ബെംഗളൂരു: വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ മഗഡി റോഡിൽ 80 ഫീറ്റ് റോഡിൽ കെ എൽ ഇ ലോകോളേജിന് സമീപം രണ്ട് ദിവസം പ്രായമായ ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പോലീസ് കുഞ്ഞിനെ രക്ഷിക്കുകയും വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ. ചൊവ്വാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസികളും വിദ്യാർത്ഥികളും ബ്രഹ്മദേവരഗുഡയിലെ കോളേജിന് മുന്നിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്നും കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അവർ തിരച്ചിൽ നടത്തിയത്. ഉടൻ തന്നെ അവർ പോലീസ് കൺട്രോൾ റൂമിൽ വിവരം…
Read More