ബിജെപി എംഎൽഎ മുനിരത്നയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരു: ബിജെപിയുടെ ആർആർ നഗർ എംഎൽഎ മുനിരത്‌നയെ ബംഗളൂരു കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ബിബിഎംപി കരാറുകാരനെ മർദിച്ചതിനും ജാതി അധിക്ഷേപം നടത്തിയതിനും സ്ത്രീയുടെ മാന്യതയെ അപമാനിച്ചതിനും ഉൾപ്പെടെയുള്ള രണ്ട് കേസുകളിലാണ് ശനിയാഴ്ച വൈകിട്ട് കോലാറിൽ എംഎൽഎയെ അറസ്റ്റ് ചെയ്തത്.

ആന്ധ്രാപ്രദേശിൻ്റെ അതിർത്തിയായ മുൽബാഗലിലെ നംഗ്‌ലി ഗ്രാമത്തിൽ വച്ച് വൈകിട്ട് 5.30ഓടെയാണ് ലോക്കൽ പോലീസ് മുനിരത്‌നയെ കസ്റ്റഡിയിലെടുത്തത്. എം.എൽ.എ അയൽസംസ്ഥാനത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.

  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'

തുടർന്ന് ബംഗളൂരു പോലീസിന് കൈമാറിയ മുനിരത്‌നയെ ശനിയാഴ്ച വൈകീട്ട് നഗരത്തിലെത്തിച്ചു. ശനിയാഴ്ച രാത്രി വൈകി അദ്ദേഹത്തെ എംഎൽഎമാർ/എംപിമാർക്കായുള്ള പ്രത്യേക കോടതിയിൽ (CCH-82) ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വിട്ടു.

വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെ വൈലിക്കാവൽ പോലീസ് സ്റ്റേഷനിൽ രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തതിന് ശേഷമാണ് എംഎൽഎയ്‌ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts