84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ 84 ശതമാനം അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകർക്കും പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുമെന്ന് സ്കൂളുകൾ തുറക്കാനുള്ള ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. വിദ്യാർഥികൾക്ക് കോവിഡ് ബാധ പരമാവധി ഒഴിവാക്കുകയാണ് ഈ ഉത്തരവിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അധ്യാപകർക്കായി പ്രത്യേകം വാക്സിനേഷൻ ക്യാമ്പുകളും വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിൽ 19 ശതമാനം അധ്യാപകർക്കും രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് നല്കാൻ കഴിഞ്ഞതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ഇനിയും…

Read More

അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ പോലീസിനെ നിർദ്ദേശിച്ചു മുഖ്യമന്ത്രി

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാന പോലീസിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് പരിശോധന ശക്തമാക്കാനുള്ള നിർദേശം നൽകിയത്. എല്ലാ ചെക്ക് പോസ്റ്റുകളിലും നിർബന്ധമായും പരിശോധന നടത്തണമെന്ന് കർശന നിർദേശമുണ്ട്. നാട് നേരിടാൻ പോകുന്ന കോവിഡ് മൂന്നാംതരംഗം തടയാൻ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്ത്വത്തോടെ അതിർത്തി ജില്ലകളിൽ പ്രവർത്തിക്കണമെന്നും സംസ്ഥാനത്തിന്റെ ഭരണ ശിലാ കേന്ദ്രമായ വിധാൻ സൗധയിൽ ചേർന്ന…

Read More

നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു.

ബെംഗളൂരു: കോവിഡ് 19 ബുള്ളറ്റിൻ പ്രകാരമുള്ള ഡാറ്റ പരിശോധിക്കുമ്പോൾ ബെംഗളൂരുവിലെ കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ആശങ്കാജനകമായ ഒരു ചിത്രമാണ് ലഭിക്കുന്നത് . നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനങ്ങളുടെയും എണ്ണം ഉയർന്നുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 10 മുതൽ ഓഗസ്റ്റ് 10 വരെയുള്ള ഒരു മാസത്തിനുള്ളിൽ , നഗരത്തിലെ കണ്ടൈൻമെന്റ്  സോണുകളുടെ എണ്ണം 47 ഇൽ നിന്ന് 160 ആയി ഉയർന്നു. മഹാദേവപുര സോണിൽ ആണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ്  സോണുകൾ ഉള്ളത് – 42 എണ്ണം. ഈസ്റ്റ് സോണിൽ 35, ബൊമ്മനഹള്ളി 24,…

Read More

വിനോദ സഞ്ചാരികളെ തടഞ്ഞു ചിക്കബെല്ലാപൂർ പ്രദേശവാസികൾ

ബെംഗളൂരു: നിലവിലെ കോവിഡ് വ്യാപന ഭീതി പരക്കെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ചിക്കബെല്ലാപുർ പ്രദേശവാസികൾ തടഞ്ഞു. ബെംഗളൂരുവിൽ നിന്ന് മുല്ലയനഗരി മലനിരകൾ കാണാനെത്തിയ സഞ്ചാരികളെയാണ് ചിക്കബെല്ലാപുര ടൗണിനടുത്തു പ്രദേശവാസികൾ തടഞ്ഞത്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുന്നത് കോവിഡ് വ്യാപനമുണ്ടാക്കുമെന്നും തിരിച്ച് മടങ്ങണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ സംഭവ സ്ഥലത്ത് പോലീസെത്തി പ്രദേശവാസികളെ അനുനയിപ്പിച്ചു. നന്ദിഹിൽസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കാനും കർശന പരിശോധനടത്താനുമുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എന്നാൽ ചിക്കബെല്ലാപുരയിലെ മുല്ലയനഗരിയിൽ യാതൊരു നിയന്ത്രണ സംവിധാനങ്ങളുമില്ലെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Read More

