ബെംഗളുരു: ക്രൈസ്തവ പത്രപ്രവർത്തകരുടെ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) പ്രസിഡൻ്റായി ചാക്കോ കെ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലാൻസൺ പി.മത്തായി (വൈസ് പ്രസിഡൻ്റ്), ജോസഫ് ജോൺ ( സെക്രട്ടറി), ജോമോൻ ജോൺ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ബിനു മാത്യൂ (ട്രഷറർ) എന്നിവരും ജോസ് വലിയകാലായിൽ (പ്രോഗ്രാം കോർഡിനേറ്റർ), ബിനു ചെറിയാൻ (ചാരിറ്റി കോർഡിനേറ്റർ),ബിജു ജോൺ (പ്രയർ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഹെന്നൂർ – ബാഗലൂർ റോഡ് കണ്ണൂർ ഐ.പി.സി മിസ്പാ ഹാളിൽ നടന്ന…
Read MoreDay: 26 August 2021
രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ മഗഡി റോഡിൽ 80 ഫീറ്റ് റോഡിൽ കെ എൽ ഇ ലോകോളേജിന് സമീപം രണ്ട് ദിവസം പ്രായമായ ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് കുഞ്ഞിനെ രക്ഷിക്കുകയും വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസികളും വിദ്യാർത്ഥികളും ബ്രഹ്മദേവരഗുഡയിലെ കോളേജിന് മുന്നിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവർ തിരച്ചിൽ നടത്തിയത്. ഉടൻ തന്നെ അവർ പോലീസ് കൺട്രോൾ റൂമിൽ വിവരം…
Read Moreകർണാടകയിൽ ഇന്ന് 1213 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1213 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1,206 ആകെ ഡിസ്ചാര്‍ജ് : 2886906 ഇന്നത്തെ കേസുകള്‍ : 1213 ആകെ ആക്റ്റീവ് കേസുകള്‍ : 19300 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 37231 ആകെ പോസിറ്റീവ് കേസുകള്‍ : 2943463 ഇന്നത്തെ പരിശോധനകൾ…
Read Moreസ്വർഗ്ഗറാണി ചർച്ച് മലയാളം മിഷൻ പഠനകേന്ദ്രത്തിൽ ഓണാഘോഷം
ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണി മുതലാണ് ഓൺലൈൻ ആയി ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികൾ കേരള സർക്കാറിലെ ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അധ്യാപകനും ബാല സാഹിത്യകാരനുമായ ശ്രീ ഷാജി മാലിപ്പാറ മുഖ്യ പ്രഭാഷണവും ഓണ സന്ദേശവും നല്കും. സ്വർഗ്ഗറാണി ഫൊറോന ചർച്ച് വികാരി ഫാ. ബിബിൻ അഞ്ചബിൽ അധ്യക്ഷത…
Read Moreകേരളത്തിൽ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,997 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 30,007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreതൊഴിൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിലുടമയുടെ ചിലവിൽ വാക്‌സിനേഷൻ നൽകണം; ബി.ബി.എം.പി
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഈ മാസം 31-ന് മുമ്പ് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ബി.ബി.എം.പി കമ്മീഷണർ ഗൗരവ് ഗുപ്ത ഉത്തരവ് ഉത്തരവിറക്കി. നഗരത്തിലെ കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനുമുള്ള ശ്രമമായി ആണ് പുതിയ ബി.ബി.എം.പി ഉത്തരവ്. നേരത്തെ, ദിവസേനയുള്ള COVID-19 കേസുകളുടെ എണ്ണം കുറഞ്ഞതിനാൽ, വാണിജ്യ സ്ഥാപനങ്ങൾക്ക് ബിസിനസ്സ് പുനരാരംഭിക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നു.…
Read Moreജൽ ജീവൻ മിഷൻ ഏകോപന സമിതിയുടെ പുതിയ അധ്യക്ഷനായി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: ഗ്രാമീണ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷൻ നടപ്പാക്കുന്നതിനുള്ള പുതിയ ഉന്നതതല ഏകോപന സമിതിക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അധ്യക്ഷനാകും. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ജൽ ജീവൻ മിഷൻ 10,000 കോടി രൂപയുടെ പദ്ധതി കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാനും വേഗത്തിലുള്ള പുരോഗതിയിലേക്ക് നീക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഓടെ കർണാടകയിലെ 91 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര ജലശക്തി മന്ത്രാലയം സമീപകാലത്തു നടത്തിയ വിലയിരുത്തലുകൾ പ്രകാരം ജലവിതരണത്തിൽ കർണാടക പിന്നിലാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്ര ജലശക്തി…
Read Moreബെംഗളൂരു – മൈസൂരു ഹൈവേയിൽ 100 വൈദ്യുതി വാഹന ചാർജിങ് സ്പോട്ടുകൾ ഉടൻ സ്ഥാപിക്കും; വൈദ്യുതി മന്ത്രി
ബെംഗളൂരു: നഗരത്തിൽ നിന്നും മൈസൂരുവിലേക്കുള്ള പത്ത് വരി അതിവേഗ പാതയുടെ നിർമാണം മിന്നൽ വേഗത്തിൽ പുരോഗമിക്കുന്നതിനാൽ ഈ വഴിയിലും മൈസൂരു നഗരത്തിലുമായി നൂറോളം വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി വി. സുനിൽ കുമാർ ഇന്നലെ മൈസുരുവിൽ നടന്ന അവലോകന യോഗത്തിൽ വ്യെക്തമാക്കി. ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപ്പറേഷന് നൂറ് ദിവസം സമയം നൽകി. നിലവിൽ ബെംഗളൂരു നഗരത്തിൽ നൂറിലേറെ വൈദ്യുതി വാഹന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അതെ മാതൃക മൈസുരുവിലും വേണമെന്നും അദ്ദേഹം…
Read Moreമൈസൂരുവിൽ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; യുവതി ഗുരുതരാവസ്ഥയിൽ, സർക്കാരിനെ വിമർശിച്ച് സിദ്ധാരാമയ്യ
ബെംഗളൂരു: 23-കാരിയായ എംബിഎ വിദ്യാർത്ഥിനിയെ ചൊവ്വാഴ്ച രാത്രി മൈസൂരുവിൽ അജ്ഞാതർ കൂട്ട ബലാത്സംഗത്തിനു ഇരയാക്കി. ഒരു സുഹൃത്തിനൊപ്പം മൈസൂരുവിലെ വനമേഖലയിലൂടെ യാത്ര ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അജ്ഞാത സംഘം ഇവരെ ആക്രമിച്ചു യുവതിയെ മാനഭംഗ പെടുത്തിയത്. ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ യുവതിക്ക് ഇതുവരെ പൊലീസിന് മൊഴി നൽകാനായിട്ടില്ല. പ്രതികൾ ആക്രമിച്ച യുവതിയുടെ സുഹൃത്തിൽ നിന്നും പോലീസ് മൊഴി എടുത്തിട്ടുണ്ട്. മൈസൂരുവിലെ ലളിതദ്രിപുര പ്രദേശത്ത് തിപ്പയ്യനക്കെരെ മേഖലയിൽ രാത്രി 8 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മൈസൂരിൽ പഠിക്കുന്ന കർണാടകയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാർത്ഥിനിയാണ് യുവതിയെ തിരിച്ചറിഞ്ഞു.…
Read Moreവാക്സിനേഷൻ നൽകിയ ആളുകളെ ബിബിഎംപി നിർബന്ധിതമായി കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നു.
ബെംഗളൂരു: നഗരത്തിൽ ദിവസേന 52,000 മുതൽ 63,000 വരെ ആളുകൾക്ക് കോവിഡ് പരീശോധനനടത്തുന്നുണ്ട്. ചില സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് എടുക്കാൻ വരുന്ന ആളുകളെ ബി ബി എം പി ജീവനക്കാർ നിർബന്ധപൂർവ്വം പരിശോധനക്ക് വിധേയമാക്കിയത് കൊണ്ടാണ് ഇത്രയധികം എണ്ണം പരിശോധനകൾ നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ കോവിഡ് പരിശോധനക്ക് വിധേയമായ 10 പേരിൽ മൂന്ന് പേർ വാക്‌സിൻ എടുക്കാൻവന്നവരെ നിർബന്ധിച്ച് പരിശോധന നടത്തിയതാണ് എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) യിൽ നിന്നുള്ള ചില വൃത്തങ്ങൾ അറിയിച്ചു “ഞങ്ങൾക്ക് വാക്‌സിൻ…
Read More