ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം ബജ്റംഗ് പുനിയയ്ക്ക്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്‍റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യക്ക് സ്വര്‍ണ്ണം. 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ബജ്റംഗ് പുനിയയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്.

ജപ്പാന്‍റെ ടക്ടാനി ഡൈച്ചിയെ 11-8ന് കീഴടക്കിയാണ് ബജ്റംഗ് പുനിയ സ്വര്‍ണ്ണം നേടിയത്. പൂനിയ 6-0 ലീഡെടുത്ത ശേഷമാണ് എതിരാളിക്ക് ഒരു പോയിന്‍റെങ്കിലും നേടാനായത്.

ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ പൂനിയ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ടബ്‌ലിസ് ഗ്രാന്‍ഡ് പ്രിക്സിലും യാസര്‍ ഡോഗു ഇന്‍റര്‍നാഷണലിലും സ്വര്‍ണം നേടിയ ശേഷമാണ് 24കാരനായ പൂനിയ ഏഷ്യന്‍ ഗെയിംസിനെത്തിയത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സ്ഡ് ടീം ഇനത്തില്‍ അപൂര്‍വി-രവികുമാര്‍ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ അക്കൗണ്ടില്‍ രണ്ട് മെഡലുകളായി.

വനിതാ ഹോക്കിയില്‍ ആതിഥേയരായ ഇന്തൊനേഷ്യയെ 8-0ന് തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് കടന്നു. നീന്തലില്‍ പുരുഷ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ മലയാളിതാരം സജന്‍ പ്രകാശ് അഞ്ചാമനായി.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഗുസ്തിയില്‍ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. മലയാളികള്‍ നിറഞ്ഞ വനിതാ വോളിബോള്‍ ടീം ആദ്യ കളിയില്‍ ദക്ഷിണ കൊറിയയോടു തോറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts