ബെംഗളൂരു:ജീവനക്കാരനെ വിരമിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് നടത്തിയ നിയമയുദ്ധത്തിൽ ഐ.ടി.കമ്പനികളിലെ ജീവനക്കാരുടെ കൂട്ടായ്മക്ക് വിജയം. നഗരത്തിലെ പ്രമുഖ ഐ.ടി.ഭീമനായ വിപ്രോക്കെതിരെയാണ്, രാജ്യത്തെ ഐ.ടി.അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഐ.ടി/ഐ.ടി.എസ് എംപ്ലോയീസ് യൂണിയൻ്റെ വിജയം. ഒരു തൊഴിലാളിയെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കിയത് ചോദ്യം ചെയ്താണ് യൂണിയൻ ലേബർ കോടതിയെ സമീപിച്ചത്. തൊഴിലാളിയെ തിരിച്ചെടുക്കാനും പുറത്തിരുത്തിയ കാലയളവിലെ ശമ്പളം മുഴുവൻ നൽകാനും കോടതി ഉത്തരവിട്ടതായി യൂണിയൻ ഭാരവാഹികൾ അറിയിച്ചു. ജീവനക്കാരെ വ്യക്തമായ കാരണങ്ങളില്ലാതെ നിർബന്ധിതായി പിരിച്ചുവിട്ട 47 കമ്പനികൾക്കെതിരെ നിയമപോരാട്ടം നടത്തി വരികയാണ് യൂണിയൻ. ഇത്തരം…
Read MoreMonth: June 2021
ദുരഭിമാനകൊലപാതകം;പെൺകുട്ടിയുടെ പിതാവടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്.
ബെംഗളൂരു: വിജയപുരയിലെ ദുരഭിമാനകൊലയില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. കൂടുതല്‍പേർക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കേസിലെ അഞ്ചാം പ്രതിയായിട്ടുള്ള പെൺകുട്ടിയുടെ പിതാവ് ബന്ദഗിസാബ്, നാലാം പ്രതിയായ സഹോദരന്‍ ദാവല്‍പട്ടേല്‍ ബന്ധുക്കളായ അല്ലാപട്ടേല്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആകെ അഞ്ച് പേർ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കളില്‍ പലരും ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. ചൊവ്വാഴ്ച രാത്രിയാണ് വിജയപുര ജില്ലയിലെ സാലദഹള്ളിയില്‍ പ്രണയിച്ചതിന് ദളിത് യുവാവിനെയും മുസ്ലിം പെൺകുട്ടിയെയും…
Read Moreനിയന്ത്രണങ്ങളോടെ കല്യാണമണ്ഡപങ്ങളിലും ഹോട്ടലുകളിലും വിവാഹം നടത്താൻ അനുമതി.
ബെംഗളൂരു : കോവിഡ് ലോക്ക്ഡൗണിൻ്റെ ഇളവുകളുടെ ഭാഗമായി നിയന്ത്രണങ്ങൾക്ക് വിധേയമായി വിവാഹച്ചടങ്ങുകൾ നടത്താൻ സർക്കാർ അനുമതി നൽകി. ഇന്നലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ,ഒരു വിവാഹ ചടങ്ങിന് 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ, ചടങ്ങു നടത്തുന്നവർ ബി.ബി.എം.പി ഏരിയയിൽ ആണെങ്കിൽ ജോയിൻ്റ് കമ്മീഷണറിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ അവിടത്തെ തഹസിൽ ദാറിൽ നിന്നും 40 പാസുകൾ മുൻകൂറായി കൈപ്പറ്റിയിരിക്കണം. പാസുകൾ ഉള്ളവരെ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ, പാസുകൾ കൈമാറ്റം ചെയ്യാൻ അനുവദിക്കില്ല. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന്…
Read Moreനഗരത്തിലെ 4500 ഏക്കറോളം തടാക പ്രദേശം”കാണ്മാനില്ല”..!!
ബെംഗളൂരു: നഗര ജില്ലാ ഭരണത്തിന്റെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിൽ നഗരത്തിലെ 837 തടാകങ്ങളുടെ ഭാഗമായിരുന്ന 4500 ഏക്കറോളം ഭൂമിയാണ് നഷ്ടപ്പെട്ടതായി പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. പുറത്തുവിട്ടിരിക്കുന്ന കണക്ക് ആദ്യ നടപടിയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും ഭൂമാഫിയ സംഘങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ ഇതിലും വളരെയധികം കൂടുതലാണെന്നും ജില്ലാ ഭരണകൂടത്തിന് വക്താവ് അറിയിച്ചു. നിലവിലെ സ്ഥിതി വിവരം അനുസരിച്ച് 91 തടാക പ്രദേശങ്ങൾ മാത്രമാണ് ഭൂമാഫിയയുടെ പിടിച്ചെടുക്കലിൽ ഉൾപ്പെടാത്തത്. ബാക്കിയുള്ള തടാക പ്രദേശങ്ങളിൽ ഭൂരിഭാഗവും നഷ്ടമായതായി ആണ് പ്രാഥമിക സർവ്വേ വെളിപ്പെടുത്തുന്നത്. പ്രാഥമിക സർവേ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള…
Read Moreഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3310 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 6524 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.09 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 6524 ആകെ ഡിസ്ചാര്‍ജ് : 2684997 ഇന്നത്തെ കേസുകള്‍ : 3310 ആകെ ആക്റ്റീവ് കേസുകള്‍ : 107195 ഇന്ന് കോവിഡ് മരണം : 114 ആകെ കോവിഡ് മരണം : 34539 ആകെ പോസിറ്റീവ് കേസുകള്‍ : 2826754 ഇന്നത്തെ…
Read More15767 കോടിയുടെ 148.17 കിലോമീറ്റർ നഗരത്തിൻ്റെ സ്വപ്ന പദ്ധതിയുടെ നിർമാണം ഉടൻ…
ബെംഗളൂരു: സബർബൻ പദ്ധതിക്ക് 3 മാസത്തിനകം ഔദ്യോഗികമായി തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ അറിയിച്ചു. കൻ്റോൺമെൻ്റ് സ്റ്റേഷൻ മുതൽ ഹൊസൂർ റോഡിന് സമീപമുള്ള ഹീലലിഗെ വരെയുള്ള പാതയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി യെദിയൂരപ്പ നിർമ്മാണ പുരോഗതി വിലയിരുത്തി. പ്രധാനമന്ത്രിയുടെ പ്രധാന ആഗ്രഹങ്ങളിൽ ഒരു പദ്ധതിയാണ് ഇത്, അദ്ദേഹത്തെ ഉൽഘാടനത്തിന് ക്ഷണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതി പൂർത്തിയായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 6 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പാതയുടെ നീക്കം 148.17 കിലോമീറ്റർ ആണ് ,ആകെ നിർമ്മാണ ചെലവ്…
Read Moreനഗരത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലെ ഓൺലൈൻ പരീക്ഷക്കിടയിൽ അധ്യാപകൻ നടത്തിയ പദപ്രയോഗം വിവാദത്തിൽ; വിഷയം ഏറ്റെടുത്ത് എൻ.എസ്.യു.ഐ;കാര്യമില്ലെന്ന് സർവകലാശാല.
