ടൗട്ടേ ചുഴലിക്കാറ്റ്;സംസ്ഥാനത്ത് വൻ നാശനഷ്ടം; 4 മരണം.

ബെംഗളൂരു: വൻ നാശനഷ്ടങ്ങൾ വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കർണാടകയിൽ. കനത്ത മഴ മലനാട്, തീരദേശ ജില്ലകളിലെ ജനജീവിതത്തെ ബാധിച്ചു.

ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ഉഡുപ്പി ജില്ലകളിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

കൊഡുഗു, ചിക്കമഗളൂരു, ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ശിവമോഗ്ഗ ജില്ലകളിലായി 318 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.

  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി വേണ്ട നടപടികൾ എടുക്കുന്നുണ്ട്.

ചിക്കമഗളൂരുവിൽ വീട് തകർന്നും ഉത്തരകന്നഡയിൽ ഒരു ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ചു കയറിയും ശിവമോഗ്ഗയിൽ മിന്നലേറ്റും ഉഡുപ്പിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണുമാണ് 4 പേർക്ക് ജീവൻ നഷ്ടമായത്.

മലനാട്ടിൽ കൂടുതൽ മഴ ലഭിച്ചതിനാൽ ഭദ്ര, തുംഗ, കാവേരി നദികളിൽ ജല നിരപ്പ് ഉയർന്നിട്ടുണ്ട്, ഇവക്ക് സമീപത്ത് ജീവിക്കുന്നവർ ജാഗ്രത പാലിക്കണം.

  കർണാടകയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി നികുതിയിളവില്ല; നാലുചക്ര വാഹനങ്ങളുടെ വില കുതിക്കും

അടുത്ത 4 ദിവസത്തേക്ക് മൽസ്യബന്ധന തൊഴിലാളികൾ കടയിൽ പോകുന്നത് വിലക്കിയിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us