ബെംഗളൂരു കലാപം;പ്രതികൾക്ക് ജാമ്യം.

ബെംഗളൂരു: നഗരത്തിൽ ഡി.ജെ. ഹള്ളി – കെ.ജി. ഹള്ളി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 115 പേർക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു.

കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) അന്വേഷണത്തിന് 90 ദിവസം കൂടി നൽകിയ പ്രത്യേക കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന്  ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

നിശ്ചിതസമയം കഴിഞ്ഞിട്ടും അന്തിമ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ നൽകിയ ഹർജിയിൽ സ്വാഭാവിക ജാമ്യമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി അനുവദിച്ചത്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

90 ദിവസം കൂടി അനുവദിക്കുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് തടസ്സമാകുമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം.

പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ.അഖണ്ഡശ്രീനിവാസ മൂർത്തിയുടെ വീടിനു നേരെയും ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകൾക്കു നേരെയും ഒരു വിഭാഗം സംഘം ചേർന്ന് അക്രമണം അഴിച്ച് വിടുകയായിരുന്നു.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

പോലീസ് വെടിവെപ്പിൽ 3 പേർ മരിച്ചു, 200 ഓളം വാഹനങ്ങൾ കത്തിനശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
[masterslider id="10"]

Related posts