ബെംഗളൂരു: നഗരത്തിലെ പ്രധാനപ്പെട്ട കൽപ്പിത സർവ്വകലാശാലയായ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ ഓൺലൈൻ പരീക്ഷക്കിടെ അധ്യാപകൻ്റെ ഭാഗത്തു നിന്നുണ്ടായ കമൻ്റ് വിവാദമായി. ഉത്തരം അടങ്ങിയ പിഡിഎഫ് എപ്പോഴാണ് സമർപ്പിക്കേണ്ടതെന്ന് എപ്പോഴാണെന്ന് ചോദിച്ചപ്പോൾ ‘മൂന്ന് മിനിറ്റുകൂടി ഉണ്ട് ബേബി”another three minutes baby” എന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. ജൂൺ 21 ന് നടന്ന സംഭവമാണ് വിവാദമായത്. “തേർഡ് പാർട്ടി പ്ലാറ്റ്ഫോമിൽ വെച്ചാണ് സംഭാഷണം നടന്നത്. ചില സമയങ്ങളിൽ ഇത്തരം സംഭാഷണങ്ങൾ അനുചിതവും അരോചകവുമാണ്.” ബെംഗളുരു ബെന്നാർഘട്ട റോഡിലുള്ള ക്രൈസ്റ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഒരു വിദ്യാർത്ഥിനി പറഞ്ഞതായി ഒരു ദേശീയ…
Read Moreഅധ്യാപകരെ കോവിഡ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാക്കണം.
ബെംഗളൂരു: പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകരെ കൊവിഡ് അനുബന്ധ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഉടൻതന്നെ ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ ബൃഹത് ബംഗളൂരു മഹാ നഗരപാലികക്ക് എഴുതിയ കത്തിൽ ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത യോട് ആവശ്യപ്പെട്ടു. അധ്യാപകർക്ക് ദൈനംദിന പാഠ്യ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അടുത്തമാസം നടക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയ്ക്ക് പ്രവർത്തന സജ്ജമാക്കുന്നതിനും കൂടി വേണ്ടിയാണ് നടപടി. ഇക്കാര്യം നേരത്തെ തന്നെ നഗരപാലിക യെ അറിയിച്ചിരുന്നുവെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല , വീടുകൾ തോറുമുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടിക്രമങ്ങളുടെ ഭാഗമായ…
Read Moreമുൻ വനിതാ കോർപ്പറേറ്ററെ പട്ടാപ്പകൽ കുത്തിക്കൊന്നു; ഇവരുടെ ഭർത്താവ് മരിച്ചത് സമാന രീതിയിൽ.
ബെംഗളൂരു :ബി.ബി.എം.പി.ചലവഡി പാളയ വാർഡിൽ നിന്നും രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട മുൻ വനിതാ കോർപറേറ്റർ ആർ രേഖയെ (45) പട്ടാപ്പകൽ കുത്തിക്കൊന്നു. ബി.ജെ.പി. കോർപ്പറേറ്റർ ആയിരുന്നു, ഇവരുടെ ഭർത്താവ് കദിരേഷ് 2018ൽ മരിച്ചത് സമാന രീതിയിൽ ആയിരുന്നു. ഇന്നലെ രാവിലെ കോട്ടൻ പേട്ടിലെ അഞ്ജനപ്പ ഗാർഡനിൽ സ്വവസതിക്ക് സമീപം ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ 2 പേർ കഴുത്തിൽ കുത്തിയതിന് ശേഷം രക്ഷപ്പെടുകയായിരുന്നു, കെംപെഗൗഡ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് മരിച്ചു. കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വെസ്റ്റ് ഡി.സി.പി.…
Read Moreകർഷകരുടെ മക്കൾക്ക് 50% സീറ്റ് സംവരണം.
ബെംഗളൂരു : സംസ്ഥാനത്തെ കാ സർവ്വകലാശാലകളിലെ കോഴ്സുകൾക്ക് കർഷകരുടെ മക്കൾക്കുള്ള സംവരണം 40%ൽ നിന്നും 50% മാക്കി ഉയർത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തിൽ നടന്ന മന്ത്രി സഭാ യോഗമാണ് കർഷക അനുകൂലമായ ഈ തീരുമാനം എടുത്തത്. സാധാരണക്കാരായ കർഷകരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ഈ തീരുമാനം ഉപകാരപ്രദമാകും എന്ന് കൃഷിമന്ത്രി ബി.സി.പാട്ടീൽ പറഞ്ഞു.
Read More