ബെംഗളൂരു: ശനിയാഴ്ച രാത്രി ബനശങ്കരി പോസ്റ്റ് ഓഫീസിന് സമീപം മദ്യലഹരിയിൽ ഡി ജെ ഓടിച്ചിരുന്ന കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. പത്മനാഭനഗറിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ സീതാറാം (35), സേതുറാം (43) എന്നിവരാണ് മരണപ്പെട്ടത്. മരപ്പണിക്കാരായിരുന്ന ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിൽ വന്ന ഹ്യുണ്ടായ് ക്രെറ്റ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരണപ്പെട്ട രണ്ട് പേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ബൈക്കിനൊപ്പം ഇവർ രണ്ടു പേരെയും നടപ്പാതയിലേക്ക് തള്ളിയിട്ട ശേഷമാണ് എസ് യു വി നിർത്തിയത്. പദ്മനാഭനഗറിൽ താമസിക്കുന്ന ഒരു ഡിസ്ക് ജോക്കി സുഹാസ് വെങ്കിടേഷ് (26) ആണ് കാർ …
Read More