മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് നടപ്പാക്കും

ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

എൻഡിഎ ഘടകകക്ഷികളുടെ സമ്മതം നേടാനുള്ള ശ്രമങ്ങൾ മുന്നോട്ട് നീങ്ങുന്നതായാണ് സൂചന. പിന്തുണ ലഭിച്ചാലുടൻ ബില്ല് അവതരിപ്പിക്കപ്പെടും.

ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നയം നടപ്പാക്കുമെന്ന് സൂചന നൽകിയിരുന്നു.

നിലവിലെ സർക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നയം നടപ്പിലാക്കാൻ ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.
സഖ്യകക്ഷികളുടെ സഹായം ആവശ്യമാണ് എന്നതായിരുന്നു ഈ വിലയിരുത്തലിനു പിന്നിൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts