2 കോടിയോളം രൂപ തട്ടിച്ച് മലയാളികളായ ചിട്ടിക്കമ്പനി ഉടമകൾ മുങ്ങി;നക്ഷേപകർ ആശങ്കയിൽ;സംഭവം മഡിവാളയിൽ.

ബെംഗളൂരു : കോടികൾ തട്ടിയെടുത്ത് മലയാളികളായ ചിട്ടിക്കമ്പനി ഉടമകൾ മുങ്ങിയതായി പരാതി.

മഡിവാള മാരുതി നഗറിൽ ഏകദേശം 10 വർഷമായി പ്രവർത്തിച്ചിരുന്ന ഗ്രേസ് വേ എന്ന ചിട്ടിക്കമ്പനിയാണ് മാർച്ച് പകുതിയോടെ പൂട്ടിയത്.

ഉടമകളായ കന്യാകുമാരി സ്വദേശി ജോമോൻ, രഞ്ജിത്ത്, വയനാട് സ്വദേശി ഷിജൻ എന്നിവരെയാണ് കാണാതായത്.

ഇവർക്കെതിരെ നിക്ഷേപകർ മഡിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

നഗരത്തിലെ മലയാളികളായ ചെറുകിട വ്യാപാരികൾ നിക്ഷേപം നടത്തിയിരുന്ന ഒരു ദിവസ ചിട്ടിക്കമ്പനിയായിരുന്നു ഇത്.

20 ലക്ഷം രൂപ വരെ നിക്ഷേപം ഉള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തി പരാതി നൽകി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ ചിട്ടി സ്ഥാപന ഉടമകളെ ഫോണിൽ ലഭ്യമായിരുന്നു എന്നാൽ ഇപ്പോൾ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

വാർത്തയറിഞ്ഞ് വരും ദിവസങ്ങളിൽ കൂടുതൽ പരാതിക്കാർ എത്തും എന്ന് പ്രതീക്ഷിക്കുന്നു, 2 കോടിയോളം രൂപയാണ് ഇവർ തട്ടിച്ചത് എന്നാണ് ഏകദേശ കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts