സ്വർഗ്ഗറാണി ചർച്ച് മലയാളം മിഷൻ പഠനകേന്ദ്രത്തിൽ ഓണാഘോഷം

ബെംഗളൂരു: മലയാളം മിഷൻ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ചർച്ച്, രാജരാജേശ്വരി നഗർ പഠനകേന്ദ്രത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഞായർ , 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണി മുതലാണ് ഓൺലൈൻ ആയി ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ഓണാഘോഷ പരിപാടികൾ കേരള സർക്കാറിലെ ബഹു. ജലവിഭവ വകുപ്പ് മന്ത്രി, ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

 

അധ്യാപകനും ബാല സാഹിത്യകാരനുമായ ശ്രീ ഷാജി മാലിപ്പാറ മുഖ്യ പ്രഭാഷണവും ഓണ സന്ദേശവും നല്കും. സ്വർഗ്ഗറാണി ഫൊറോന ചർച്ച് വികാരി ഫാ. ബിബിൻ അഞ്ചബിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ഭാരവാഹികളായ ശ്രീ. ദാമോദരൻ കെ , ശ്രീമതി ബിലു നാരായണൻ, ശ്രീ ടോമി ആലുങ്കൽ എന്നിവർ പങ്കെടുക്കും.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

സ്വർഗ്ഗറാണി സ്കൂൾ & പി യു കോളേജ് മാനേജർ സി. ഇമ്മാക്കുലേറ്റ് , മുൻ വികാരി ഫാ. തോമസ് കൊച്ചു പുത്തൻപുരയ്ക്കൽ, YCA പ്രെസിഡെന്റ് ശ്രീ. അജോ കുര്യൻ, മലയാളം മിഷൻ ബെംഗളൂരു വെസ്റ്റ് മേഖല കോഡിനേറ്റർ ശ്രീ. ജിസോ ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുന്നു

പഠനകേന്ദ്രം പ്രധാന അധ്യാപിക ശ്രീമതി. ത്രേസിയാമ്മ ടീച്ചറുടെയും മറ്റു അധ്യാപകരുടെയും നേതൃതത്തിൽ മലയാളം മിഷൻ വിദ്യാർഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറുന്ന ഓണാഘോഷ പരിപാടികൾ മലയാളം മിഷൻ സ്വർഗ്ഗറാണി ചർച്ച് പഠനകേന്ദ്രം യുട്യൂബ് ചാനലിൽ ലൈവ് ആയി കാണാവുന്നതാണെന്ന് മലയാളം മിഷൻ സ്വർഗ്ഗറാണി പഠനകേന്ദ്രം കോഡിനേറ്റർ ജോമി തെങ്ങനാട്ട് അറിയിച്ചു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ഓണാഘോഷ പരിപാടികൾ ഞായർ, 29 ആഗസ്റ്റ് 2021 ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഇവിടെ കാണാം – https://youtu.be/UElQPaSWJ4A

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts