മദ്യപിച്ചു വാഹനമോടിച്ച ഡിജെ യുടെ കാർ ഇടിച്ച് 2 ബൈക്ക് യാത്രികർ മരിച്ചു.

ബെംഗളൂരു: ശനിയാഴ്ച രാത്രി ബനശങ്കരി പോസ്റ്റ് ഓഫീസിന് സമീപം മദ്യലഹരിയിൽ ഡി ജെ ഓടിച്ചിരുന്ന കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർ  മരിച്ചു.

പത്മനാഭനഗറിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ സീതാറാം (35), സേതുറാം (43) എന്നിവരാണ് മരണപ്പെട്ടത്. മരപ്പണിക്കാരായിരുന്ന ഇവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിൽ വന്ന ഹ്യുണ്ടായ് ക്രെറ്റ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരണപ്പെട്ട രണ്ട് പേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ബൈക്കിനൊപ്പം ഇവർ രണ്ടു പേരെയും നടപ്പാതയിലേക്ക് തള്ളിയിട്ട ശേഷമാണ് എസ്‌ യു വി നിർത്തിയത്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

പദ്മനാഭനഗറിൽ താമസിക്കുന്ന ഒരു ഡിസ്ക് ജോക്കി സുഹാസ് വെങ്കിടേഷ് (26) ആണ് കാർ  അശ്രദ്ധമായി ഓടിച്ചതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു. ബനശങ്കരി ട്രാഫിക് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts