കോവിഡ് രണ്ടാം തരംഗത്തിൽ 40 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.

ബെംഗളൂരു: 2020 -ൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയെ തുടർന്ന്ഏകദേശം ഒമ്പത് മാസത്തോളം നീണ്ടുനിന്ന അടച്ചിടൽ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ 2021, രണ്ടാം തരംഗത്തിൽ പാടെ തകർന്നടിഞ്ഞു എന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സ് അഭിപ്രായപ്പെട്ടു.

രണ്ടാം തരംഗത്തിൽ മാത്രം 75,000 കോടിയുടെ നഷ്ടമാണ് വ്യവസായമേഖല രേഖപ്പെടുത്തുന്നത്. മാത്രവുമല്ല മഹാമാരിയുടെ ആദ്യ വ്യാപനത്തെ തുടർന്ന് അവശേഷിച്ചിരുന്ന തൊഴിലാളി വിഭാഗത്തിലെ പകുതിയോളം പേർക്ക് രണ്ടാംതരംഗതോടുകൂടി ജോലി നഷ്ടപ്പെടുകയും ചെയ്തു എന്ന് എഫ് കെ സി സി ഐ പ്രസിഡണ്ട് പെരികൽ എം സുന്ദർ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ഇതിനു പുറമേ സ്ഥാപനങ്ങൾ അടച്ചുപൂട്ടപെട്ടു എങ്കിലും സർക്കാരിനും തൊഴിലാളികൾക്കും കൊടുക്കേണ്ട ബാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
[masterslider id="10"]

Related posts