ബെംഗളൂരു: നാക്ക് വരളുന്നത് കോവിഡിന്റെ ലക്ഷണമാകാമെന്നാണ് നഗരത്തിലെ ഡോക്ടർമാരുടെ പുതിയ കണ്ടെത്തല്‍. ഓരോ ദിവസം കഴിയുന്തോറും കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഡോക്ടർമാരുടെ ഈ വെളിപ്പെടുത്തൽ. നാക്ക് വരളുന്നു എന്ന് പറഞ്ഞ് അമിത രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്ന 55കാരനാണ് ചികിത്സ തേടിയെത്തിയത്. “സംശയം തോന്നിയ താന്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനാഫലം വന്നപ്പോള്‍ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു” കോവിഡ് ദൗത്യസംഘത്തിലെ അംഗമായ ഡോ. ജി ബി സത്തൂര്‍ പറഞ്ഞു. “ചെങ്കണ്ണ് കോവിഡിന്റെ ഒരു ലക്ഷണമാകാം എന്ന് മുന്‍പ്…
Read MoreMonth: May 2021
നഗരത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു: നഗരത്തിൽ ആർ.ആർ. നഗറിന് സമീപം ദ്വാരകനഗറിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തെരുവിൽ ഭിക്ഷയെടുത്ത് കഴിയുന്ന സ്ത്രീയാണ് മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. കാഴ്ചയിൽ 70 വയസ്സ് തോന്നിക്കുന്ന വയോധികയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വയോധികയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ശനിയാഴ്ച രാത്രി 11:30ഓടെയാണ് സംഭവം നടന്നത്. ഈ ലോക്ക്ഡൗൻ സമയത്ത് തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ അനാസ്ഥ കാട്ടിയ ബി.ബി.എം.പി.ക്കെതിരെ പോലീസ് കേസെടുത്തു. ആക്രമിക്കപ്പെട്ട സമയത്ത് ആരും നോക്കാനില്ലാത്ത ഈ വയോധികയുടെ കയ്യിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല എന്ന് പൊലീസ് വെളിപ്പെടുത്തി. പ്രദേശവാസികളാണ് രാത്രി 12 മണിയോടെ…
Read Moreകോവിഡ് ബാധിച്ച് മലയാളി മരിച്ചു.
ബെംഗളൂരു: നഗരത്തിൽ ഇന്റീരിയർ ഡിസൈനറായിയിരുന്ന കണ്ണൂർ സ്വദേശി എം.വി.നിഗേഷ് (42) കോവിഡ് ബാധിച്ച് മരിച്ചു. അബിഗെരെയിൽ താമസിച്ചിരുന്ന ഇദ്ദേഹം സമന്വയ എക്സിക്യുട്ടീവ് അംഗവും വിശ്വകർമ വെൽഫെയർ അസോസിയേഷൻ ജോയന്റ് സെക്രട്ടറിയുമായിരുന്നു. കോവിഡ് ബാധിച്ച് നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് ഡിസ്ചാർജായി നാട്ടിലെത്തി തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷമായിരുന്നു മരിച്ചത്. കണ്ണൂർ കിഴുന്ന മീത്തലെ വീട്ടിൽ പരേതനായ ഗോവിന്ദന്റെ മകനാണ് നിഗേഷ്. അമ്മ; ശാന്തിനി. ഭാര്യ; ഷെൽന. മക്കൾ: നിഗ്മയ, നകുൽ.
Read Moreകോവിഡിനിടയിൽ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബി.ബി.എം.പിയെ ഒഴിവാക്കാൻ നിർദ്ദേശം;അതൃപ്തി പ്രകടിപ്പിച്ച് നഗരവാസികൾ.
ബെംഗളൂരു: കോവിഡ് 19 ഉൾപ്പെടെ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികയെ (ബി ബി എം പി) ഒഴിവാക്കുണമെന്ന് സംസ്ഥാനത്തെ കോവിഡ് 19 പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചു. ടാസ്ക് ഫോഴ്സിന്റെ ഈ നിർദ്ദേശം സംസ്ഥാന തലസ്ഥാനത്തെ പൗരന്മാർക്കിടയിൽ അതൃപ്തി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് 19 കേസുകളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും കേസുകളുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവ് നഗരത്തിൽ വന്നിട്ടില്ലെങ്കിലും, ബി ബി എം പിയെ ചുമതലയിൽ നിന്നും ഒഴിവാക്കുന്ന ഈ നിർദ്ദേശം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള “വികേന്ദ്രീകരണ മനോഭാവത്തിന്”നേർവിരുദ്ധമാണ് എന്ന് നഗരത്തിലെ പല പൗരന്മാരും അഭിപ്രായപ്പെട്ടു.
