മയക്ക്മരുന്ന് വില്പനക്കാർ അറസ്റ്റിൽ.

CRIME

ബെംഗളൂരു: രാമമൂർത്തിനഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂടാതെ പിടിക്കപെട്ടവരിൽ നിന്ന് 29 ഗ്രാം ഹാഷിഷും 35 എംഡിഎംഎ ഗുളികകളും കണ്ടെടുത്തു. യെലഹങ്ക സ്വദേശി മുഹമ്മദ് സൽമാൻ ഖാൻ (28), വിനായക നഗറിലെ ഭരത് (24) എന്നിവരാണ് പ്രതികൾ.

  വിജയും സംഗീതയും ഒന്നിക്കുന്നു

നവംബർ 18ന് ഇരുവരും ബി ചന്നസാന്ദ്രയിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ച ഉടൻ ഇൻസ്പെക്ടർ മെൽവിൻ ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ട ഉടൻ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരെയും പിടികൂടി. ചോദ്യംചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും ഗോവയിൽ നിന്ന് വന്ന ഒരു വിതരണക്കാരനിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസിന് മൊഴി നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts