തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്കും ഇനി കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം

ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്ന ആളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ് 19 റിപ്പോർട്ട്  നിർബന്ധമാക്കിയിരിക്കുകയാണ്  ചാമരാജനഗർ ജില്ലാ ഭരണകൂടം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. കേരളത്തിൽ നിന്ന് എത്തുന്ന ആളുകൾക്ക് ഈ നിയമം ആഴ്ചകളായി നിലവിലുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരും കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ട് നൽകേണ്ടതാണ്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക്  നെഗറ്റീവ് കോവിഡ് റിപ്പോർട്ട് നിര്ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ചാമരാജനഗർ ജില്ലാ ഭരണകൂടം…

Read More

മന്ത്രിസഭാ വികസനത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും ഭരണപക്ഷത്തെ ചില എം.എൽ.എ.മാരിലും മന്ത്രിമാരിൽ അതൃപ്തിയുണ്ടാക്കി എന്ന അഭ്യുഹം നിലനിൽക്കെ ഇത് അവഗണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. മന്ത്രിമാരെ തിരഞ്ഞെടുത്തതിലും വകുപ്പുകൾ നൽകിയതിലും യാതൊരുവിധ ആശയക്കുഴപ്പവും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൃപ്തി ഉന്നയിച്ചവരുമായി നേരിൽ സംസാരിച്ച് ഉടൻ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവരാണ് ലഭിച്ച വകുപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തിയത് . വി. സോമണ്ണ, ശശികല ജൊല്ലെ എന്നിവരും വകുപ്പുകളിൽ അതൃപ്തരാണെന്ന്…

Read More

ബി.ബി.എം.പി മാർഷലുകൾക്ക് പിഴ ചുമത്തി റെയിൽവേ പോലീസ്

ബെംഗളൂരു: ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) യുടെ മൂന്ന് മാർഷലുകൾക്ക് പിഴ ചുമത്തി യെശ്വന്ത്പുര റെയിൽവേ പോലീസ്. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കു വന്ന യാത്രക്കാരിൽ മാസ്ക് ധരിക്കാത്തവർക്കു പിഴ ചുമത്താൻ നിന്ന മർശലുകളെ റെയിൽവേ പോലീസ് ഒരു മണിക്കൂറോളം കസ്റ്റഡിയിൽ എടുത്തു. അനുവാദമില്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിന് പിഴ അടക്കാൻ റെയിൽവേ പോലീസ് മാർശലുകളോട് ആവശ്യപ്പെട്ടു. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖാവരണം ധരിക്കാതെ രണ്ട്  യാത്രക്കാർ പുറത്തിറങ്ങുന്നത് കണ്ട മാർഷലുകൾ. അവരോടു പിഴ അടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക്…

Read More

ഇ ഡി പരിശോധനക്ക് പിന്നിൽ കുമാരസ്വാമി എന്ന് സംശയം; സമീർ അഹമ്മദ് ഖാൻ

ബെംഗളുരു: തന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് പിന്നിൽ പ്രവർത്തിച്ചത് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന് സംശയിക്കുന്നതായി കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കളാണ് ഇതിനു പിറകിലെന്ന് താൻ കരുതുന്നില്ലെന്നും, ഇതിൽ രാഷ്ട്രീയ പകപോക്കലൊന്നുമില്ലെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഇ.ഡി റെയ്ഡുമായി തനിക്കു യാതൊരുവിധ ബന്ധവുമില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന തന്നിൽ സംശയം ഉളവാക്കാൻ കാരണമായതായും സമീർ അഹമ്മദ് ഖാൻ…

Read More

അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുന്ന, കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൈസൂരുവിലെത്തിയ മുഖ്യമന്ത്രി ജില്ലാ ഭരണകൂടവുമായി നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകി. കേരളവുമായി അതിർത്തിപങ്കിടുന്ന മറ്റു ജില്ലകളും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യയിൽ കോവിഡ്‌വ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന…

Read More

സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: രാമനഗര ജില്ലയിലെ ജൊഗനപാളയ ഗ്രാമത്തിൽ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ വിവേക് (28) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനിൽ നിൽക്കുമ്പോൾ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റ് അവശനായ വിവേകിനെ ഉടനടി ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സിനിമയുടെ സംവിധായകൻ…

