദേശിയായ അഭിഷേക് ആർ -നെയാണ് കോളേജിന് സമീപമുള്ള നാഗരബാവി ബിഡിഎ കോംപ്ലക്‌സിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. അഭിഷേകിനെ ആറ് പേർ ചേർന്ന് ദേവനഹള്ളിയിലെത്തിച്ച ശേഷം കൊള്ളയടിക്കുകയും, പ്രതികളിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയെന്ന് രേഖപ്പെടുത്തിയ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടുകയും ചെയ്ത ശേഷം…

Read More

പിതാവിനെ കൊലപ്പെടുത്താൻ മകൾ കൂട്ടുനിന്നു.

Girl seeks help from boyfriend, three friends to kill her father

ബെംഗളൂരു: പിതാവിനെ കൊലപ്പെടുത്താൻ കാമുകന്റെയും മൂന്ന് സുഹൃത്തുക്കളുടെയും സഹായം തേടി പതിനേഴുകാരിയായ പെൺകുട്ടി. തന്റെ പിതാവ് തന്നെ ലൈംകീകമായി അക്രമിച്ചെന്നാരോപിച്ചാണ് പിതാവിനെ കൊല്ലാൻ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിച്ചത്. ബിഹാർ സ്വദേശിയും ആറ്റൂർ ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന അരുൺ (46) ആണ് കൊല്ലപ്പെട്ടത് സംഭവദിവസം അരുണിന്റെ ഭാര്യ കലബുറഗിയിൽ ആയിരുന്നു. പ്രതികളിൽ നാല് പേർ ചേർന്ന് പുലർച്ചെ 12:30 ന് അരുണിന്റെ വീട്ടിലെത്തുകയും വാതിലിൽ മുട്ടുകയും ചെയ്തപ്പോൾ  മൂത്ത മൂത്തമകളാണ് വാതിൽ തുറന്നു കൊടുത്തത്. ഈസമയം പ്രതികൾ അരുണിനെ ചുറ്റിക കൊണ്ട് പലതവണ അടിച്ച ശേഷം…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 224 റിപ്പോർട്ട് ചെയ്തു. 379 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.43% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 379 ആകെ ഡിസ്ചാര്‍ജ് : 2949083 ഇന്നത്തെ കേസുകള്‍ : 224 ആകെ ആക്റ്റീവ് കേസുകള്‍ : 6707 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 38182 ആകെ പോസിറ്റീവ് കേസുകള്‍ : 2994001…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-11-2021).

കേരളത്തില്‍ ഇന്ന് 4972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

വിവാഹനിശ്ചയത്തിന് ദിവസങ്ങൾക്ക് മുമ്പ് 31കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

മംഗളൂരു / ഉഡുപ്പി: വിവാഹ നിശ്ചയത്തിന് ഏതാനും ദിവസങ്ങൾക് മുമ്പ് 31 കാരനെ വാഷ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 10 വർഷമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന രവിരാജാണ് (31) മരിച്ചത്. നവംബർ 25 ന് വിവാഹ നിശ്ചയം തീരുമാനിച്ചതിനാൽ കഴഞ്ഞ 19 ന് രവിരാജ് വീട്ടിലെത്തിയിരുന്നു, തുടർന്ന് അദ്ദേഹം എല്ലാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെ പിതാവിനെ വിളിച്ച് താൻ സുഹൃത്തിന്റെ വീട്ടിലാണെന്നും പിറ്റേന്ന് രാവിലെ തിരിച്ചവരികയുള്ളു എന്നും അറിയിച്ചിരുന്നു. തിരികെ…

Read More

കുഞ്ഞ് അനുപമയുടേതുതന്നെ; ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു.

ANUPAMA

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിട്ടു. പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയാണെന്ന് തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫലം ലഭിച്ചത്. മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് തന്നെയാണ് ഫലം ലഭ്യമായത്. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. സി.ഡബ്ല്യു.സി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ ഞായറാഴ്ച രാത്രിയാണ് ആന്ധ്രയില്‍നിന്നും തിരുവനന്തപുരത്തെത്തിച്ചത്. കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ജനിതക സാംപിളുകള്‍ പരിശോധനയ്ക്കായി…

Read More

മയക്ക്മരുന്ന് വില്പനക്കാർ അറസ്റ്റിൽ.

CRIME

ബെംഗളൂരു: രാമമൂർത്തിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂടാതെ പിടിക്കപെട്ടവരിൽ നിന്ന് 29 ഗ്രാം ഹാഷിഷും 35 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. യെലഹങ്ക സ്വദേശി മുഹമ്മദ് സൽമാൻ ഖാൻ (28), വിനായക നഗറിലെ ഭരത് (24) എന്നിവരാണ് പ്രതികൾ. നവംബർ 18ന് ഇരുവരും ബി ചന്നസാന്ദ്രയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ച ഉടൻ ഇൻസ്പെക്ടർ മെൽവിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ട ഉടൻ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പിടികൂടി.…

Read More

വെള്ളപൊക്കം; ബസ്സിൽ കുടുങ്ങി വിവാഹ പാർട്ടി.

flood

ബെംഗളൂരു: സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന 55 അംഗ സംഗം വെള്ളപ്പൊക്കത്തെ തുടർന്ന് റോഡിൽ കുടുങ്ങി.  ഞായറാഴ്ച വിവാഹ പാർട്ടി ആഘോഷം കഴ്ഞ്ഞു വീട്ടിലേക് പോവുകയായിരുന്ന സങ്കം യാത്ര ചെയ്തിരുന്ന  ബിഎംടിസി ബസ് കനത്ത മഴയിൽ കുടുങ്ങിയതിനെ  തുടർന്നാണ് അവർ രാത്രി റോഡിൽ കഴിയേണ്ടിവന്നത്. ചുറ്റും വെള്ളം ഒഴുകി കയറിയത് മൂലം ഒരു വാഹനങ്ങൾക്കും നീങ്ങാൻ സാധിച്ചിരുന്നില്ല. ദേവനഹള്ളിയിൽ നിന്ന് ചിക്കബാണവരയ്ക്ക് സമീപം സോമഷെട്ടിഹള്ളിയിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസ്സിൽ പെട്ടത്.  നിരവധി കാറുകളും ഓട്ടോകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നത്  ബസിൽ കുടുങ്ങിയ യാത്രക്കാർ കാണാനിടയായി. ചില…

Read More

ബഹുനില പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് സജ്ജമായി.

ബെംഗളൂരു: 500 ഇരുചക്രവാഹനങ്ങൾക്കും 550 കാറുകൾക്കും ഒരേസമയം പാർക്കിങ് ചെയ്യാൻ സൗകര്യമുള്ള ഫ്രീഡം പാർക്കിലെ ബഹുനില പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് തയ്യാറായി. ഭൂമിക്കടിയിലേക്കുള്ള നിലകളുടെ നിർമാണ വേളയിൽ പാറ കണ്ടെത്തിയതാണ് പണികൾക്ക് വെല്ലുവിളിയായത് ഇത് പൊട്ടിക്കാനുള്ള അനുമതി ലഭിക്കാൻ താമസം എടുത്തതുകൊണ്ടു തന്നെ 2017ൽ പൂർത്തിയാക്കേണ്ട പണി കാലതാമസം നേരിട്ടു. കൂടാതെ കോവിഡ് എത്തിയതും പദ്ധതി വൈകാൻ കാരണമായി. ഇപ്പോൾ എല്ലാ തടസങ്ങളെയും മറികടന്നു പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.

Read More
Click Here to Follow Us