Read Moreനഗരത്തിലെ ബി.ബി.എം.പിയുടെ വിവിധ കോവിഡ് സെൻ്ററുകളെ ബന്ധപ്പെടാനുള്ള നമ്പറുകൾ.
ബെംഗളൂരു:നഗരത്തിലെ ബി.ബി.എം.പിയുടെ വിവിധ കോവിഡ് സെൻ്ററുകളെ ബന്ധപ്പെടാനുള്ള നമ്പറുകൾ താഴെ കൊടുക്കുന്നു.
Read Moreടൗട്ടേ ചുഴലിക്കാറ്റ്;സംസ്ഥാനത്ത് വൻ നാശനഷ്ടം; 4 മരണം.
ബെംഗളൂരു: വൻ നാശനഷ്ടങ്ങൾ വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കർണാടകയിൽ. കനത്ത മഴ മലനാട്, തീരദേശ ജില്ലകളിലെ ജനജീവിതത്തെ ബാധിച്ചു. ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ഉഡുപ്പി ജില്ലകളിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊഡുഗു, ചിക്കമഗളൂരു, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ്ഗ ജില്ലകളിലായി 318 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി വേണ്ട നടപടികൾ എടുക്കുന്നുണ്ട്. ചിക്കമഗളൂരുവിൽ വീട് തകർന്നും ഉത്തരകന്നഡയിൽ ഒരു ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ചു കയറിയും ശിവമോഗ്ഗയിൽ മിന്നലേറ്റും ഉഡുപ്പിയിൽ വൈദ്യുതി ലൈൻ…
Read Moreഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ചേരികളിലും കോവിഡ് രോഗികൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം.
ബെംഗളൂരു: ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലെ ചേരികളിലും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് കോവിഡ് 19 സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തു. സംസ്ഥാന ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ യോഗമാണ് ഈ തീരുമാനം മുന്നോട്ട് വെച്ചത്. പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കും. ഹോസ്റ്റലുകൾ പോലുള്ള സ്ഥലങ്ങളിൽ കോവിഡ് രോഗികൾക്ക് ഐസൊലേഷനിൽ പോകാനും ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങൾ നടത്തും. ഈ ഉത്തരവാദിത്തം ജില്ലാ കമ്മീഷണർമാരെ ഏൽപ്പിക്കും, ” എന്ന് അശ്വത് നാരായണൻ പറഞ്ഞു.
Read Moreആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.36475 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 27.84 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 36475 ആകെ ഡിസ്ചാര്‍ജ് : 1581457 ഇന്നത്തെ കേസുകള്‍ : 31531 ആകെ ആക്റ്റീവ് കേസുകള്‍ : 600147 ഇന്ന് കോവിഡ് മരണം : 403 ആകെ കോവിഡ് മരണം : 21837 ആകെ പോസിറ്റീവ് കേസുകള്‍ : 2203462 ഇന്നത്തെ പരിശോധനകൾ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61%;കേരളത്തിൽ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്.
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreകിസാൻ സമ്മാൻ നിധി; 55 ലക്ഷം കർഷകർക്ക് ലഭിച്ചത് 985.61 കോടി രൂപ; പിന്നെ സംസ്ഥാന സർക്കാറിൻ്റെ 4000 രൂപയും.
ബെംഗളൂരു : പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിലൂടെ വിതരണം ചെയ്തത് 985.61 കോടി രൂപ. 55 ലക്ഷത്തോളം കർഷകരുടെ അക്കൗണ്ടുകളിലാണ് ഈ തുക നിക്ഷേപിക്കപ്പെട്ടത്. 2019 ഫെബ്രുവരി ഒന്നു മുതൽ 2021 മാർച്ച് 30 വരെയുള്ള കാലയളവിലാണ് സഹായം ലഭ്യമായത്. ഒരു അപേക്ഷകന് പരമാവധി 6000 രൂപയാണ് ലഭിക്കുന്നത്. ഇത് 3 ഘട്ടങ്ങളിലായാണ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നത്. കേന്ദ്രത്തിൻ്റെ സഹായത്തിന് പുറമെ സംസ്ഥാന സർക്കാർ കർഷകർക്ക് 4000 രൂപ സഹായമായി നൽകുന്നുണ്ട്.ഇതിനായി 2891.70 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.
Read More