Read More

നാളെ മുഹറം ഒന്ന്

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ഇന്ന് ചൊവ്വ (10.08.2021)ദുൽ ഹജ്ജ് 30 പൂർത്തിയാക്കി നാളെ ആഗസ്റ്റ് 11 ന് ബുധനാഴ്ച മുഹറം ഒന്നായിരിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. ഇതനുസരിച്ച്‌ മുഹറം 9, 10, ലെ പ്രധാനമായ നോമ്പ് ഈ മാസം 19 വ്യാഴവും 20 വെള്ളിയുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ മലബാർ മുസ്ലിം അസോസിയേഷനുമായി ബന്ധപ്പെടാം 9071120120

Read More

8.7 ലക്ഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ വിജയിച്ചു, 1 വിദ്യാർത്ഥി പരാജയപ്പെട്ടു.

ബെംഗളൂരു: കർണാടക സെക്കൻഡറി വിദ്യാഭ്യാസ പരീക്ഷാ ബോർഡ്  നടത്തിയ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ എക്കാലത്തെയും ഉയർന്ന വിജയശതമാനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആൾമാറാട്ടത്തിന് ഡിബാർ ചെയ്ത ഒരു വിദ്യാർത്ഥി ഒഴികെ, പരീക്ഷ എഴുതിയ 8,71,443 വിദ്യാർത്ഥികളും ഈ വർഷം വിജയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ അല്പം മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷയെഴുതിയ ആൺകുട്ടികളിൽ ഒരു വിദ്യാർത്ഥി പോലും പരാജയപ്പെടാതെ 100% വിജയശതമാനം നേടി. പെൺകുട്ടികളിൽ 99.99 ശതമാനമാണ് വിജയശതമാനം. പുതിയ കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി…

Read More

ഇനി ഓരോ വീടുകളും സന്ദർശിച്ച് ഡോക്ടർമാർ കോവിഡ് പരിശോധന നടത്തും.

ബെംഗളൂരു: കോവിഡ് 19 വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നിവാസികളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ നഗരത്തിലെ എല്ലാ വീടുകളിലും പോയി സർവേ നടത്താൻ ബി ബി എം പി തയ്യാറെടുക്കുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് എപ്പോൾ വേണമെങ്കിലും ഡോക്ടർമാരെ ബന്ധപ്പെടാവുന്നതാണ്.  ഇത് രോഗബാധിതരെ നിരീക്ഷിക്കാൻ ഡോക്ടർമാരെ സഹായിക്കും. അടുത്ത ഏതാനും ആഴ്‌ചകളിൽ സർവേ നടത്തുന്നതിന് ബി ബി എം പി ഡോക്ടർമാർ, പാരാമെഡിക്കുകൾ, ഫീൽഡ് വർക്കർമാർ എന്നിവരുടെ 108 ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു. അനുദിനം കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന…

Read More

മദ്യപിച്ചു വാഹനമോടിച്ച ഡിജെ യുടെ കാർ ഇടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു.

ബെംഗളൂരു: ശനിയാഴ്ച രാത്രി ബനശങ്കരി പോസ്റ്റ് ഓഫീസിന് സമീപം മദ്യലഹരിയിൽ ഡി ജെ ഓടിച്ചിരുന്ന കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർ  മരിച്ചു. പത്മനാഭനഗറിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ സീതാറാം (35), സേതുറാം (43) എന്നിവരാണ് മരണപ്പെട്ടത്. മരപ്പണിക്കാരായിരുന്ന ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിൽ വന്ന ഹ്യുണ്ടായ് ക്രെറ്റ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരണപ്പെട്ട രണ്ട് പേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ബൈക്കിനൊപ്പം ഇവർ രണ്ടു പേരെയും നടപ്പാതയിലേക്ക് തള്ളിയിട്ട ശേഷമാണ് എസ്‌ യു വി നിർത്തിയത്. പദ്മനാഭനഗറിൽ താമസിക്കുന്ന ഒരു ഡിസ്ക് ജോക്കി സുഹാസ് വെങ്കിടേഷ് (26) ആണ് കാർ …

Read More