തീവണ്ടി കയറുന്നതിന് മുൻപേ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം; റെയിൽവേക്ക് കർണാടക സർക്കാറിൻ്റെ കർശന നിർദ്ദേശം.

train travelers

ബെംഗളൂരു : കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ട് എന്ന് യാത്ര തുടങ്ങുന്നതിന് മുൻപേ തന്നെ ഉറപ്പാക്കണമെന്ന് റെയിൽവേയോട് കർണാടക സർക്കാർ കർശനമായി ആവശ്യപ്പെട്ടു. വിമാനത്തിൽ യാത്ര ചെയ്യുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന രീതിയിൽ റെയിൽവേയോടും  മാതൃക പിൻതുടരാനാണ് സർക്കാർ നിർദ്ദേശം. റെയിൽവേ അധികൃതരോട് ചീഫ് സെക്രട്ടറി ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും  ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ബെംഗളൂരുവിലെ പ്രധാന സറ്റേഷനുകളിൽ വന്നിറങ്ങുന്ന യാത്രക്കാരെ നിലവിൽ…

Read More

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കോവിഡ് ചികിൽസ;കർണാടക രണ്ടാം സ്ഥാനത്ത്.

ബെംഗളൂരു: പണം നൽകാതെ ചികിൽസ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ വിനിയോഗിച്ചതിൻ്റെ കണക്കെടുത്തപ്പോൾ കർണാടക രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനം ആന്ധ്രപ്രദേശിനാണ്. 2020 മാർച്ച് മുതൽ ഈ വർഷം ആഗസ്റ്റ് 4 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്ന 2.68 ലക്ഷം പേർക്ക് ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമായി. 504 കോടി രൂപയാണ് ചികിൽസാ സഹായമായി ലഭ്യമാക്കിയത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കാണ് കേന്ദ്ര സർക്കാറിൻ്റെ ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ…

Read More

ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണം.

ബെംഗളൂരു: സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കും ഹിന്ദുത്വ പ്രവർത്തകർക്കുമെതിരെ ചുമത്തിയിട്ടുള്ള“കള്ളക്കേസുകൾ” പിൻവലിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കർണാടക സാമൂഹ്യ ക്ഷേമ, പിന്നോക്കക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയോട് അഭ്യർത്ഥിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇത്തരം കേസുകൾ കൂടുതൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പൂജാരി പറഞ്ഞു. മറ്റ് സംഘടനകളുടെ പ്രവർത്തകർക്കെതിരായ കേസുകൾ മുൻ സർക്കാറുകൾ പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നിരുന്നാലും, ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചില്ല,” എന്ന് അദ്ദേഹം ആരോപിച്ചു. തന്റെ നിയമസഭാ മണ്ഡലമായ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിൽ നടന്ന ഒരു പ്രശ്നവുമായി…

Read More

കർണാടകയിൽ ഇന്ന് 1338 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1338 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.89%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1947 ആകെ ഡിസ്ചാര്‍ജ് : 2861499 ഇന്നത്തെ കേസുകള്‍ : 1338 ആകെ ആക്റ്റീവ് കേസുകള്‍ : 22676 ഇന്ന് കോവിഡ് മരണം : 31 ആകെ കോവിഡ് മരണം : 36848 ആകെ പോസിറ്റീവ് കേസുകള്‍ : 2921049 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,493 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

“ഗയ്‌സ് ഞങ്ങളെ പൂട്ടി ഗയ്‌സ്” ഇ ബുൾ ജെറ്റിനെ അടപടലം പൂട്ടി മോട്ടോർ വാഹന വകുപ്പ്; വണ്ടിയുടെ റെജിസ്ട്രേഷൻ റദ്ധാക്കി

കണ്ണൂർ: കേരളത്തിലുടനീളം സംസാരവിഷയമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കനത്ത തിരിച്ചടി. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സർക്കാർ റദ്ധാക്കി റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി. ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലും ഉള്ള ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ അറിയിച്ചു.അതോടൊപ്പം ഇന്നലെ കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന്…

Read More