കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 16,649 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

സ്ത്രീധന പീഡനം; ട്രാഫിക് ഉദ്യോഗസ്ഥ ആത്മഹത്യാ ചെയ്ത നിലയിൽ

ബെംഗളൂരു: നഗരത്തിലെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ ആയി ജോലി ചെയ്യുന്ന ഇരുപത്തിയേഴുകാരിയായ നേത്രാവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നേത്രാവതിയും മഞ്ജുനാഥും 2021 ജൂൺ 27 ന് വിവാഹിതരായിരുന്നു. എന്നാൽ കൃത്യം ഒരു മാസം തികയുന്ന ജൂലൈ 27 ന് നേത്രാവതിയെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള കച്ചോഹള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് സ്ത്രീധനത്തെച്ചൊല്ലി നേത്രാവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഇതാണ് ആത്മഹത്യക്കു കാരണമെന്നും മാരിച്ച നേത്രാവതിയുടെ അച്ഛൻ പറഞ്ഞു. സ്ത്രീധന പീഡനത്തെക്കുറിച്ച് നേത്രാവതി പിതാവിനെ നേരത്തെ അറിയിച്ചിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ജുനാഥിനെതിരെ…

Read More

നഗരത്തിൽ 85 ശതമാനത്തോളം ജനങ്ങൾക്ക് ആദ്യ ഡോസ് വാക്‌സിൻ കൊടുത്തു

ബെംഗളൂരു: ദേശീയ തലസ്ഥാനമായ ന്യൂഡൽഹിക്ക് ശേഷം ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവെപ്പ് നൽകിയ രണ്ടാമത്തെ ജില്ലയായി ബെംഗളൂരു മാറി. ജൂലൈ 28 ന് വൈകുന്നേരം 6 മണി വരെ ബാംഗ്ലൂർ അർബൻ പരിധിയിൽ വരുന്ന പ്രദേശങ്ങൾ ഉൾപ്പെടെ 82.67 ലക്ഷം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തു. യോഗ്യതയുള്ള ജനസംഖ്യയുടെ 85% പേർക്കും കോവാക്സിൻ, കോവിസീൽഡ് അല്ലെങ്കിൽ സ്പുട്നിക് എന്നിങ്ങനെയുള്ള വാക്സിനുകളുടെ ഒരു ഡോസെങ്കിലും നൽകിയിട്ടുണ്ട്, സംസ്ഥാന സർക്കാർ കണക്കുകൾ പ്രകാരം. താരതമ്യപ്പെടുത്തുമ്പോൾ, ന്യൂഡൽഹിയിൽ 98.37 ലക്ഷം ഡോസുകൾ, മുംബൈയിൽ 71.97…

Read More

കെ.എസ്.ആർ.ടി.സി.ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക് !

ബെംഗളൂരു: വീണ്ടും പണിമുടക്കിനൊരുങ്ങി ഒരു വിഭാഗം കർണാടക ആർ.ടി.സി. ജീവനക്കാർ. കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ  കർണാടക ആർ.ടി.സി.- ബി.എം.ടി.സി. ജീവനക്കാർ ആണ് പണിമുടക്കിനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിൽ ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി ഫ്രീഡം പാർക്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് രേവപ്പ പറഞ്ഞു.

Read More

നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന പല ഫ്ലെക്സുകളും നിയമവിരുദ്ധം

ബെംഗളൂരു: സർക്കാരിന്റെയും ഹൈക്കോടതിയുടെയും കർശന നിർദേശങ്ങൾ അവഗണിച്ചാണ് നഗരത്തിൽ പലയിടങ്ങളിലും ഫ്ലെക്സുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. ചില സാമൂഹിക പ്രവർത്തകർ ഇത് ബ്രുഹാത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർക്കും മേഖലാ കമ്മീഷണർമാർക്കും കൃത്യമായ തെളിവുകളോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ പ്രയോജനവുമില്ല ഹെബ്ബാൽ, രാജരാജേശ്വരി നഗർ, മല്ലേശ്വരം, മൈസുരു റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ രാഷ്ട്രീയക്കാരെ പ്രശംസിക്കുകയും അവരെ സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുന്ന തരം ഫ്ലെക്സുകളും ബാനറുകളും ആണ് സ്ഥാപിച്ചിരിക്കുന്നത്. റോഡുകളിലെ ഡിവൈഡറുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ടെന്ന് ജനങ്ങൾ പരാതിപ്പെട്ടു. ചില സ്ഥലങ്ങളിൽ, ശക്തമായ കാറ്റ് കാരണം…

Read More

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു; നിലവിൽ ഉള്ളതിൽ 50 ശതമാനം കേസുകളും കേരളത്തിൽ നിന്ന്

ബെംഗളൂരു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 43,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 634 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ 50.69 ശതമാനം കൊവിഡ് കേസുകളും കേരളത്തിലാണ്. 22,056 പേർക്കാണ് കേരളത്തിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതെസമയം കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തൽ കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ എത്തുന്നു. എൻ സി ഡി സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് എത്തുക. രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം. രാജ്യത്ത്…

Read More

യാത്രക്കാരിക്ക് മുൻപിൽ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ടാക്സി ഡ്രൈവർക്ക് ഒരു വർഷം തടവും 30000 രൂപ പിഴയും;വിധി 5 വർഷത്തിന് ശേഷം!

ബെംഗളൂരു: മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ ബുക്ക് ചെയ്യുന്ന ടാക്സിയിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവർക്ക് ഒരു വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. സംഭവം നടന്ന് 5 വർഷത്തിന് ശേഷമാണ് ഈ വിധി. 2016 മാർച്ച് 22 ന് നടന്ന സംഭവത്തെ തുടർന്ന് നന്ദിനി ലേഔട്ട് സ്വദേശിയായ സുരേഷിനെ (27) യാണ് മൂന്നാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. എച്ച്.എസ്.ആർ. ലേഔട്ടിലെ ഓഫീസിൽനിന്ന് സുദ്ധനഗുണ്ഡെപാളയയിലെ വീട്ടിലേക്കുള്ള പോകുകയായിരുന്ന യുവതി മൊബൈൽ ആപ്പിലൂടെ ടാക്സി ബുക്കു ചെയ്തു തുടർന്ന് ടാക്സിയുമായി സുരേഷ്…

Read More

ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും- മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും. നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വേഗത്തില്‍ വാക്സിന്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന്…

Read More

നോർക്ക കാർഡിനുള്ള അപേക്ഷ സമർപ്പിച്ച് സുവർണ്ണ കർണാടക കേരള സമാജം.

ബെംഗളൂരു: ദസറ ഹള്ളി പീനിയ സോൺ സുവർണ്ണ കർണാടക കേരള സമാജം പ്രവാസി മലയാളികളിൽ നിന്ന് സമാഹരിച്ച നോർക്ക ഇൻഷൂറൻസ്, പ്രവാസി തിരിച്ചറിയൽ കാർഡിനുള്ള പൂരിപ്പിച്ചു അപേക്ഷാ ഫോറം ചെയര്മാൻ Dr ബെൻസൺ കെ .കെ , ഡിസ്ട്രിക്ട് പ്രസിഡന്റ് ശ്രി ഷാജൻ കെ ജോസഫ് , കൺവീനർ ശ്രി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നോർക്കാ ഓഫീസിൽ സമർപ്പിച്ചു.. 18 മുതൽ 70 വയസ്സുവരെ പ്രായമുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് നാലു ലക്ഷം രൂപ വരെ അപകട ഇൻഷൂറൻസ്…

Read More

കർണാടകയിൽ ഇന്ന് 1531 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1430 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.03%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1430 ആകെ ഡിസ്ചാര്‍ജ് : 2840147 ഇന്നത്തെ കേസുകള്‍ : 1531 ആകെ ആക്റ്റീവ് കേസുകള്‍ : 22569 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 36456 ആകെ പോസിറ്റീവ് കേസുകള്‍ : 2899195 ഇന്നത്തെ പരിശോധനകൾ…

Read More
Click Here to Follow Us