കർണാടകയിൽ ഇന്ന് 1338 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1338 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1947 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.89%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1947 ആകെ ഡിസ്ചാര്‍ജ് : 2861499 ഇന്നത്തെ കേസുകള്‍ : 1338 ആകെ ആക്റ്റീവ് കേസുകള്‍ : 22676 ഇന്ന് കോവിഡ് മരണം : 31 ആകെ കോവിഡ് മരണം : 36848 ആകെ പോസിറ്റീവ് കേസുകള്‍ : 2921049 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,493 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

“ഗയ്‌സ് ഞങ്ങളെ പൂട്ടി ഗയ്‌സ്” ഇ ബുൾ ജെറ്റിനെ അടപടലം പൂട്ടി മോട്ടോർ വാഹന വകുപ്പ്; വണ്ടിയുടെ റെജിസ്ട്രേഷൻ റദ്ധാക്കി

കണ്ണൂർ: കേരളത്തിലുടനീളം സംസാരവിഷയമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ കനത്ത തിരിച്ചടി. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സർക്കാർ റദ്ധാക്കി റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി. ഇ-ബുൾ ജെറ്റ് വിവാദത്തിൽ കലാപത്തിന് ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലും ഉള്ള ഇവരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോവൻ അറിയിച്ചു.അതോടൊപ്പം ഇന്നലെ കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന്…

Read More

തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്കും ഇനി കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം

ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്ന ആളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ് 19 റിപ്പോർട്ട്  നിർബന്ധമാക്കിയിരിക്കുകയാണ്  ചാമരാജനഗർ ജില്ലാ ഭരണകൂടം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. കേരളത്തിൽ നിന്ന് എത്തുന്ന ആളുകൾക്ക് ഈ നിയമം ആഴ്ചകളായി നിലവിലുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരും കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ട് നൽകേണ്ടതാണ്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക്  നെഗറ്റീവ് കോവിഡ് റിപ്പോർട്ട് നിര്ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ചാമരാജനഗർ ജില്ലാ ഭരണകൂടം…

Read More

മന്ത്രിസഭാ വികസനത്തിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല; ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും ഭരണപക്ഷത്തെ ചില എം.എൽ.എ.മാരിലും മന്ത്രിമാരിൽ അതൃപ്തിയുണ്ടാക്കി എന്ന അഭ്യുഹം നിലനിൽക്കെ ഇത് അവഗണിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത് വന്നു. മന്ത്രിമാരെ തിരഞ്ഞെടുത്തതിലും വകുപ്പുകൾ നൽകിയതിലും യാതൊരുവിധ ആശയക്കുഴപ്പവും നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. അതൃപ്തി ഉന്നയിച്ചവരുമായി നേരിൽ സംസാരിച്ച് ഉടൻ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരായ ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ് എന്നിവരാണ് ലഭിച്ച വകുപ്പുകളിൽ അതൃപ്തി രേഖപ്പെടുത്തിയത് . വി. സോമണ്ണ, ശശികല ജൊല്ലെ എന്നിവരും വകുപ്പുകളിൽ അതൃപ്തരാണെന്ന്…

Read More

ബി.ബി.എം.പി മാർഷലുകൾക്ക് പിഴ ചുമത്തി റെയിൽവേ പോലീസ്

ബെംഗളൂരു: ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) യുടെ മൂന്ന് മാർഷലുകൾക്ക് പിഴ ചുമത്തി യെശ്വന്ത്പുര റെയിൽവേ പോലീസ്. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കു വന്ന യാത്രക്കാരിൽ മാസ്ക് ധരിക്കാത്തവർക്കു പിഴ ചുമത്താൻ നിന്ന മർശലുകളെ റെയിൽവേ പോലീസ് ഒരു മണിക്കൂറോളം കസ്റ്റഡിയിൽ എടുത്തു. അനുവാദമില്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിന് പിഴ അടക്കാൻ റെയിൽവേ പോലീസ് മാർശലുകളോട് ആവശ്യപ്പെട്ടു. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖാവരണം ധരിക്കാതെ രണ്ട്  യാത്രക്കാർ പുറത്തിറങ്ങുന്നത് കണ്ട മാർഷലുകൾ. അവരോടു പിഴ അടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക്…

Read More

ഇ ഡി പരിശോധനക്ക് പിന്നിൽ കുമാരസ്വാമി എന്ന് സംശയം; സമീർ അഹമ്മദ് ഖാൻ

ബെംഗളുരു: തന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകൾക്ക് പിന്നിൽ പ്രവർത്തിച്ചത് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയാണെന്ന് സംശയിക്കുന്നതായി കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് നേതാക്കളാണ് ഇതിനു പിറകിലെന്ന് താൻ കരുതുന്നില്ലെന്നും, ഇതിൽ രാഷ്ട്രീയ പകപോക്കലൊന്നുമില്ലെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഇ.ഡി റെയ്ഡുമായി തനിക്കു യാതൊരുവിധ ബന്ധവുമില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസ്താവന തന്നിൽ സംശയം ഉളവാക്കാൻ കാരണമായതായും സമീർ അഹമ്മദ് ഖാൻ…

Read More

അതിർത്തികളിൽ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ദിനംപ്രതി കോവിഡ് കേസുകൾ കൂടിവരുന്ന, കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചക്ക് മൈസൂരുവിലെത്തിയ മുഖ്യമന്ത്രി ജില്ലാ ഭരണകൂടവുമായി നിലവിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്തു. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകി. കേരളവുമായി അതിർത്തിപങ്കിടുന്ന മറ്റു ജില്ലകളും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യയിൽ കോവിഡ്‌വ്യാപനം ഏറ്റവും രൂക്ഷമായ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന…

Read More

സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: രാമനഗര ജില്ലയിലെ ജൊഗനപാളയ ഗ്രാമത്തിൽ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സ്റ്റണ്ട് താരം വൈദ്യുതാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ വിവേക് (28) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനിൽ നിൽക്കുമ്പോൾ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റ് അവശനായ വിവേകിനെ ഉടനടി ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ മറ്റൊരു സ്റ്റണ്ട് താരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സിനിമയുടെ സംവിധായകൻ…

Read More

നാളെ മുഹറം ഒന്ന്

ബെംഗളൂരു: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ ഇന്ന് ചൊവ്വ (10.08.2021)ദുൽ ഹജ്ജ് 30 പൂർത്തിയാക്കി നാളെ ആഗസ്റ്റ് 11 ന് ബുധനാഴ്ച മുഹറം ഒന്നായിരിക്കുമെന്ന് കർണാടക ഹിലാൽ കമ്മിറ്റി അറിയിച്ചതായി ബാംഗ്ലൂർ മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്തുമുഹമ്മദ് നൂരി അറിയിച്ചു. ഇതനുസരിച്ച്‌ മുഹറം 9, 10, ലെ പ്രധാനമായ നോമ്പ് ഈ മാസം 19 വ്യാഴവും 20 വെള്ളിയുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ മലബാർ മുസ്ലിം അസോസിയേഷനുമായി ബന്ധപ്പെടാം 9071120120

Read More
Click Here to Follow Us